Sunday 5 October 2008

കൊല്ലനോ ഉപദ്രവിക്കാനോ നിയമം അനുവദിക്കുന്നില്ല

വന്യ മ്രുഗങ്ങളെ കൊല്ലനോ ഉപദ്രവിക്കാനോ നിയമം അനുവദിക്കുന്നില്ല. എന്നാല്‍‌ ഇത്തരം അതി അപകടകാരികളായിട്ടുള്ള വന്യമായ ചിന്താഗതിയുള്ളവരെ പറ്റി എന്തെങ്കിലും വിവരം കിട്ടിയാല്‍‌ അത് അധികാരികളെ അറിയിക്കേണ്ടതു എല്ലാഭാരതീയ പൌരന്റേയും കടമയാണു.


നമ്മുടെ കൊച്ചു കേരളം “ചെകുത്താന്റെ” പിടിയിലാണോ എന്നു വര്‍ത്തകള്‍ സംശയം ജനിപ്പിക്കുന്നു.
കഴിവതും ശ്രദ്ധിക്കുക. തിക്കും തിരക്കും ഉണ്ടാകാവുന്ന സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍‌ ഒഴിവാക്കുക. ചിലപ്പോള്‍‌ ദൈവം പോലും കൈ മലര്‍ത്തും. ഭഗവല്‍ദര്‍ശനത്തിനു പോയ ഭക്തന്മാരെ പോലും ജയ്പൂരിലും കാശ്മിരിലും സഹായിക്കാന്‍ ഭഗവാനു സാധിച്ചില്ലല്ലോ - ഇതു മറക്കണ്ട! ശബരിമല ഗുരുവായൂര്‍ തുടങ്ങില സ്ഥലങ്ങള്‍‌ നമുക്കു പ്രതേക ശ്രദ്ധ വേണ്ട സ്ഥലങ്ങള്‍‌ ആണ്.


ഈ വാര്‍ത്ത പേടിപെടുത്തുന്നു. എന്നാല്‍‌ രഹസ്യസ്വഭാവമുള്ള വാര്‍ത്തക‌ള്‍‌ തേടിപിടിച്ചു പത്രക്കാര്‍‌ പ്രസിദ്ധീകരിക്കുന്നതു ഒഴിവാക്കണം. അതാണു ദേശസേവനം. അല്ലാതെ രഹസ്യ വാര്‍ത്തക്കള്‍‌ പരസ്യമാക്കി കുറ്റവാളികള്‍ക്കു രക്ഷാമാര്‍ഗ്ഗം തീര്‍ക്കുന്നത് ദേശദ്രോഹം പോലെ ആല്ലേ?