If news papers refuse to cover, TV channels refuse to cover, let us do our bit. Please forward this mail to as many people as you can. This is the only way we can salute his Bravery...
Saturday, 18 October 2008
ഒന്നു കണ്ണോടിക്കുക
If news papers refuse to cover, TV channels refuse to cover, let us do our bit. Please forward this mail to as many people as you can. This is the only way we can salute his Bravery...
എഴുതിയതു ഒരു “ദേശാഭിമാനി” at 10/18/2008 02:19:00 pm 1 വായനക്കാരുടെ പ്രതികരണങ്ങൾ
സാമ്പത്തിക പ്രതിസന്ധി-ചില സൂചനകൾ നല്ലതല്ല!
സാമ്പത്തികമായി തകർന്ന അമേരിക്കക്കും, യൂറോപ്പിനും ഇനി പിടിച്ചു നിൽക്കാൻ, എല്ലാ രാഷ്ട്രങ്ങളുടേയും പിരിവു കിട്ടിയേപറ്റൂ!
ഈ പ്രതി സന്ധി ലോക സാമ്പത്തിക ഘടനയെ ആകെ മറ്റി മറിച്ചിരിക്കുകയാണു. അനേക കോടി കോടി മൂല്യം വരുന്ന തുകയുടെ കടബാധ്യത ഒരു സുപ്രഭാതം കൊണ്ട് ഉണ്ടായതല്ലല്ലോ!
ഈ തുകയിലെ 10 പൈസ പോലും ദാരിദ്രനിർമ്മാർജ്ജനത്തിനോ, അങ്ങനെ യുള്ള ഏതെങ്കിലും മനുഷ്യത്വപരമായ പ്രവർത്തനങ്ങൾ നടത്തിയതു മൂലം ഉണ്ടായതല്ല! കുത്തകകളെ വലിയകുത്തകൾ ആാക്കാൻ റീമോൾഡ് ചെയ്യൂന്ന പ്രൊസ്സസ്സിൽ പുകഞ്ഞു പോയ കാശാണു ഇതു!
ഈ പണം വൻകിട കോർപ്പറേറ്റ് സ്താപനങ്ങളുടെ തലപ്പത്തുള്ള പുലികളുടേ രഹസ്യ പേർസനൽ അക്കൌണ്ടിൽ കാണും! ഈ വമ്പന്മാരെല്ലാം അതി ഭീകര രാഷ്ട്രീയ -മാഫിക-കളുമായി നല്ല സഹകരണത്തിലുമായിരിക്കും.
പെട്രോൾ വില ഒരാഴ്ചകൊണ്ട് 148 ഡോളറിലേക്കും, തിരിച്ച അതുപോലെ ഒരാഴ്ചകൊണ്ട് ഇറങ്ങി വരാനും, എല്ലാം കാരണമെന്തായിരിക്കും? കമ്മോഡിറ്റി മാർക്കറ്റിൽ 100 ബാരലിന്റെ 1 ലോട്ട് ക്രൂഡിൽ ബാരലിനു$70 ൽ നിന്നും $145 ഉള്ള ലാഭം $75 ഉം, അതുപോലെ വില്പനയിൽ ഉള്ള ലാാഭം - ഇതൊക്കെ പണപയറ്റ് നടത്തുന്ന വൻ ബാങ്കുകളും ധനകാര്യസ്താപനങ്ങളും ചേർന്നു നടത്തുന്ന വൻ തീക്കളി ആണു. ഒരു ലോട്ടിൽ $5000നു മുകളിൽ ശരാശരി അധികലാഭം ക്രുത്രിമമായി സ്രുഷ്ടിച്ചു ഓയിലിൽ നിന്നും, തത്തുല്യമായ രീതിയിൽ, സ്വർണ്ണം, മുതൽ അന്നം വരെ യുള്ള മറ്റു കമ്പോള വസ്തുക്കളിൽ നിന്നും മുതലാളിത്വ രാജ്യങ്ങളിലെ വ്യാപാരികൾ നേടി . ലക്ഷകണക്കിനു ലോട്ട് കമ്മോഡിറ്റികൾ ഫിസിക്കൽ അല്ലാത്ത ഇലക്ട്രോണിക്കു മാർക്കറ്റിൽ നടത്തിയ ലാഭ വേട്ടയാണു ഇന്നത്തെ പ്രതിസന്ധിയുടെ മൂലകാരണം.
അല്ലാതെ ബുഷ് അച്ചായൻ പറഞ്ഞപോലെ പാവം ഇന്ത്യാക്കാരന്റെയൊ ചൈനാക്കാരന്റേയോ തീറ്റ ചിലവു കൂടിയതു കൊണ്ടല്ല. ഈ സത്യാവസ്ഥ അറിയാൻ സി എ-ക്കോ, എം.ബി.എ ക്കോ ഒന്നും പോകണ്ട! ദിവസവും പത്രം നോക്കി സാമ്പത്തിക നിലവരം ഗ്രഹിച്ചാൽ മതി!
ഈ സാമ്പത്തിക പ്രതിസന്ധിയിൽ തടി രക്ഷിക്കാൻ 3)-ം കിടിട ഗുണ്ടകളേപ്പോലെയും, കൊള്ളക്കരേപ്പോലെയും യാങ്കികളും, പറങ്കികളു, ബിലായത്തികളു, അൽമാനികളും പിടിച്ചുപറിക്ക് ഇറങ്ങിയേക്കാം...അടുത്ത ഒരു ലോകയുദ്ധത്തിനുള്ള ഉറകൂടൽ നടക്കുന്നുണ്ടോ? ചില സൂചനകൾ നല്ലതല്ല!
രാഷ്ട്രീയ - സമ്പത്തിക വിദഗ്ധന്മാർ ചിന്തിക്കട്ടെ- മറുപടി പറയട്ടെ !
എഴുതിയതു ഒരു “ദേശാഭിമാനി” at 10/18/2008 01:06:00 am 1 വായനക്കാരുടെ പ്രതികരണങ്ങൾ