Wednesday, 5 December 2007

മറ്റൊരു ഭീകര സംഘടന!

  • ഡ്രഗ്ഗിസ്റ്റ്സ് അസ്സോസിയേഷന്റെ പ്രവത്തനം മാഫിയരീതിയില്‍! ഈ പത്രവാര്‍ത്ത - നിങ്ങളെ ഞെട്ടിക്കുന്നുണ്ടോ? ഇല്ലങ്കില്‍, നിങ്ങള്‍ ഒരു കഠിനഹൃദയനും, നിര്‍ദയനുമാകാം!
  • 27 പേര്‍കൂടി കേരളത്തിലെ ലക്ഷോപലക്ഷം നിര്‍ഭാഗ്യരായ രോഗികളുടെ ജീവനു വിലപേശാന്‍ വേണ്ടി, കൊച്ചിയില്‍ ഒരു കമ്പനി (അസോസിയേഷന്‍) രൂപീകരിച്ചു, മുഴുവന്‍ മരുന്നുല്പാദകരുടെയും, ഉല്പന്നങ്ങള്‍ക്കു, കുത്തക കൈക്കലാക്കനുള്ള ശ്രമങ്ങല്‍ നടക്കുന്നു. ഏറ്റ്വും ഗുരുതര രോഗങ്ങളായ ഹൃദ്രോഗം, അര്‍ബ്ബുധം തുടങ്ങിയവക്കുള്ള മരുന്നുകള്‍ പറഞ്ഞ വിലക്കുവിറ്റു കൊള്ളലാഭം കൊയ്യുവാനുള്ള നീചമായ ശ്രമം. ഇവരുടെ വരുതിയില്‍ വരാത്ത മരുന്നുല്പാദകര്‍ക്കു ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നു! (വാര്‍ത്ത വായിച്ചതു ഗള്‍ഫ് മാധ്യമത്തില്‍ നിന്നു - അവരോടു നന്ദി രേഖപ്പെടുത്തുന്നു.)

ആളുകളെ തട്ടിക്കൊണ്ടു പോയി കൊന്നും, കൊല്ലാതെയും, ആന്തരാവയവങ്ങള്‍ കട്ടെടുത്റ്റു വില്‍ക്കുന്ന വാര്‍ത്തകളും നമ്മള്‍ വായിക്കാരുണ്ടല്ലോ!

സംസ്കാര ശൂന്യരായ എതാനും ചില രാഷ്ട്രീയക്കാരുടെ ഗുണ്ടാപന്ണിയും, അടിപിടികേസ്സും , അച്ച്ചനു മോന്‍ പാര വച്ചതും, പള്ളീല്‍ മാമോദിസ്സ മുക്കിയ വിവാദവും, തുടങ്ങിയ തരം താണ വാര്‍ത്തകളും മറ്റും റിപോര്‍ട്ടുചെയ്യാന്‍ പേജുകള്‍ തന്നെ പത്രങ്ങല്‍ മാറ്റിവക്കുന്നു. ഇതുപോലെയുള്ള കൊള്ളക്കാര്‍ക്കും ഗുണ്ടകള്‍ക്കും എതിരെ മധ്യമങ്ങള്‍ കൂടുതല്‍ ശ്രധ്ദ വെക്കേണ്ടതാണു. പത്രങ്ങള്‍ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുന്നതിനോടോപ്പം, ഇമ്മതിരിയുള്ള കൊള്ളക്കാരുടെ കൊള്ള്രുതായ്മകള്‍ അധികാരികളില്‍ എത്തിക്കുകയും, ഉചിതമായ നടപടികള്‍ എടുക്കാന്‍ പ്രേരിപ്പിക്കുകയും വേണം. (മണ്‍ മറഞ്ഞു പോയ പല പത്ര പ്രവര്‍ത്തകരും ഇതു ചെയാറുണ്ടായിരുന്നു! അവരെ നന്ദിയോടെ സ്മരിക്കുന്നതിനൊപ്പം, പുതു തലമുറയിലുള്ളവരോടു, തങ്ങളുടെ പ്രവര്‍ത്തി മണ്ഡലത്തില്‍ ആ മഹാന്മാരുടെ അനുഗ്രഹങ്ങള്‍ കൂടീ ആവാ‌ഹിച്ചു പുണ്യം നേടാന്‍ അപേക്ഷിക്കുന്നു) സ്നേഹത്തോടെ,

3 comments:

Anonymous said...

ഹാപ്പി വേള്�ഡ് എന്ന ബ്ലൊഗില്� ദേശാഭിമാനി എന്ന ബ്ലൊഗര്� സാമൂഹ്യ പ്രസക്തിയുള്ള ഒരു പോസ്റ്റിട്ടിരിക്കുന്നു.�മറ്റൊരു ഭീകര സംഘടന� എന്ന പേരില്� അദ്ദേഹം പരിചയപ്പെടുത്തുന്നത് കേരളത്തിലെ മരുന്നു വിതരണക്കാരുടെ സംഘടനയായ കേരള ഡ്രഗ്ഗിസ്റ്റ് അസ്സോസിയേഷനേയാണ്.
കേരളത്തിന്റെ സാമൂഹ്യ-ആരോഗ്യ രംഗത്ത് ഒരു ദാദയായി ഈ സംഘടന വളര്�ന്നു നില്�ക്കാന്� തുടങ്ങിയിട്ട് കുറെ കാലമായെങ്കിലും നാം ഈ വിഷ വൃക്ഷത്തെ ഇതുവരെ ശ്രദ്ധിച്ചില്ല എന്നത് ഗുരുതരമായ ഭവിഷ്യത്തുകള്� ഉണ്ടാക്കാന്� തുടങ്ങിയിരിക്കുന്നു.
കുത്തക മരുന്നു വിതരണ സംഘടനയായ ഇവരുടെ അനുഗ്രഹമില്ലാതെ ഒരു മരുന്നു കംബനിക്കും,ഒരു മരുന്നു കടക്കാരനും കേരളത്തില്� മരുന്നു വില്�ക്കാനാകില്ല എന്നതാണ് ഇവരുടെ സംഘടനാശക്തി.
ഈ വിഷയത്തിലേക്ക് വെളിച്ചം വീശുന്ന ധാരാളം പോസ്റ്റുകള്� ഉണ്ടാകേണ്ടിയിരിക്കുന്നു. ദേശാഭിമാനിയുടെ പൊസ്റ്റില്� കമന്റിടാനുള്ള സൌകര്യം ഇല്ലാത്തതിനാല്� അവിടെ അഭിപ്രായമൊന്നും എഴുതാനായില്ല.

ചിത്രകാരന്‍chithrakaran said...

പ്രിയ ദേശാഭിമാനി,
ശ്രദ്ധിക്കപ്പെടാതെ ഇത്തരം ധാരാളം സാമൂഹ്യ വിപത്തുകള്‍ നമുക്കിടയില്‍ സ്വര്യ വിഹാരം നടത്തുന്നുണ്ട്. അതേക്കുറിച്ച് താങ്കള്‍ക്കാവുന്ന നിലയില്‍ പ്രതികരിക്കുന്നതിലൂടെ താങ്കള്‍ നടത്തുന്ന സാമൂഹ്യസേവനത്തെ ചിത്രകാരന്‍ ആനന്ദത്തോടെ നോക്കിക്കാണുന്നു.

കമന്റു വിന്റോ പൊപ് അപ്പ് കൂടി നീക്കം ചെയ്താല്‍ താങ്കളുടെ ബ്ലൊഗ് വായനക്കാര്‍ക്ക് കൂടുതല്‍ സൌകര്യം നല്‍കും.

ചിത്രകാരന്റെ കമന്റ് അനോനിയായെങ്കിലും ഇവിടെ ഉല്‍ക്കൊള്ളിച്ചതില്‍ സന്തോഷം. നന്ദി.
സത്യത്തെ അനാവരണം ചെയ്യാനുള്ള താങ്കളുടെ യത്നങ്ങള്‍ക്ക് ആശംസകള്‍!!!

The Common Man | പ്രാരാബ്ദം said...

കാലികപ്രസക്തം!

എന്റെയൊരു ബന്ധു ഒരു മരുന്നു കട തുടങ്ങി. ന്യായമായ ലാഭം മാത്രമിട്ട് കച്ചവടം തുടങ്ങി കഴിഞ്ഞപ്പോള്‍ ബാക്കി മരുന്നുകടക്കരെല്ലാം ഉടക്കു തുടങ്ങി. കൊള്ളലാഭമിട്ട് കച്ചവടം നടത്തുന്നവരുടെ കൂടെയായിരുന്നു ഈ പറഞ്ഞ് അസ്സോസ്സിയേഷനും. ഉപരോധം, നിസ്സഹകരണം, ഭീഷണി എന്നു വേണ്ട എല്ലാം!