Wednesday, 26 December 2007

സുബോധം നഷ്ടപ്പെടുത്തിയിട്ടാണങ്കിലും!

ഇത്രയും വലിയൊരു തുക - 75 കോടി രൂപാ - സ്വന്തം സുബോധം നഷ്ടപ്പെടുത്തി കേരളാ ബ്രീവറേജ് കോര്‍പ്പറേഷനു നല്‍കി സഹായിച്ച എല്ലാ നല്ലവരായ കള്ളുകുടിയന്മാര്‍ക്കും
ക്രിസ്തുമസിന്റെ പേരിലും, കര്‍ത്താവിന്റ്റെ പേരിലും, പാവപ്പെട്ട അബ്കാരി തമ്പുരാക്കന്മാര്‍ക്കു വേണ്ടി നന്ദി രേഖപ്പെടുത്തുന്നു!

ഇതു 3 ദിവസം കള്ളു കുടിച്ച കാശിന്റെ കണക്കാണു. ഒരുപ്ക്ഷേ, ഈ കഴിഞ്ഞ 3 ദിവസത്തെ കള്ളുകുടി ഒന്ന് മാറ്റി വച്ച്, അതു ഒരു ഫണ്ടാക്കുമായിരുന്നെങ്കില്‍-

* പാവപ്പെട്ട 15000 പേര്‍ക്കു വീടു വ‌യ്‌‌ക്കാമായിരുന്നു!
* ഒരു കോടി ജനങ്ങള്‍ക്കു 5 കിലോ ഏറ്റവും നല്ല അരി വീതം കൊടുക്കാമയിരുന്നു!
* 75000പേര്‍ക്കു ഹൃദയം, കിട്നി, തുടങ്ങിയ ശസ്ത്രക്രീയകള്‍ക്കു ഉതകുമായിരുന്നു!
* 15 ലക്ക്ഷം കുട്ടികള്‍ക്കു ഒരു വര്‍ഷത്തെ പാഠപുസ്തകവും, ഫീസ്സും കൊടുക്കാമായിരുന്നു!
* കേരളത്തിലെ മുഴുവന്‍ അനാധ ശിശുക്കളേയും, വൃദ്ധരേയും പുനരധിവസിപ്പിക്കാമായിരുന്നു!

(കള്ളു കുടിച്ച കണക്കു ഇവിടെ കിട്ടും)

ആലോചിച്ചാല്‍ അങ്ങനെ 100 കൂട്ടം കാര്യങ്ങള്‍ ചെയ്യാമായിരുന്നു!

അപ്പോള്‍ പാവം, അബ്കാരികള്‍ എന്തു ചെയ്യും അല്ലേ?
എക്സൈസുകാര്‍ക്ക് ശംബളവും, കിംബളവും എങ്ങനെ കിട്ടും അല്ലെ?
അതു പോട്ടെ! ഇത്രയും പണം ചിലവാക്കിയതു ആരാവാം ? കേരളത്തിലെ പാവങ്ങളും, ഇടത്തരക്കാരും!

എത്രയോ വലിയ കാര്യങ്ങള്‍ ചെയ്യുന്ന നമ്മള്‍ക്ക് ഒരു വേള ഇതൊന്നു പരീക്ഷിച്ചു നോക്കരുതോ?