എന്റെ പ്രിയപ്പെട്ട മദ്യപാനികളയായ സഹോദരീ സഹോദരന്മാരെ!
ഹാപ്പീ ക്രിസ്തുമസ്സ്(ഇന്നലെ പൂസ്സല്ലായിരുന്നോ- അതുകൊണ്ടാണു ഇന്നു പറേണേ)
നിങ്ങളില്ലങ്കിൽ ഞങ്ങളില്ല, കേരളമില്ല, മന്ത്രിപണിചെയ്യാൻ ആളുണ്ടാവില്ല, സർക്കാരാപ്പീസിൽ പണിക്കാരുണ്ടാകില്ല, നിങ്ങളാണു താരം, അല്ല താരങ്ങൾ സഹോദരരേ...നിങ്ങളാണു!
നിങ്ങളുടെ ദേശസ്നേഹം ഞാൻ വാനോളം പുകഴ്ത്തുന്നു. നിങ്ങളിൽ പലരും, പകലന്തിയോളം പണി ചെയ്തു, സന്ധ്യ മയങ്ങുമ്പോളേക്കും കിട്ടിയ കാശുമായി പട്ടകട (ബാർ) വന്നു സ്വന്തം ബുദ്ധിയും,ശരീരവും നശിച്ചാലും വേണ്ടില്ല - നാടു നന്നാവട്ടെ എന്ന മഹനീയ വിചാരത്താൽ കിട്ടിയ കാശുകൊടുത്തു കിട്ടിയപട്ടയുമടിച്ചു കാനയിലും, റോഡിലും വീണ്, നാടിന്റെ സമ്പൽ സമർദ്ധിയെ കാക്കുന്ന നിങ്ങളുടെ ഹ്രുദയ വിശാലാതയെ നമിക്കട്ടെ!
ക്രിസ്തുമസ് എന്ന് ഈ പ്രത്യേകമായ സന്തോഷത്തിന്റ്റെ ദിവസം ആഘോഷത്തിന്റെ മാറ്റുകൂട്ടാൻ നിങ്ങൾ മദ്യമെന്ന “വിഷം” വങ്ങാൻ ചിലവഴിച്ചതു നാല്പത്തിഒന്നു കോടി മുപ്പ്ത്തി ഒൻപതു ലക്ഷം രൂപയാണു! അങ്ങനെ വീർപ്പുമുട്ടുന്ന സാമ്പത്തിക പരാധീനതയെ നിങ്ങളു അകമഴിഞ്ഞു സഹായിച്ചതിൽ കള്ളു മാഫിയയുടെ പേരിലും, കള്ളുവകുപ്പിന്റെ പേരിലും കള്ളവാറ്റുകാരുടെ ഖജനാവിന്റെ പേരിലും(ഇവരൊന്നും ഒരിക്കലും ഇതു പറയില്ല, നന്ദിയില്ലാത്തവർ) ഞാൻ നന്ദി രേഖപ്പെടുത്തുന്നു.
നിങ്ങളുടെ ഈ സഹകരണം പുതു വർഷപ്പുലരിയിലും ഉണ്ടാവുമെന്നു ഉറച്ചു വിശ്വസ്സിച്ചുകൊള്ളട്ടേ!
ഒരു കൊറച്ചു കണക്കു മനോരമ പറയും ദേ ഇവിടെ ഞെക്കി ഒന്നു വായിച്ചേ....
ഞാനിപ്പ് പോസിറ്റീവായി ചിന്തിച്ചു തുടങ്ങി... ആട്ടിയ വഴി പോയില്ലങ്കിൽ പോയ വഴിയേ ആട്ടുക എന്നല്ലെ ആരോ പറഞ്ഞിരിക്കുന്നതു!