Wednesday, 19 December 2007

ആയുര്‍വേദം+ഹോമിയോ+അലോപ്പതി+ദൈവാധീനം+കൈപുണ്യം+വിശ്വാസം+കൃത്യനിഷ്ട

ഒരു ബ്ലോഗില്‍ വളരെ പരിതാപകരമായി പാവം ആയുര്‍വേദത്തേയും, ഹോമിയോയേയും വിമര്‍ശിച്ചു കണ്ടു! എന്തായലും, എല്ലാ ചികത്സാരീതികളും, അതിന്റേതായ ഗുണദോഷങ്ങള്‍ കാണിക്കും.
ആധികാരികമായി പറയാന്‍ ഞാന്‍ അപ്പോത്തികിരിയൊ, വൈദ്യരക്നമോ, പോയിട്ടു ഒരു മുറി വൈദ്യന്‍ പോലുമല്ല!.

എനിക്കു മറക്കാന്‍ പറ്റാത്തതും, നന്ദിയോടെ ഓര്‍ക്കുന്നതുമായ് ഒരു അനുഭവ കഥ പറയാം.

1986ല്‍ ഞാന്‍ മസ്കറ്റില്‍ ജോലിചെയ്യുന്ന കാലം. എന്റെ കൃത്യ നിഷ്ഠ യില്ലാത്ത ജീവിതരീതി എനിക്കു ഡിയോഡിനല്‍ അള്‍സര്‍ സമ്മാനിച്ചു. 3-4- കൊല്ലമായി തുടങ്ങിയിട്ടു. തുടക്കത്തിലെ ചികത്സിക്കാന്‍ പറ്റിയില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ആയിരുന്നു കാരണം. ഒരു ദിവസം ഒരു സുഹുര്‍ത്തിന്റെ “ വാസ്ത” കൊണ്ട്, റോയല്‍ ഒമാന്‍ ഹോസ്പിറ്റലില്‍ ചെന്നു. എന്റെ കാര്യം പരുങ്ങലിലാണ്, ചികത്സിച്ചാല്‍ ഇനി എത്ര പ്രയോജനം കിട്ടുമെന്നു പറയാന്‍ പറ്റില്ല എന്റെ സുഹൃത്തിനോടു ഡോക്ടര്‍ പറഞ്ഞു. നല്ലവനായ ഡക്ടര്‍ കഴിയുന്ന എല്ലാരീതിയിലും എന്നെ പരിശോദിച്ചും, മറ്റു ഡക്ടര്‍മാരോട് ഡിസ്കസ് ചെയ്തും, മരുന്നുകള്‍ തന്നു. രോഗവും, വേദനയും കൂടൂകയാല്ലതെ ഒരു കുറവും ഉണ്ടായില്ല. ഓപ്പറ്ഷന്‍ ചെയാന്‍ പറ്റിയ അവസ്ത പോലുമല്ല എന്നാണു ഡാക്ടര്‍ പറഞ്ഞതു. (ഞാന്‍ മനസ്സുകൊണ്ട് ദിവസങ്ങള്‍ എണ്ണാനും തുടങ്ങി!)

ഒരുദിവസം, ദൈവം എത്തിച്ച പോലെ ഒരു സംഭവമൂണ്ടായി. തടിച്ച് പ്രായത്തില്‍ 70 വയസ്സുള്ള് - എന്നാല്‍ ആരോഗ്യമ്മുള്ള ഒരാ‍ള്‍ ഞാന്‍ നില്‍ക്കുന്ന് കടയില്‍ വന്നു. സംസാരത്തിനിടയില്‍ എന്റെ വേദനയുടെ ബുദ്ധിമുട്ടു മനസ്സിലാക്കിയ അദ്ദേഹം എന്നോട് വിവര‍ങ്ങള്‍ ചോദിച്ചു. എന്റെ രോഗവിവരം ഞാന്‍ വിശദമായി പറഞ്ഞു. അദ്ദെഹം ഇവിടെ പാലസ്സില്‍ ക്ഷണപ്രകാരം എത്തിയതായിരുന്നു.

അദ്ദേഹം രണ്ടു ദിവസം കഴിഞ്ഞു ബോംബെക്കു പോവുകയാണു. വന്നല്‍ ഞാന്‍ രോഗം മാറ്റി തരാം എന്നു പറഞ്ഞു ഒരു കാര്‍ഡു തന്നു. “DR. NH. BARLAS,( Adviser to President, Homeo Dept." എന്നോ മറ്റോ ആയിരുന്നു കാര്‍ഡില്‍). ഞാന്‍ എന്റെ കമ്പനിയില്‍ കയ്യും കാലും പിടിച്ച് ഒരു മാസ്ത്തെ ലീവുമായി ബോംബെ ക്കു തിരിച്ചു. ഫിറോഷി മേത്ത റോഡീല്‍ ഒരു വീഴാറായ കെട്ടിടത്തില്‍ എത്തിച്ചു അദ്ദേഹത്തെ തേടിയുള്ള യാത്ര. വരുന്ന വിവരത്തിനു ഞാന്‍ എഴുത്തു അയച്ചിരുന്നു.

ഞാന്‍ ചെല്ലുമ്പോള്‍ 3-4 രോഗികള്‍ ഇരിപ്പുണ്ട്. എല്ലാവരും വളരെ പാവപ്പെട്ടവര്‍! ഒരു സഹായിയും ഊണ്ട്. ഞാന്‍ കാര്‍ഡുകൊടുത്തപ്പോള്‍, വേഗം സഹായി ഡാക്ടറോടൂ വിവരം പറഞ്ഞു. ഉടന്‍ തന്നെ എന്നെ വിളിപ്പിക്കുകയും, വളരെ സ്നേഹത്തോടെ, ക്ഷേമാന്വേഷണങ്ങക്കു ശേഷം ഒരു ചെറിയകുപ്പിയില്‍ 100-120 കുഞ്ഞി-കുഞ്ഞി ഗുളികകള്‍ തന്നിട്ടു പറഞ്ഞു, ഇത് എനിക്കു വേണ്ടി തയാര്‍ ചെയ്തു വച്ചിരിക്കുന്നതാണു.3-4 ദിവസം ഈ സഹായിയുടെ കൂടെ ഇവിടെ അഡുജ്സ്റ്റു ചെയ്ത് താമസ്സിച്ചു മരുന്നു കഴിക്കുക. ഇതു ഫലിക്കുമോ എന്നു അപ്പോളേക്കും അറിയാന്‍ പറ്റും. ഫലിച്ചാല്‍ നേരേ നാട്ടിലേക്കു പൊക്കോ, വീണ്ടും 90 ദിവസ്സത്തേക്കുള്ള് മരുന്നു തന്നു വിടുകയും ചെയ്യാം എന്നു പറഞ്ഞു. ദൈവസഹായത്താല്‍ 3-4 ദിവസം കൊണ്ട് വേദന കുറഞ്ഞ പോലെ തോന്നിതുടങ്ങി. മലശോദനയും, സുഖകരമായി തുടങ്ങി. വിവരം അറിഞ്ഞ ഡക്ടര്‍ സന്തോഷം കൊണ്ട് മുഖം തുടുത്തു. അന്നു വൈകിട്ടു ഒരു വലിയ കുപ്പിയില്‍ കുറെ ഗുളികകള്‍ തന്നിട്ടു ഉപയോഗിക്കേണ്ട വിധവും പറഞ്ഞു തന്നു. ആവശ്യം കഴിഞ്ഞാലും ഇതില്‍ കുറെഗ്ഗുളികകള്‍ ബാക്കിവരും. ഒരു ധൈര്യത്തിനു അതുകൂടുതല്‍ ആയി വച്ചിരിക്കുന്നതണു എന്നു പറഞ്ഞു നാട്ടിലേക്കു പോയിക്കോളന്‍ പറഞ്ഞു. എന്തു വിവരമ്മുന്ണ്ടങ്കിലും അറിയിക്കണമെന്നും പറഞ്ഞു എന്നെ യാത്രയാക്കി. പോരാന്‍ നേരത്തു എത്ര പണമാണു തരേണ്ടതെന്നു ചോദിച്ചപ്പോള്‍ - 80 രുപ ! അതാണി മരുന്നിന്റെ വില. എനിക്കു ഫീസ് ഇല്ല. നിങ്ങളുടെ രോഗം മാറി സന്തോഷത്തോടെ കാണുന്നതാണു എന്റെ ഫീസ്! പറഞ്ഞറിയിക്കാന്‍ പറ്റാത്ത വികാരമണു എനിക്കപ്പോള്‍ തോന്നിയത്. എനിക്കു അതിയായാ സന്തോഷവും, പിതൃതുല്യമായ ബഹുമാനവും അദ്ദേഹത്തോടു തോന്നി.

ഒരു മാസം കൊണ്ട് രോഗം മാറിയപോലെ ആയി........ വീണ്ടും തന്ന മുഴുവന്‍ മരുന്നും പറഞ്ഞപോലെ കഴിച്ചു. അദ്ദേഹം ഒരു കാര്യം പ്രത്യേകം പറഞ്ഞിരുന്നു: കാപ്പി കഴിക്കരുതു, അതു പോലെ മസ്സാലകള്‍ കൂടൂതലുള്ള ആഹാരങ്ങളും! ഇന്നും അങ്ങനെ തന്നെ ഞാന്‍ ശദ്ധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കൈപുണ്യം+മരുന്നു+ദൈവാനുഗ്രഹം ഇതെല്ലം ഒരുമിച്ചപ്പോള്‍ രോഗവും മാറി.

ഇതൊക്കെ പറഞ്ഞതിന്റെ കാര്യം, ഒന്നിനേയും വെല്ലുവിളിക്കന്‍ നമ്മള്‍ക്കാവുമോ? അലോപ്പതി വളരെ വളര്‍ന്ന ഒരു വൈദ്യശാസ്ത്രമാണു. എന്നാല്‍ ആയുര്‍വേദവും, ഹോമിയോയും, അത്രമാത്രം പരീക്ഷണങ്ങള്‍ നടക്കുന്ന മേഖലയല്ല! ഈ മൂന്നു മേഖലകള്‍ ഒരുമിച്ചാല്‍ പലതരം സൈഡ് എഫ്ഫെക്റ്റുകള്‍ കുറഞ്ഞ ചിക്ത്സാരീതി വികസ്സിപ്പിച്ചെടുക്കമെന്നു തോന്നുന്നു.

ഒന്നു പറയാം.... എല്ലാ രോഗ ശുശ്രൂഷകരും രീതിയും നല്ലത് തന്നെ! മോശം ഞാന്‍ പഠിച്ചതു മാത്രം ശരി എന്ന വാശിയാണു.

എല്ലാ രോഗാതുര സേവകര്‍ക്കും സ്നേഹാശംസകള്‍!

5 comments:

അഞ്ചല്‍ക്കാരന്‍ said...

അള്‍സറ് കൊണ്ട് പൊറുതിമുട്ടിയ എനിക്കും എറണാകുളത്തെ ഒരു ഹോമിയോ ഡോക്ടര്‍ ദൈവദൂതനായിട്ടുണ്ട്, തൊണ്ണൂറ്റി നാലില്‍. അന്ന് പോയ അള്‍സര്‍ ഇന്നും അകലെ തന്നെ.

ടോണ്‍സിത്സിന്റെ വേദനക്കും എനിക്ക് സഹായകമായത് ഹോമിയോ ആണ്.

ഇതേ കുറിച്ച് കുറേ നാള്‍ മുമ്പ് വന്ന ഒരു വിവാദത്തില്‍ കമന്റായി ഞാന്‍ വിശദീകരിച്ചിരുന്നു. ഇപ്പോ‍ള്‍ ആ പോസ്റ്റ് തപ്പിയെടുക്കാന്‍ കഴിയുന്നില്ല.

ഒരു ചികിത്സയും മറ്റൊന്നില്‍ നിന്നും ഏതെങ്കിലും തരത്തില്‍ മുന്നിലല്ല അഥവാ ഏതെങ്കിലും ചികിത്സാ വിധി മറ്റൊരു ചികിത്സാ വിധിയില്‍ നിന്നും പിന്നിലല്ല എന്ന് കരുതാനാണെനിക്കിഷ്ടം.

MOHAN PUTHENCHIRA (മോഹന്‍ പുത്തന്‍‌ചിറ) said...

ഏതു ചികിത്സാ രീതിക്കും അതിന്റേതായ ഗുണദോഷങ്ങളുണ്ടാകാം. എന്നു വച്ച് എന്റെ രീതി മാത്രം ശരി മറ്റുള്ളതെല്ലാം തെറ്റ് എന്ന് വിശ്വസിക്കുകയും, അതു പ്രചരിപ്പിക്കുകയും ചെയ്യുന്നത് മൌഡ്യം. എല്ലാവര്‍ക്കും ഹോമിയൊ പറ്റിയെന്നു വരില്ല. ചില രോഗങ്ങള്‍ക്ക് അലോപ്പതിയെന്ന പോലെ ചിലതിന് ആയുര്‍വേദം തെന്നെ വേണം. ഏതു ചികിത്സയാണ് കൂടുതല്‍ ആശ്വാസം നല്‍കുന്നതെന്ന് രോഗി തന്നെ തീരുമാനിക്കുന്നതാണ് നല്ലത്. അല്ലാതെ വെറും വചാടോപങ്ങള്‍ കൊണ്ട് ഏതാണ് കൂടുതല്‍ ശ്രേഷ്ഠം എന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ തന്നെയും മനുഷ്യരാശിക്ക് അതു കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല.

സൂരജ് said...

പ്രിയപ്പെട്ട നായര്‍ സാര്‍,
താങ്കളുടെ ഈ പോസ്റ്റിiല്‍ പരാമര്‍ശിക്കപ്പെട്ട ബ്ലോഗ് ഈയുള്ളവന്റെ “കമന്റ് കളക്ഷന്‍” ആണെന്നതില്‍ ആശ്ചര്യം.മറ്റു ബ്ലോഗുകളില്‍ ഈയുള്ളവന്‍ ഇട്ട കമന്റുകള്‍ മാത്രമാണ് ആ ബ്ലോഗില്‍ ഉള്ളത്. താങ്കള്‍ ഉദ്ദേശിക്കുന്ന ശരിക്കുള്ള പോസ്റ്റും അതിന്മേലുള്ള ചര്‍ച്ചയും നടന്നത് കെ.പി സുകുമാരന്‍ മാഷിന്റെ “ശിഥില ചിന്തകള്‍” എന്ന ഈ ബ്ലോഗിലാണ്. ലിങ്ക് ഇവിടെ: http://kpsukumaran.blogspot.com/2007/11/blog-post_25.html

ഇത് കണ്ടയുടനെ സാറിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ കാരണം, “എന്റെ കമന്റ് ശേഖരം” എന്ന ബ്ലോഗ് വീണ്ടും ഈ വിഷയത്തെപ്രതി ഒരു തര്‍ക്കവേദിയാക്കന്‍ ആഗ്രഹമില്ലാത്തതുകൊണ്ടാണ്. ലിങ്ക് തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു.

ഒരു “ദേശാഭിമാനി” said...

പ്രിയപ്പെട്ട സൂരജ്,
താങ്കളുടെ നിര്‍ദേശപ്രകാരം, ലിങ്കു നീക്കം ചെയ്തിരിക്കുന്നു.

താങ്കള്‍ എഴുതിയ ആ ബ്ലോഗാണു, എനിക്കു ഈ ബ്ലോഗു എഴുതാനും, എന്നെ ചികത്സിച്ചു, എന്നെ രക്ഷിച്ച ഡാക്ടറെ ഓര്‍മിക്കാനും, അദ്ദേഹത്തിന്റ്റെ നല്ല മനസ്സും, ചികത്സാരീതിയും വായനക്കാരുമായി പങ്കുവയ്ക്കാനും അവസരം തന്നതു. നന്ദി!

തങ്കളുടെ പ്രൊഫൈല്‍ വായിച്ചു. ജിജ്ഞാസുവായ ഒരു വൈദ്യവിദ്യാര്‍ത്ഥിയാണന്നും, യുക്തിവാദിയല്ല എന്നും അറിഞ്ഞതു അതിയായ സന്തോഷം തരുന്നു. നല്ല കൈപുണ്യവും, നൈപുണയവും കൂടിയ ഒരു ഉത്തമ ഭിഷഗ്വരനാകാന്‍ ദൈവവിശാസിയല്ലങ്കില്‍ പോലും, സര്‍വേശ്വരന്‍, തങ്കളെ അനുഗ്രഹിക്കട്ടെ എന്നു പ്രാത്ഥിക്കുന്നതിനോടൊപ്പം, രോഗാതുരരായ സാധുക്കള്‍ക്കു ഒരു അത്താണിയാകട്ടെ എന്നു കൂടി ആശംസിക്കുന്നു.

സ്നേഹ വാത്സല്യത്തോടെ
പി.വി.പി നായര്‍

സൂരജ് said...

വളരെ നന്ദി - തിരുത്തിനും ആശീര്‍വാദങ്ങള്‍ക്കും. വീണ്ടും വരാം.
- സൂരജ് രാജന്‍