എന്റെ പൊന്നു കൂടപ്പിറ്പ്പുകളേ! നമ്മുടെനാട്ടില്‍ മാനം മുട്ടെ കാണണ കൊട്ടാരങ്ങളും, വികസനോം കണ്ട് നെഹളിക്കണ്ട. അതൊക്കെ വെറും പത്തുനൂറു നാടന്‍ മൊതലാളിമാരുടെയും പിന്നെ കുറച്ച് ഫോറിന് മുതലാളിമാരുടേതുമാ! അതുകൊണ്ടു പറ്റുന്നപണി ചെയ്തുകൊണ്ടിരുന്നാല്‍ പട്ടിണികിടക്കാതിരിക്കാം.
കേരളം കൂടുതല്‍ തൊഴിലില്ലായ്മയിലും, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിലും, ആവയുടെ ദൌര്‍ലഭ്യതയിലും, വളരെ താമസിയാതെ തന്നെ എത്തിചേരും. (കേരളത്തില്‍ ഇനി ദരിദ്രരും, അതി ദരിദ്രരും. ഗള്‍ഫ് മാധ്യമം വാര്‍ത്ത! 21.03 ലക്ഷം കുടുബക്കാര്‍ ദാരിദ്രരേഖക്കു താഴെ!ഇതു ജനസംഖ്യയുടെ 10 ശതമാനത്തോളം - അയ്യോ, ആലോചിക്കാന്‍ വയ്യ!)
അതിനാല്‍ നാം കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ വളര്‍ന്നുവരുന്ന പുതിയ വ്യാവസായികവളര്‍ച്ചയോടൊപ്പംതന്നെ കൂട്ടായ സംഘങ്ങള്‍ ചേര്‍ന്നു, കാര്‍ഷിക വൃത്തിയെകൂടി പരിപോഷിപ്പിച്ചെ പറ്റൂ. അതു ഒരു പരിധിവരെ തൊഴിലില്ലായ്മയും, ആഹാരവസ്തുക്കളുടെ വിലയും നിയത്രിക്കും..
അതിനേക്കാള്‍ പ്രധാനം, തൊഴിലില്ലാത്ത ആരോഗ്യമുള്ള ചെരുപ്പക്കാരെ മദ്യപിച്ചു, തൊമ്മാടിതരത്തിനു പോകുന്നതില്‍ നിന്നും, കൊടികളുടേയും, വര്‍ഗീയതയുടേയും പുറകേപോയി “കൊലക്കത്തി”ക്കു ഇരയാകുന്നതില്‍ നിന്നും കുറെയൊക്കെ രക്ഷിക്കാനും പറ്റിയേക്കും.
ഇതിനൊക്കെ സര്‍ക്കാര്‍ഭാഗത്തുനിന്നും പ്രത്യേക സഹായമൊന്നും പ്രതീക്ഷിക്കാതെ തന്നെ പ്രാദേശികതലത്തില്‍ കൂട്ടായ്മകള്‍ സ്വയം രൂപീകരിച്ചു നടപ്പില്‍ വരുത്താവുന്നതേയുള്ളു..
അര്‍പ്പണബുദ്ധിയും സ്വാശ്രയത്ത്വവും വളത്തുന്നരീതിയില്‍ മറ്റുതൊഴിലുകള്‍ ലഭിക്കാന്‍ സാധ്യതയില്ലാത്ത ചെറുപ്പക്കാരെ ബോധവല്‍ക്കരണം നടത്തിയാല്‍ അവര്‍ക്കും നാടിനും ഗുണകരമാക്കി തീര്‍ക്കാന്‍ പറ്റും.
നേതൃത്വം കൊടുക്കാന്‍ചിന്താശേഷിയുള്ള ചെറുപ്പക്കാര്‍ സ്വയം മുമ്പോട്ടൂ വരട്ടെ!
"WORK IS WORSHIP"! ഈ വാര്‍ത്ത കൂടി വായിക്കൂ!
Sunday, 6 January 2008
ഒരു കര്‍മ്മവും ഫലമില്ലാതാവുന്നില്ല.........
എഴുതിയതു ഒരു “ദേശാഭിമാനി” at 1/06/2008 05:28:00 pm 10 വായനക്കാരുടെ പ്രതികരണങ്ങൾ
Subscribe to:
Posts (Atom)