Wednesday, 13 February 2008

ന്യൂന പക്ഷമാണേ സഹായിക്കണേ!

ഗൂഗിളിന്റെ ബ്ലോഗ് സെര്‍ചില്‍ വരാത്തതുകൊണ്ടാണു വീണ്ടും ഒരു ലിങ്കു കൊടുക്കുന്നതു.
പോസ്റ്റു ഇവിടെ http://pvpnair.blogspot.com/2008/02/blog-post_1008.html

ന്യൂന പക്ഷമാണേ സഹായിക്കണേ!

അതോ ഞാന്‍ ന്യൂനപ്ക്ഷക്കാരനാണു, മര്യാദക്കു പറഞ്ഞാല്‍ അനുസരിച്ചോ -ഏതാ ശരി?

എനിക്കും അതുപോലെ വായിക്കുന്ന എല്ലാവര്‍ക്കും ഓര്‍മ്മവച്ച നാള്‍ മുതല്‍ കേഴ്ക്കുന്ന ഒരു അലമുറ ആണു ന്യൂനപക്ഷം -“ നൂനപക്ഷത്തെ അവഗണിച്ചു, ന്യൂനപക്ഷ്ത്തിനു അതില്ല - ഇതില്ല എന്നിങ്ങനെ” !

എന്നതാ ഈ ന്യൂനപക്ഷം? അംഗഹീനന്‍‌മാരോ, രോഗത്താന്‍ അവശരോ, അതോ മറ്റു തരത്തിലുള്ള വികലാംഗരോ- ഭരണഘടനയുടെ പ്രതേക ലാളനക്കും, അനുകമ്പക്കും പാത്രീഭൂതരാവാന്‍? ന്യൂനപക്ഷമെന്നു പറയുന്നവരിലെ ഭൂരിപക്ഷവും മറ്റുള്ളവരെ അപേക്ഷിച്ചു സമ്പത്തികമായും ദൈവസഹായത്താല്‍ നല്ലനിലയില്‍ തന്നെ!‍

വോട്ട് എന്ന തുറുപ്പു ചീട്ടു കാണിച്ചു, രഷ്ട്രീയത്തില്‍ വിലപേശുമ്പോള്‍, ഇളിഭ്യരാക്കപ്പെടുന്നത് ദരിദ്രനാരായണന്മാരായ ഒരു വലിയ വിഭാഗത്തെ അല്ലേ?

ഇന്ത്യയിലുള്ളവര്‍ ഇന്ത്യാക്കാര്‍ എന്നു കാണാന്‍ പറ്റാത്ത കാലത്തോളം ജനങ്ങളില്‍ ഐക്യമനോഭാവം വിദൂരമാകും. അപരിഷ്കൃത ജനതയേപ്പോലെ ജാതിയുടെയും മതത്തിന്റേയും വേര്‍തിരിവുണ്ടാക്കുന്ന - സര്‍ക്കാര്‍ രേഖകളില്‍ നിന്നും ജാതിമത കോളങ്ങള്‍ നീങ്ങുന്ന ഒരു കാലം എന്നെങ്കിലും വരുമോ?

അര നൂറ്റാണ്ടായി ഞാന്‍ എത്രതന്നെ ആലോചിച്ചിട്ടും ഒരു പിടിയും കിട്ടാത്ത ചേദ്യമാണു.

കാന്‍സര്‍, ഹൃദ്രോഗം -ആദായ വില, ആദായവില.......

കാന്‍സര്‍, ഹൃദ്രോഗം തുടങ്ങി മാരക രോഗങ്ങള്‍ മാത്രം സംഭാവന ചെയ്യാന്‍ പറ്റുന്ന ഒരു ഉല്പന്നമാണു പുകയില ഉല്പന്നങ്ങള്‍. ലോകത്തുള്ള എല്ലാ സര്‍ക്കാരുകളും ഈ വ്യവസായത്തെ നിരുത്സാഹപ്പെടുത്തുന്നു. നമ്മുടെ കേന്ദ്രസര്‍ക്കാരും പുകയില ഉപയോഗത്തില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കുന്നതിനായി പല പ്രചരണവും നടത്തുന്നുണ്ട്. എന്നിട്ടും, ഇതാ നോക്കൂ, ഒരു പുതിയ വില്ലന്‍ പുതിയ ഉല്പന്നവുമായി - അതും അമേരിക്കയില്‍ നിന്നും വരുന്നു -

“ഇന്ത്യന്‍ പുകവലിക്കാര്‍ക്ക് പുതിയ സിഗരറ്റ്” മനോരമ വാര്‍ത്ത

ഇനി കേരള ഉല്പന്നം “ദിനേശ്ബീഡി സിഗററ്റു മോഡല്‍ കൂടുകളില്‍ കിട്ടും” മാതൃഭൂമി വാര്‍ത്ത

സ്വദേശി ആവട്ടെ, വിദേശിയൊ ആവട്ടെ, പുകയില ഉല്പന്ന വ്യാപാരികളും കിഡ്നിയും കരളും ഹൃദയവും കട്ടു വില്‍ക്കുന്നവരില്‍ നിന്നും വിഭിന്നരല്ല! ഒരു കൂട്ടര്‍ അവയവങ്ങള്‍ വിറ്റു കാശാക്കുന്നു. മറ്റവര്‍ അതു നശിപ്പിച്ചു കാശാകുന്നു!

എന്താ ഇതിന്റെ ഒക്കെ അര്‍ത്ഥം?