Saturday 2 August 2008

ജനതയും ജനതയും കൈകോർത്തിണങ്ങി, വിജയിക്ക! നിൻ തിരുനാമങ്ങൾ പാടി

ചെറുപ്പകാലങ്ങളിലെ ഓർമ്മകൾ നൽകുന്ന സുഖം, വേറൊന്നിനോടും താരതമ്യം ചെയ്യാൻ സാധിക്കുമോ?

എന്റെ പ്രാധമിക വിദ്യാഭ്യാസം അകനാട്‌ യു.പി സ്കൂളിൽ ആയിരുന്നു. എല്ലാ വെള്ളിയാഴ്ചയും ക്ലാസ്‌ മീറ്റിങ്ങും, മാസത്തിലൊരിക്കൽ സ്കൂൾ മീറ്റിങ്ങും നിർബന്ധം. ഞങ്ങൾ അന്നു മിക്കവാറും ചൊല്ലാറുണ്ടായിരുന്ന ഈശ്വരപ്രാർത്ഥന ആണു താഴെ കാണുന്നതു:

അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദ ദീപം കൊളുത്തി
പരമാണുപ്പൊരുളിലും സുഫുരണമായ്‌ മിന്നും
പരമപ്രകാശമേ! ശരണം നീയെന്നും. (അഖിലാ.....)
.....
സുരഗോള ലക്ഷങ്ങളണിയിച്ചുനിർത്തി
അവികല സൗഹ്രുദബന്ധം
പുലർത്തി അതിനൊക്കെയാധാര സൂത്രമിണക്കി
കുടികൊള്ളും സത്യമേ! ശരണം നീ സത്യം (അഖിലാ....)
.....
ദുരിതങ്ങൾ കൂത്താടുമുലകത്തിൽ നിന്റെ
പരിപൂർണ്ണതേജസ്സു വിളയാടികാണ്മാൻ
ഒരു ജാതി ഒരു മതമൊരു ദൈവമേവം
പരിശുദ്ധവേദാന്തം സഫലമായ്‌ത്തീരാൻ (അഖിലാ....)
.....
അഖിലാധി നായകാ! തവ തിരുമുമ്പിൽ
അഭയമായ്‌ നിത്യവും പണിയുന്നു ഞങ്ങൾ
സമരാധി ത്രുഷ്ണകളാകവേ നീങ്ങി
സമതയും ശാന്തിയും ക്ഷേമവും തിങ്ങി ( അഖിലാ.....)
.....
ജനതയും ജനതയും കൈകോർത്തിണങ്ങി
ജനിതസൗഭാഗ്യത്തിൻ ഗീതം മുഴക്കി
നരലോകമെപ്പേരുമാനന്ദം തേടി
വിജയിക്ക! നിൻ തിരുനാമങ്ങൾ പാടി (അഖില....)
....
(പന്തളം കെ പി രാമൻ പിള്ള രചിച്ചതു )