പിണറായിയെ പോലുള്ളവരിൽ നിന്നും കമ്മൂണിസത്തെ രക്ഷിക്കാൻ കമ്മൂണിസ്റ്റ് കാരും, കേരളത്തിലെ വരാൻ പോകുന്ന അനിശ്ചിത-അരക്ഷിതാവസ്തയിൽ നിന്നും രക്ഷനേടാൻ 99% വരുന്ന സാധാരണക്കാരും ഉണർന്നു പ്രവർത്തിക്കേണ്ട സമയമായിരിക്കുന്നു.
പാവപ്പെട്ടവരെ സഹായിക്കുന്നതുപോലും അസഹനീയമായ രീതിയിൽ അതിനെതിരെ പ്രസ്താവനകൾ നടത്തുന്ന കമ്മൂണീസ്റ്റു നേതാക്കളെ പറ്റി ആർക്ക് ഊഹിക്കാൻ പറ്റും?
കമ്മൂണിസം ബിസ്സിനസ്സ് സാമ്രാജ്യം വളർത്താനുള്ള തട്ടകമോ, അതോ മാഫിയകളുടെ സംരക്ഷകരോ?
മാത്രുഭൂമിയിലെ ഈ വാർത്ത വായിക്കൂ!
ഭൂമാഫിയകൾ നക്കാപിച്ച നൽകി പ്രലോഭിപ്പിച്ചു വാങ്ങി കൂട്ടിയിട്ടുള്ള ഭൂമി ആധാരത്തിൽ കാണുന്ന വിലയിൽ ബാങ്കു നിരക്കിൽ പലിശകൂടി ചേർത്തു നൽകി സർക്കാർ മുതൽ കൂട്ടി ഭൂമിയില്ലാത്തവരായ ആവശ്യക്കാർക്കു ഉത്തരവാദിത്തപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിൽ ന്യായവിലക്കു നൽകുവാൻ സാധിച്ചാൽ അതിൽ പരം നല്ലതായി എന്തെങ്കിലും ഉണ്ട്ന്നു തോന്നുന്നില്ല.
ആർക്കും ഒരിച്ചു ഭൂമിപോലിം വെറുതെ കൊടുക്കേണ്ട ആവശ്യവും സർക്കാരിനില്ല. ഇതിൽ സർക്കാരിനു സാമ്പത്തികനേട്ടവും ആവശ്യക്കാരുടെ ആവശ്യവും ഒരേസമയം നടപ്പിലാവും!
മാഫിയകളേയും, തീവ്രവാദികളേയും, ബിസ്സിനസ്സു ലോബികളിലെ കരിമൂർക്ഖന്മാരെയും സഹായിച്ചു വീർക്കുന്ന നേതാക്കളെ ജനമധ്യത്തിൽ നിന്നും അടിച്ചു പുറത്താക്കി എരുമചാണകം തളിക്കാൻ നേരമായി!
Sunday, 17 August 2008
രണ്ടാം ഭൂപരിഷ്കരണം
എഴുതിയതു ഒരു “ദേശാഭിമാനി” at 8/17/2008 12:54:00 pm 4 വായനക്കാരുടെ പ്രതികരണങ്ങൾ
Subscribe to:
Posts (Atom)