Sunday 30 December 2007

കിം യാനേന ധനേന ..............................

കിം യാനേന ധനേന ........................


കഴിഞ്ഞ വര്‍ഷം ഡിസമ്പറില്‍ സദാമിനെ തൂക്കികൊന്നു.
ഈ വര്‍ഷം ഡിസമ്പറില്‍ ബേനസീറിനെ ആക്രമണത്തില്‍ കൊന്നു.
ഇവരൊന്നും വെറും സാധാരണക്കാരായിരുന്നില്ലല്ലോ!
ഒരോ രാജ്യത്തെ തന്നെ അമ്മാനമാടിയവാരാണു ഇവര്‍.

പക്ഷെ അന്ത്യം എത്രയോ ദാരുണമായിരുന്നു!

ഇതില്‍ നിന്നെല്ലാം ഒരുപാടു കാര്യങ്ങള്‍ മനുഷ്യര്‍ പഠിക്കേണ്ടതില്ലേ?എത്ര അധികാരവും, പണവും, ആള്‍ബലവും കൂടെ ഉണ്ടായാല്‍ പോലും, ഈ ലോകത്തു ഇതൊന്നും വിലപോകില്ല!

ആരെങ്കിലും വിചാരികുന്നുണ്ടോ ഇവര്‍ സമാധാനത്തോടെയായിരുന്നു ഇവര്‍ ജീവിച്ചിരുന്നതെന്നു?അതു പോട്ടെ, നമ്മുടെ നാട്ടില്‍ തന്നെ അധികാരവടംവലി നടത്തി അല്‍പ്പായുസ്സുകളാകുന്നവര്‍ എത്ര?


“സ്ഥാനമാനങ്ങള്‍ ചൊല്ലികലഹിച്ചു
നാണം കെട്ടു നടക്കുന്നിതു ചിലര്‍!”

ഇവരെ നമ്മള്‍ എല്ലാ മേഘലകളിലും ഇന്നു കാണുന്നുണ്ടു - അല്ലേ?

കിം യാനേന ധനേന വാജികരിഭിഃ
പ്രാപ്തേന രാജ്യേന കിം
കിം വാ പുത്ര കളത്ര മിത്ര പശുഭിഃ
ദേഹേന ഗേഹേന കിം
ജ്ഞാത്വൈതത് ക്ഷണഭംഗുരം സപദി രേ
ത്യാജ്യം മനോ ദൂരതഃ
സ്വാത്മാത്ഥം ഗുരുവാക്യതോ ഭജ ഭജ
ശ്രീ പാര്‍വ്വതീ വല്ലഭം!

ശ്രീ ശങ്കരാചാര്യരുടെ ഈ വരികളാണ്
നിങ്ങള്‍ക്കായി പുതു വര്‍ഷത്തിലെക്കു എനിക്കു തരാനുള്ള സമ്മാനം

എല്ലാവര്‍ക്കും,
“സമാധാന പൂര്‍ണ്ണ മായ ഒരു പുതു വത്സരം ആശംസിക്കുന്നു”


ലോകത്തോടും, സഹജീവികളോടും നിറഞ്ഞ സ്നേഹ വാത്സല്യത്തോടെ!

4 comments:

ജൈമിനി said...

പുതുവത്സരാശംസകള്‍! :-)

വേണു venu said...

ചരിത്രം ആവര്‍ത്തിക്കുന്നു.

സംസ്കൃത ശ്ലോകത്തിന്‍റെ മലയാള തര്‍ജ്ജമ കൂടി ഉണ്ടായിരുന്നെങ്കില്‍‍ എന്ന് തോന്നി.

പുതുവത്സരാശംസകള്‍!

അലി said...

ഐശ്വര്യവും സന്തോഷവും നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു.

ഏ.ആര്‍. നജീം said...

പുതുവത്സരാശംസകള്‍...