Monday, 25 August 2008

മലയാളിസഹോദരങ്ങൾക്കു നിറഞ്ഞ സ്നേഹവാൽസല്യത്തോടെ എല്ലാ ഭാവുകങ്ങളും നേരുന്നു!

ലോക മലയാളി കൗൺസിലിന്റെ സിഗപ്പൂരിൽ വച്ചു നടന്ന 6-മതു ലോക സമ്മേളനത്തോടനുബന്ധിച്ച്‌ സിഗപ്പൂർ വിദേശകാര്യമന്ത്രി നടത്തിയ പ്രസംഗം ഇവിടെ വായിക്കാം!കർമ്മനിരതരായ മലയാളികൾക്കു വീണ്ടും കൂടുതൽ പ്രചോദനം നൽകുന്നതാണു അദ്ദേഹത്തിന്റെ വാക്കുകൾ!നാടിന്റെ വികസനത്തിനും, സമൃദ്ധിക്കും വേണ്ടി പ്രവർത്തിക്കുന്ന മലയാളിസഹോദരങ്ങൾക്കു നിറഞ്ഞ സ്നേഹവാൽസല്യത്തോടെ എല്ലാ ഭാവുകങ്ങളും നേരുന്നു!


SPEECH BY MR GEORGE YEO,MINISTER FOR FOREIGN AFFAIRS, AT THE 6TH WORLD MALAYALEE CONFERENCE, 22 AUGUST 2008, 2.30 PM AT THE ORCHID COUNTRY CLUBLadies and Gentlemen,
Dear Friends,

Namaskaram

1. Let me first welcome all those who have come to Singapore for this 6th World Malayalee Conference from far and near. We are delighted to play host. Singapore is after all an important node in the Malayalee worldwide web.

2. Having so many Malayalee friends and having to work with so many Malayalees internationally, I have long wondered how the Malayalees have come to be such a talented tribe, or should I say conferederation of tribes, with a cosmopolitan outlook making them ideally suited for the opportunities which globalisation brings.

3. When I first heard of Kerala's self-description: 'God's Own Country', I thought, hmm, quite an extravagant claim. But mulling it over, there is some justification. And one can view it from different perspectives.

4. Last week, I met a Christian Malayalee pastor who told me that his ancestor was a Brahmin who converted to Christianity by the Apostle Thomas himself two thousand years ago. Of course, Thomas went there because there was already a thriving Jewish community in Cochin long before that. Adi Sankaracharya, one of the most important teachers in Hinduism who set up the four peethas in the four corners of India, was born in Kaladi in the 8th century. The Ayappan temple in the western ghats is one of the holiest in India. Whether it is Hinduism, Judaism, Christianity or Islam, the Malabar coast has a long tradition of hosting ancient religious communities going way back. So, maybe, it is God's own country after all.

5. When I first visited Trivandrum with my wife in 1986, we were struck by how lush and green the land was and how much it resembled peninsular Malaysia. I think it must be the greenness of the land that gave kathakali its unique character. The coconut trees, the backwaters, the people all seemed strangely familiar. Confronted by some rubbish outside the zoo, the tour guide quickly blamed migrant workers from a neighbouring state. With high educational attainments and strong international connections, the Malayalees are rightly proud of their own history, culture and identity even though they may belong to different sub-groups.

6. Over the centuries, sandwiched between the Arabian Sea and the western ghats, the monsoons have brought to the shores of Kerala all kinds of foreign influences which have inter-mingled with the ancient traditions of India to create a special breed of high performers. The same monsoons facilitated the journeys of Malayalee men overseas in search of fame and fortune. A strong matrilineal culture ensured that families stayed strong even when fathers were away for long periods.

7. During the Raj, many came to British Malaya and Singapore. Educated and speaking English, they became clerks, teachers and junior assistants to the British in the plantations, towns and cities, both in government and in the private sector. With strong families and strong emphasis on education, their descendants continue to do well in independent Malaysia and Singapore.

8. The same story is repeated in the US, Europe, the Middle East and India itself. So many of India's most prominent diplomats are Malayalee. Without the Malayalees working in the Gulf states, the economies there will grind to a halt.

9. Singapore's Malayalee links to India, the Middle East, Europe and the US are natural ones which the World Malayalee Conference should help to invigorate.

10. Looking ahead, the rise of China will open a new chapter in the fascinating history of the Malayalee people. It is not a new story because Malabar's links with China are old ones. The origins of Chinese shaolin gungfu in kalaripayatthu are well known. Many Chinese are familiar with the story of how Bodhi Dharma brought the martial art from India to China but most do not know that it came from Kerala. Many Chinese would be surprised to learn that the beautiful fishing nets in Kerala came from China but all Malayalees know that. In the early fifteenth century, the treasure ships of the Ming Admiral Zheng He visited the ports of the Malabar coast on all their voyages. The official annal, The Overall Survey of the Ocean Shores, recorded the Admiral's visit to Calicut, and how having given imperial honours to the king, Vana Vikraman, the Admiral also erected a pavilion with a ceremonial stone tablet. The king, actually the zamorin, was described as a Brahmin and a Buddhist, and had Muslim chiefs. The Chinese observed that when the zamorin died, the throne passed on to his sister's son. They also noted that the people of Calicut were honest and trustworthy.

11. At the ports of Calicut and Cochin, with Malayalees playing host and middlemen, the Chinese met Arab, Iranian and Venetian traders. Here were communities with deep links to East and West, benefiting from the exchange of goods, techniques and ideas. That is all part of the Malayalee DNA which should serve the community well in the coming years.

12. I believe Singapore will play an important role in this next phase because we are strategically positioned in between India and China. Indeed Singapore was established as a trading post of the British East India Company from Calcutta precisely to service India's China trade. India was the jewel in the crown, and China was India's biggest trading partner. In the new East-West trade of the 21st century, Singapore will again play this role. The Indian community in Singapore is growing faster than any other community for this reason.
13. In October, the first Pravasi Bharatiya Divas or Overseas Indian Diaspora Conference will be held in Singapore. The theme is 'Towards a Dynamic Diaspora'. The Malayalees have gone beyond that because it always had a dynamic diaspora. I welcome all of you to this World Malayalee Conference and wish you a very successful meeting. I also wish all Malayalees a Happy and Bountiful Onam next month

for information only

Wednesday, 20 August 2008

അഭിനന്ദിക്കാൻ പറ്റിയ വാക്കുകൾ എന്തെങ്കിലും........എനിക്കു ഈ മെയിലായി കിട്ടിയ രണ്ട്‌ ചിത്രങ്ങളാണു ഇവിടെ കാണുന്നതു.


ഈവന്ദ്യ വയോധികരെ പറ്റി എനിക്കു ഒന്നും അഭിപ്രായം പറയാൻ ഇല്ല .


എന്നാൽ ഇവർക്കു ഈ രീതിയിൽ സ്വീകരണം കൊടുത്തവരെ അഭിനന്ദിക്കാൻ പറ്റിയ വാക്കുകൾ ഒന്നും ഞാൻ പഠിച്ചിട്ടില്ല!
കാണുന്നവർക്ക്‌ എന്തെങ്കിലും ഉചിതമായി തോന്നിയാൽ അതിവിടെ ദയവായി കുറിച്ചിടുക!
നമ്മുടെ ദേശീയപതാക ശ്രദ്ധിക്കൂ!


Tuesday, 19 August 2008

കൊന്നതു ഹോസ്റ്റലില്‍ വച്ചു തന്നെ!

രണ്ട് കൊല്ലം കഴ്ഞ്ഞപ്പോള്‍ സി ബി ഐ ചുവടുമാറ്റി! പാവം അഭയയെ ആ ചെകുത്താന്‍ കൊന്നതു ഹോസ്റ്റലില്‍ വച്ചു തന്നെ! ഇതു പറയാന്‍ എത്ര കൊല്ലം എടുത്തു?

പത്ര വാര്‍ത്ത ഇവിടെ


നിരാലംബയായ ഒരു പെണ്‍കുട്ടിയെ, അതും ജീവിതം ദൈവനാമത്തില്‍ ജനസ്സേവനത്തിനായി ഉഴി‍ഞ്ഞു വച്ച ഒരു പാവം സന്യാസിനിയെ, അതേപോലെ തന്നെ ദൈവനാമത്തില്‍ പ്രതിജ്ഞ ചെയ്തു ജീവിതം ദൈവ സേവക്കും ജനസേവക്കും അര്‍പ്പിച്ചു എന്ന് പറഞ്ഞു തിരു വസ്ത്രവും വേദപുസ്തകവും കൈയ്യില്‍ പിടിച്ച ഏതോ ഒരു ചെകുത്താന്റെ പ്രതിരൂപം കാമവെറി പിടിച്ചു കൊലചെയ്തിട്ടു അതു മൂടിവക്കാന്‍ സഭ എത്ര കോടി ഇതു വരെ ചിലവാക്കി കാണും?

അധികാരികള്‍ ഇതൊരു കൊലപാതകമാ‍ണന്നു പറയാന്‍ എന്തേ ഇത്ര വര്‍ഷം താമസിപ്പിച്ചു? ഇത്രയും താമസിപ്പിക്കാന്‍ എന്തു ചിലവായിക്കാണാം?

സഭയുടേയോ മറ്റു ആരുടെ എങ്കിലുമോ മാനം രക്ഷിച്ചാല്‍.....ഒരു അറുംകൊലയുടെ പാപാം തീരുമോ?

ദൈവമേ!.........പാപികളോടു ക്ഷമിക്കാന്‍ ഒരു പക്ഷേ സാധിച്ചേക്കും... പശ്ചാത്താപത്താല്‍ കുറ്റം ഏറ്റുപറയുന്നതുവരെ ദൈവം പോലും ക്ഷമിക്കാറില്ലന്നല്ലേ പ്രമാണം! അപ്പോള്‍ അവര്‍ക്കു കൂട്ടു നില്‍ക്കുന്നവരെയോ? കുറ്റം ചെയ്യുന്നവനേക്കാള്‍ വലിയ കുറ്റവാളി കുറ്റം ഒതുക്കി വക്കുന്നവരാണ്!

ഇതു പോലെ ഉള്ള ചെകുത്താന്റെ സന്തതികള്‍ എല്ലാവിഭാഗങ്ങളിലും ഉണ്ട്! അതിനു ഉദാഹരണമല്ലേ സന്തോഷ് മാധവന്‍!

ഇവര്‍ക്കെല്ലാം കൂട്ടുനില്‍ക്കുന്ന പാപികള്‍ ആപാപം അവര്‍ക്കു അനുഭവിച്ചു തീര്‍ക്കാന്‍ സാധിക്കാതെ വരുന്ന്തു മൂലം... അവരുടെ വരുന്ന അനവധി തലമുറക്കു കൂടി അനുഭവിക്കാന്‍ കൊടുത്തിട്ടല്ലെ ചത്തു മണ്ണടിയുക! കഷ്ടം...... കഷ്ടം.....

പാപം ചെയ്യുന്നതിനു വെമ്പുന്നവര്‍ ഒന്നറിയണം..അതു ചെയ്യുന്നവനു അവന്റെ പാപഫലം അനുഭവിച്ചുതീര്‍ക്കുവാന്‍ ആയുസ്സു തികയുകയില്ല! ആ കടം ആരെങ്കിലും ഒടുക്കിയേ മതിയാവൂ! അവന്റെ സമ്പത്തിനും ധനത്തിനും ഒപ്പം പാപങ്ങളുടെ സഞ്ചിത ഭാരവും കൂടിആണു വരുന്ന അവന്റെ പിന്‍‌ഗാമികള്‍ക്കായി കരുതിവയ്ക്കുന്നതു! മക്കളെ സ്രുഷ്ടിച്ച് പാപഭാരം ചുമക്കാന്‍ വിടുന്ന ദുഷ്ടന്മാര്‍!Sunday, 17 August 2008

രണ്ടാം ഭൂപരിഷ്കരണം

പിണറായിയെ പോലുള്ളവരിൽ നിന്നും കമ്മൂണിസത്തെ രക്ഷിക്കാൻ കമ്മൂണിസ്റ്റ്‌ കാരും, കേരളത്തിലെ വരാൻ പോകുന്ന അനിശ്ചിത-അരക്ഷിതാവസ്തയിൽ നിന്നും രക്ഷനേടാൻ 99% വരുന്ന സാധാരണക്കാരും ഉണർന്നു പ്രവർത്തിക്കേണ്ട സമയമായിരിക്കുന്നു.

പാവപ്പെട്ടവരെ സഹായിക്കുന്നതുപോലും അസഹനീയമായ രീതിയിൽ അതിനെതിരെ പ്രസ്താവനകൾ നടത്തുന്ന കമ്മൂണീസ്റ്റു നേതാക്കളെ പറ്റി ആർക്ക്‌ ഊഹിക്കാൻ പറ്റും?

കമ്മൂണിസം ബിസ്സിനസ്സ്‌ സാമ്രാജ്യം വളർത്താനുള്ള തട്ടകമോ, അതോ മാഫിയകളുടെ സംരക്ഷകരോ?

മാത്രുഭൂമിയിലെ ഈ വാർത്ത വായിക്കൂ!

ഭൂമാഫിയകൾ നക്കാപിച്ച നൽകി പ്രലോഭിപ്പിച്ചു വാങ്ങി കൂട്ടിയിട്ടുള്ള ഭൂമി ആധാരത്തിൽ കാണുന്ന വിലയിൽ ബാങ്കു നിരക്കിൽ പലിശകൂടി ചേർത്തു നൽകി സർക്കാർ മുതൽ കൂട്ടി ഭൂമിയില്ലാത്തവരായ ആവശ്യക്കാർക്കു ഉത്തരവാദിത്തപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിൽ ന്യായവിലക്കു നൽകുവാൻ സാധിച്ചാൽ അതിൽ പരം നല്ലതായി എന്തെങ്കിലും ഉണ്ട്ന്നു തോന്നുന്നില്ല.

ആർക്കും ഒരിച്ചു ഭൂമിപോലിം വെറുതെ കൊടുക്കേണ്ട ആവശ്യവും സർക്കാരിനില്ല. ഇതിൽ സർക്കാരിനു സാമ്പത്തികനേട്ടവും ആവശ്യക്കാരുടെ ആവശ്യവും ഒരേസമയം നടപ്പിലാവും!

മാഫിയകളേയും, തീവ്രവാദികളേയും, ബിസ്സിനസ്സു ലോബികളിലെ കരിമൂർക്ഖന്മാരെയും സഹായിച്ചു വീർക്കുന്ന നേതാക്കളെ ജനമധ്യത്തിൽ നിന്നും അടിച്ചു പുറത്താക്കി എരുമചാണകം തളിക്കാൻ നേരമായി!

Friday, 15 August 2008

അവിടത്തെ യശസ്സ് വാനോളം ഉയരട്ടെ....!


മാതെ, പ്രണാമം!


അവിടന്നു ഞങ്ങളുടെ സഹോദരങ്ങളോടു ക്ഷമിക്കുക! സ്വാര്‍ത്ഥതയും, സ്പര്‍ദ്ധയും, നിറഞ്ഞ അങ്ങയുടെ മക്കള്‍, അസ്വസ്തരും, അക്രമാസക്തരുമാകുന്നു! അവര്‍ക്കു നേര്‍ബുദ്ധി വരുവാന്‍ അവിടന്നു അനുഗ്രഹിക്കണം!


മാതെ, മതങ്ങള്‍ അവിടത്തെ മക്കളെ പരസ്പരം കൊല്ലിക്കുന്ന കാഴ്ച അവിടന്നു കാണുന്നില്ലെ? ഇവരെ പ്രസവിക്കേണ്ടിയിരുന്നില്ല എന്നു- മാതെ, ഇപ്പോള്‍ തോന്നുന്നുണ്ടോ?


അവിടത്തെ ദു:ഖം മനസ്സിലാവുന്നുണ്ട്.... എന്തു ചെയ്യാം ......... എല്ലാം ശരിയാകും മാതെ....! എല്ലാം ശരിയാകും....അവിടത്തെ യശസ്സ് വാനോളം ഉയരട്ടെ....!

Tuesday, 12 August 2008

പ്രധാനപ്പെട്ട ഒരു വൈറസ്‌ മുന്നറിയിപ്പു

സുഹ്രുത്തുക്കളെ, invitation എന്നു തലക്കെട്ടിൽ Email കണ്ടാൽ ദയവായി സൂക്ഷിക്കുക.

വീണ്ടും ഒരു വൈറസ്സു കൂടി ഒളിമ്പിക്സിന്റെ മറവിൽ വരുന്നു എന്നു കേൾക്കുന്നു, ഏതായാലും മുന്നറിയിപ്പു കണക്കിലെടുക്കുക.

എന്റെ സുഹ്രുത്തു ശ്രീ ബാബു മാറഞ്ചേരി അയച്ചുതന്ന മെസ്സേജു താഴെ!


babumaracheril (8/12/2008 7:16:17 AM):
READ IMMEDIATELY PLEASE!!! Get this sent around to your contacts ASAP...we don't need this spreading around. Do not open any message with an attached file called 'Invitation' regardless of who sent it, It is a virus that opens an Olympic Torch which 'burns' the whole hard disc C of your computer. If you receive a mail called ' invitation' , though sent by a friend, do not open it and shut down your computer immediately. This is the worst virus announced by CNN, it has been classified by Microsoft as the most destructive virus ever. This virus was discovered by McAfee yesterday, and there is no repair yetfor this kind of virus. This virus simply destroys the Zero Sector of the Hard Disc, where the vital information is kept PLS PASS!...

ദയവായി സൂക്ഷിക്കുക.

Thursday, 7 August 2008

സാവ്‌ധാൻ.... സാവ്‌ധാൻ...വൈറസ്സ്‌ അനൗൺസ്‌മെന്റു...!

താഴ കാണുന്ന പോലെ ഏതെങ്കിലും ഈ മെയിൽ മെസ്സേജ്‌ വന്നാൽ അതു തുറക്കാതിരിക്കുക....

എന്റെ സുഹ്രുത്തു ശ്രീ ബാബു മാറഞ്ചേരി വിശദമായി എനിക്കെഴുതിയ മെസ്സേജ്‌ താഴെ!

{I AM NOT SURE ABT THE GENUINENESS OF THIS MSG - STILL TAKE CARE --- You should be alert during the next few days. 'Do not open any message with an attachment entitled 'POSTCARD FROM HALLMARK', regardless of who sent it to you. It is a virus which opens A POSTCARD IMAGE, which 'burns' the whole hard disc C of your computer. This virus will be received from someone who has your e-mail address in his/her contact list. If you receive a mail called' POSTCARD,' even though sent to you by a friend, do not open it! Delete the particular mail immediately. This is the worst virus announced by CNN. It has been classified by Microsoft as the most destructive virus ever. This virus was discovered by McAfee yesterday, and there is no repair }

Saturday, 2 August 2008

ജനതയും ജനതയും കൈകോർത്തിണങ്ങി, വിജയിക്ക! നിൻ തിരുനാമങ്ങൾ പാടി

ചെറുപ്പകാലങ്ങളിലെ ഓർമ്മകൾ നൽകുന്ന സുഖം, വേറൊന്നിനോടും താരതമ്യം ചെയ്യാൻ സാധിക്കുമോ?

എന്റെ പ്രാധമിക വിദ്യാഭ്യാസം അകനാട്‌ യു.പി സ്കൂളിൽ ആയിരുന്നു. എല്ലാ വെള്ളിയാഴ്ചയും ക്ലാസ്‌ മീറ്റിങ്ങും, മാസത്തിലൊരിക്കൽ സ്കൂൾ മീറ്റിങ്ങും നിർബന്ധം. ഞങ്ങൾ അന്നു മിക്കവാറും ചൊല്ലാറുണ്ടായിരുന്ന ഈശ്വരപ്രാർത്ഥന ആണു താഴെ കാണുന്നതു:

അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദ ദീപം കൊളുത്തി
പരമാണുപ്പൊരുളിലും സുഫുരണമായ്‌ മിന്നും
പരമപ്രകാശമേ! ശരണം നീയെന്നും. (അഖിലാ.....)
.....
സുരഗോള ലക്ഷങ്ങളണിയിച്ചുനിർത്തി
അവികല സൗഹ്രുദബന്ധം
പുലർത്തി അതിനൊക്കെയാധാര സൂത്രമിണക്കി
കുടികൊള്ളും സത്യമേ! ശരണം നീ സത്യം (അഖിലാ....)
.....
ദുരിതങ്ങൾ കൂത്താടുമുലകത്തിൽ നിന്റെ
പരിപൂർണ്ണതേജസ്സു വിളയാടികാണ്മാൻ
ഒരു ജാതി ഒരു മതമൊരു ദൈവമേവം
പരിശുദ്ധവേദാന്തം സഫലമായ്‌ത്തീരാൻ (അഖിലാ....)
.....
അഖിലാധി നായകാ! തവ തിരുമുമ്പിൽ
അഭയമായ്‌ നിത്യവും പണിയുന്നു ഞങ്ങൾ
സമരാധി ത്രുഷ്ണകളാകവേ നീങ്ങി
സമതയും ശാന്തിയും ക്ഷേമവും തിങ്ങി ( അഖിലാ.....)
.....
ജനതയും ജനതയും കൈകോർത്തിണങ്ങി
ജനിതസൗഭാഗ്യത്തിൻ ഗീതം മുഴക്കി
നരലോകമെപ്പേരുമാനന്ദം തേടി
വിജയിക്ക! നിൻ തിരുനാമങ്ങൾ പാടി (അഖില....)
....
(പന്തളം കെ പി രാമൻ പിള്ള രചിച്ചതു )