ആതുരശാലകളിവിധമായാൽ
സാധുജനങ്ങൾക്കെന്തു ഗതീ....
................സാധു ജനങ്ങൾക്കെന്തു ഗതീ......
വളരെ ചെറുപ്പത്തിൽ പെരുമ്പാവൂർ ബസ് സ്റ്റാന്റിൽ നിന്നും ഒരു പയ്യൻ വയറ്റത്തടിച്ചു പാടുന്ന കേട്ട ഈ ഗാനം അന്നുമുതൽ ഇന്നു വരെ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഓർക്കാതിരിക്കാൻ സാധിച്ചിട്ടില്ല. അതിനു ശേഷം ഇന്ത്യയിലെ മിക്കവാറും സ്ഥലങ്ങളിലും, ലോകത്തിലെ തന്നെ പല രാജ്യങ്ങളിലും ചെറിയ ചെറിയ ജോലികളുമായി കറങ്ങേണ്ടി വന്നിട്ടുണ്ട്. എവിടെ ആയാലും ഈ വരികൾ മനസ്സിൽ നിന്നും മറക്കാൻ ഇടവന്നിട്ടില്ല.
കേരളകൗമുദിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കമ്മൂണിറ്റി മെഡിസ്സിൽ വിഭാഗം സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ മെഡിക്കൽ ഗവേഷണത്തീന്റെ രണ്ടാം ദേശീയ സമ്മേലനത്തെ കുറിച്ചു എഴുതിയ വാർത്താ ലേഖനം വായിച്ചപ്പോൾ ...മനസ്സിൽ നിന്നു വീണ്ടു ഒരു ആധിയായി ആ വരികൾ എന്നെ ഒന്നു കൂടി ഉലച്ചു!
സെമിനാറിൽ അവതരിപ്പിച്ച 65-)0 നബർ പ്രബന്ധത്തിൽ ഒരു ഹ്രുദ്രോഗവുമായി സർക്കാർ ആശുപത്രിയെ സമീപിക്കേണ്ടി വരുന്ന ഒരു ഹഭാഗ്യൻ ഐ സീ യു വരെ എത്തിച്ചേരാൻ കടക്കേണ്ട കടമ്പകൾനോക്കൂ:
1. ഒ പി ടികറ്റ് എടുക്കാൻ - 3 മിനിട്ട്
2. ഡോക്ടരെ കാണാൻ - 10
മിനിട്ട് 3. പരിശോദിക്കാൻ - 5 മിനിട്ട്
4. ഈ സി ജി ക്കു കാശടക്കാൻ -
5 മിനിട്ട് 5. ഇ സി ജി എടുക്കാൻ 8 മിനിട്ട്
6. റിസൾട്ട് വാങ്ങാൻ 5
മിനിട്ട് 7. വീണ്ടും ഡോക്ടറെ കാണാൻ 5 മിനിട്ട്
8. അഡ്മിറ്റ് വാങ്ങാനുള്ള കുറിപ്പു വാങ്ങാൻ 5
മിനിട്ട് 9 അഡ്മിഷൻ ബുക്കു വാങ്ങാൻ - 8 മിനിട്ട്
10 വാഡിലേക്കൂ പോകാൻ അറ്റൻഡറുടെ സേവനം തേടി വാർഡിലെത്താൻ 5 മിനിട്ട്
11. വാർഡ് ഡോക്ടറുടെ പരിശോദനക്കു ശേഷം ഐ സി യു വിലേക്കു മാറ്റാൻ നിർദ്ദേശം വരാൻ 15 മിനിട്ട്
12. ഐ സി യു വിൽ ഒഴിവ് ഉണ്ടങ്കിൽ വീണ്ടു അറ്റന്ററെ കണ്ട് ഐ സി യു വിലെത്തിക്കാൻ 10 മിനിട്ട്
13. ഐ സി യു ഡോക്ടറുടെ പരിശോദന 5 മിനിട്ട്
14 . മരുന്നിനു കുറുപ്പടി വാങ്ങി പുറത്തു നിന്നു മരുന്നു വാങ്ങി വരിക - 15 മിനിട്ട്
കടമ്പകളോടു കടമ്പകള്‍.......
ചുരുങ്ങിയ പക്ഷം 108 മിനിട്ട് ഈ കണക്കനുസരിച്ചു വേണം. പ്രബന്ധകാരൻ 83 മിനിട്ടിൽ അതൊതുക്കി എങ്കിലും അതു ഞാൻ പറഞ്ഞ സമയത്തെക്കാൾ കൂടുതലാവും, ചിലസമയങ്ങളിൽ കൈമടക്കും, അതിനുള്ള വിലപേശലും എല്ലാം കഴിയുമ്പോഴേക്കും - രോഗി - രക്ഷപ്പെടാനുള്ള സാധ്യത കുറഞ്ഞു കുറഞ്ഞു വരും.
അപ്പോൾ - ആതുര ശാലകളീവിധ മായാൽ ....
സാധുജനങ്ങൾക്കെന്തു ഗതീീീ....
ജനാധിപത്യ വ്യവസ്ഥിതിയിൽ സർക്കാർ സ്ഥാപനങ്ങളുടെ ഉടമസ്ഥർ - ജനങ്ങളല്ലേ? അവരുടെ നികുതിയും മറ്റു ഫീസുകളും കൊണ്ട് സ്വരുക്കൂട്ടി ഉണ്ടായ തുക വിനിയോഗിച്ചാണു എല്ലാ സ്ഥാപനഗ്ങ്ങളും ഉണ്ടാക്കുന്നതു, അവിടെ ജോലി ചെയ്യുന്നവർക്കു ശംബളം കൊടുക്കുന്ന്തും. അപ്പോൾ ഈ സർക്കാർ സ്ഥാപനങ്ങൾ 100% എല്ലാപൗരന്മാർക്കും പരമാവധി സേവനം ഉറപ്പുവരുത്തേണ്ടേ?
ഈ സർക്കാർ സ്ഥാപനങ്ങളിൽ ഏറ്റവും പ്രധാനം, ആശുപത്രി, സ്കൂൾ, നീതിനിർവ്വഹണ കാര്യാലയങ്ങൾ എന്നിവ.
സർക്കാർ ആശുപത്രിയിൽ വരുന്ന ഒരു രോഗ്ഗിക്ക് അത്യാവശ്യം വേണ്ട സൗകര്യങ്ങൾ ക്ഷണനേരം കൊണ്ട ചെയാൺ ഉള്ള സൗകര്യം ഉണ്ടാക്കിയേ മതിയാകൂ. സർക്കാർ വിദ്യാലയങ്ങൾ അടിസ്താന വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങ്ല് നിലനിർത്തിയേ മതിയാകൂ. ഏറ്റവും മികച്ച വിദ്യാഭ്യാസവും അവിടെ ലഭ്യമാക്കണം. 12- ക്ലാസുവരെ യുള്ള വിദ്യാഭ്യാസം ജനങ്ങ്ലുടെ അവകാശമായി കണക്കാക്കണം. പോലീസു സ്റ്റേഷൻ, കോടതി തുടങ്ങി നീതിന്യായ വ്യവസ്ഥയെ സംബന്ധിക്കുന്ന എല്ലാ കാര്യാലയങ്ങളും അഴിമതി വിമുക്ക്തവും, സേവന നിരതവുമക്കണം
Sunday, 11 January 2009
ഈ വിധമായാലെന്തുഗുണം?
അല്ലങ്കിൽ സർക്കാർ
ശാലകൾ ഈ വിധ മായാൽ
സാധുജനങ്ങൾക്കെന്തു ഗുണം
ഈ വിധമായാലെന്തുഗുണം?
കേരളകൌമുദിയിലെ വാര്ത്താലേഖനത്തോട് കടപ്പാട് (ഇവിടെ ക്ലിക്കുക)
എഴുതിയതു ഒരു “ദേശാഭിമാനി” at 1/11/2009 01:41:00 pm 5 വായനക്കാരുടെ പ്രതികരണങ്ങൾ
Subscribe to:
Posts (Atom)