Tuesday, 19 August 2008

കൊന്നതു ഹോസ്റ്റലില്‍ വച്ചു തന്നെ!

രണ്ട് കൊല്ലം കഴ്ഞ്ഞപ്പോള്‍ സി ബി ഐ ചുവടുമാറ്റി! പാവം അഭയയെ ആ ചെകുത്താന്‍ കൊന്നതു ഹോസ്റ്റലില്‍ വച്ചു തന്നെ! ഇതു പറയാന്‍ എത്ര കൊല്ലം എടുത്തു?

പത്ര വാര്‍ത്ത ഇവിടെ


നിരാലംബയായ ഒരു പെണ്‍കുട്ടിയെ, അതും ജീവിതം ദൈവനാമത്തില്‍ ജനസ്സേവനത്തിനായി ഉഴി‍ഞ്ഞു വച്ച ഒരു പാവം സന്യാസിനിയെ, അതേപോലെ തന്നെ ദൈവനാമത്തില്‍ പ്രതിജ്ഞ ചെയ്തു ജീവിതം ദൈവ സേവക്കും ജനസേവക്കും അര്‍പ്പിച്ചു എന്ന് പറഞ്ഞു തിരു വസ്ത്രവും വേദപുസ്തകവും കൈയ്യില്‍ പിടിച്ച ഏതോ ഒരു ചെകുത്താന്റെ പ്രതിരൂപം കാമവെറി പിടിച്ചു കൊലചെയ്തിട്ടു അതു മൂടിവക്കാന്‍ സഭ എത്ര കോടി ഇതു വരെ ചിലവാക്കി കാണും?

അധികാരികള്‍ ഇതൊരു കൊലപാതകമാ‍ണന്നു പറയാന്‍ എന്തേ ഇത്ര വര്‍ഷം താമസിപ്പിച്ചു? ഇത്രയും താമസിപ്പിക്കാന്‍ എന്തു ചിലവായിക്കാണാം?

സഭയുടേയോ മറ്റു ആരുടെ എങ്കിലുമോ മാനം രക്ഷിച്ചാല്‍.....ഒരു അറുംകൊലയുടെ പാപാം തീരുമോ?

ദൈവമേ!.........പാപികളോടു ക്ഷമിക്കാന്‍ ഒരു പക്ഷേ സാധിച്ചേക്കും... പശ്ചാത്താപത്താല്‍ കുറ്റം ഏറ്റുപറയുന്നതുവരെ ദൈവം പോലും ക്ഷമിക്കാറില്ലന്നല്ലേ പ്രമാണം! അപ്പോള്‍ അവര്‍ക്കു കൂട്ടു നില്‍ക്കുന്നവരെയോ? കുറ്റം ചെയ്യുന്നവനേക്കാള്‍ വലിയ കുറ്റവാളി കുറ്റം ഒതുക്കി വക്കുന്നവരാണ്!

ഇതു പോലെ ഉള്ള ചെകുത്താന്റെ സന്തതികള്‍ എല്ലാവിഭാഗങ്ങളിലും ഉണ്ട്! അതിനു ഉദാഹരണമല്ലേ സന്തോഷ് മാധവന്‍!

ഇവര്‍ക്കെല്ലാം കൂട്ടുനില്‍ക്കുന്ന പാപികള്‍ ആപാപം അവര്‍ക്കു അനുഭവിച്ചു തീര്‍ക്കാന്‍ സാധിക്കാതെ വരുന്ന്തു മൂലം... അവരുടെ വരുന്ന അനവധി തലമുറക്കു കൂടി അനുഭവിക്കാന്‍ കൊടുത്തിട്ടല്ലെ ചത്തു മണ്ണടിയുക! കഷ്ടം...... കഷ്ടം.....

പാപം ചെയ്യുന്നതിനു വെമ്പുന്നവര്‍ ഒന്നറിയണം..അതു ചെയ്യുന്നവനു അവന്റെ പാപഫലം അനുഭവിച്ചുതീര്‍ക്കുവാന്‍ ആയുസ്സു തികയുകയില്ല! ആ കടം ആരെങ്കിലും ഒടുക്കിയേ മതിയാവൂ! അവന്റെ സമ്പത്തിനും ധനത്തിനും ഒപ്പം പാപങ്ങളുടെ സഞ്ചിത ഭാരവും കൂടിആണു വരുന്ന അവന്റെ പിന്‍‌ഗാമികള്‍ക്കായി കരുതിവയ്ക്കുന്നതു! മക്കളെ സ്രുഷ്ടിച്ച് പാപഭാരം ചുമക്കാന്‍ വിടുന്ന ദുഷ്ടന്മാര്‍!