വര്‍ഗ്ഗീയതയും മത വൈരാഗ്യവും വളര്‍ത്തുക, മത ഭീകരത വളര്‍ത്തുക, അതിനു വളം വയ്ക്കുക ഇതെല്ലാം ചിലര്‍ക്കു ജന്മോദ്ദേശം ആണു. അതിനു ഉദാഹരണം ഇവിടേ.............
ഒരു ബാര്‍ബറി മസ്ജിതും രാമജന്മ ഭൂമിയും!! ഈ ലോകാവസാനം വരെ ഇത് തന്നെ പാടി നടക്കുമോ ഈ മത ഭ്രാന്തന്മാര്‍? നാലുപേരെകൂട്ടി ഒരു മീറ്റിങ്ങു പ്രസംഗവും കഴിഞ്ഞു ഒരു ബക്കറ്റ് പിരിവിനുള്ള വകയാണു ഇതു എന്ന എല്ലാവരും ഒന്നു മനസ്സിലാക്കണേ!!!!!!!!മറ്റുള്ളവര്‍ തമ്മില്‍ തല്ലി മരിച്ചാല്‍ ഇവരുടെ അപ്പനും അമ്മക്കുമൊന്നുമല്ലല്ലോ നഷ്ടപ്പെടുന്നതു.ദുഷ്ടജന്മങ്ങള്‍!!
Thursday, 4 December 2008
അശാന്തിയുടെ സ്രുഷ്ടാക്കള്‍
എഴുതിയതു ഒരു “ദേശാഭിമാനി” at 12/04/2008 09:31:00 pm 5 വായനക്കാരുടെ പ്രതികരണങ്ങൾ
എന്റെ ഓരോ തോന്നൽ
ഭീകരരെ വിട്ടുതരില്ലെന്നു പാകിസ്‌താന്‍
പാക്കിസ്താന്റെ ഈ പിടിവാശി തന്നെ അവിടെ ഭരണ തലത്തിൽ ഭീകർക്കുള്ള സ്വാധീനമാണു കാണിക്കുന്നത്.
നമ്മൾ ആവശ്യപ്പെട്ട കുറ്റവാളികൾ എല്ലാവരും തന്നെ ഇന്ത്യക്കു മാത്രമല്ല, അവരുടെ പ്രവർത്തി മണ്ഡലം ആഗോള ജനജീവിതത്തിൽ വിള്ളലുകൾ വീഴ്ത്തുവാനും, വിഷം വിതക്കാനും പര്യാപതമാണു. ഇവരുടെ അടിസ്ഥാന സ്വഭാവം “ഭീകര പ്രവർത്തനവും, കൊള്ളയും, അക്രമവും,കള്ളകടത്തും, മയക്കുമരുന്നു വ്യാപാരവും, മറ്റു തരത്തിലുള്ള രാജ്യദ്രോഹങ്ങളുമാണു” .
ഇവർ ഒരു രാജ്യത്തു ഉണ്ടാകുന്നതു തന്നെ ആ രാജ്യത്തിനു തലവേദനയാണു. എന്നാൽ ഈ രാക്ഷസീയ ജനുസ്സുകളെ സഹായിച്ചു, അഭയം നൽകുന്ന പാക്കിസ്താന്റെ നിലപാട് അവരുടെ വംശം തന്നെ ഭീകരത അംഗീകരിക്കുന്നതു പോലെ യായില്ലോ!
നാം നല്ലപോലെ അന്തർദേശീയ സമൂഹവുമായി സമ്മർദ്ദം ചെലുത്താനും അതു അവരെ കൊണ്ട് അംഗ്ഗീകരിപ്പിച്ചു നാം പാക്കിസ്താനുമായി നേരിട്ടു കോൺഫ്ലിക്റ്റുകളും ഒന്നും ഉണ്ടാക്കാതെ എല്ലാം ഇതു ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി കണക്കിലെടുപ്പിച്ചു എല്ലാ ഭീകര നിർമ്മാർജ്ജന പ്രവർത്തനങ്ങളും സംയുക്തമായി നടപ്പിലാക്കാൻ ശ്രമിച്ചാൽ നന്നായിരിക്കുമായിരിക്കും
നമ്മുടെ വിദേശനയം മാറ്റുകാണിക്കേണ്ട സമയമാണു ഇപ്പോൾ...
ഭാരതത്തിനു വേണ്ടി പ്രാർത്ഥിക്കുക ....... ജയ് ഹിന്ദ്
എഴുതിയതു ഒരു “ദേശാഭിമാനി” at 12/04/2008 12:56:00 am 4 വായനക്കാരുടെ പ്രതികരണങ്ങൾ
Subscribe to:
Posts (Atom)