അധികാരസ്ഥാനനങ്ങള് രാഷ്ട്രീയക്കാര്‍ തിരഞ്ഞെടുക്കുന്നത് എത്രമാത്രം “അഴിമതിക്കുള്ള” സാധ്യതള്‍ ഉണ്ട് എന്നു നോക്കിയായിരിക്കണം എന്നാണു ചിലപ്പോള്‍ തോന്നുന്നതു.
വനം വകുപ്പ
അബ്കാരിവകുപ്പു
റവന്യൂ വകുപ്പു
പൊതുമരാപത്ത്
ഇതൊക്കെ വന്‍ സാധ്യതകള്‍ ഉള്ള വകുപ്പുകളാണന്നാണു പലപ്പോഴും കാണാറുള്ള പത്രവാര്‍ത്തകള്‍ തെളിയിക്കുന്നതു.
വേലി തന്നെ വിളവു തിന്നുക എന്നു പറഞ്ഞപോലെ, നമ്മെ “ഭരിക്കേണ്ടവര്‍ നമുക്കു ഭാരമായി” വരികയാണു ഇക്കാലത്തു. നാടിനെ തുണ്ടം തുണ്ടമായി വില്‍ക്കാനും, സര്‍ക്കാര്‍ ഭൂമികള്‍ കൈയ്യേറാനും, അഴിമതികളില്‍ ചാണക്യന്മാരാകനും കാണിക്കുന്ന മത്സരബുദ്ധി അന്തര്‍ദേശിയ മാഫിയകളെപ്പോലും ലജ്ജിപ്പിക്കുന്ന വിധത്തിലാണു. കഷ്ടം! കഷ്ടം!
ഭരണത്തിലിരിക്കുന്ന പ്രമുഖ രാഷ്ട്രീയപാര്ട്ടികള്ക്കുള്ളിലെ ചേരിപ്പോരിന്റെ കഥകള്‍ അല്പനാളിനുള്ളില് അധോലോകത്തിലെ ദാവൂദു ഇബ്രഹിമും ചോട്ടാഷക്കീലും മറ്റും കാണിക്കുന്ന കയ്യാംകളികള്‍ പോലെ ആയിതിരുമോ എന്നു വരെ സംശയിച്ചു പോകുന്നു! സാംസ്കാരിക അധപ്പതനത്തിനും ഒരു അതിരില്ലേ? നാണക്കേട്! നാണക്കേട്!
വേണമെങ്കില്‍ ഒന്നു ലജ്ജിച്ചോളു ഈ വാര്‍ത്ത വായിച്ച്!
Tuesday, 29 January 2008
വെറുതെ ഒന്നു ലജ്ജിച്ചോളൂ!...
എഴുതിയതു ഒരു “ദേശാഭിമാനി” at 1/29/2008 01:32:00 pm 4 വായനക്കാരുടെ പ്രതികരണങ്ങൾ
Subscribe to:
Posts (Atom)