“സര്‍വശക്തനായായ ദൈവമേ! ഇനി പുതിയതായി ഒരു മതവും ലോകത്തു സ്രുഷ്ടിക്കാതിരിക്കേണമെ! ഉള്ള മതങ്ങളെ തന്നെ താങ്ങാനുള്ള ശക്തി ഞങ്ങള്‍ക്കു ഇപ്പോള്‍ തന്നെ ഇല്ല! പകരം അങ്ങു ലോകത്തുള്ള എല്ലാവര്‍ക്കും വിവേകവും സ്നേഹവും കൊടുക്കേണമേ!”
എല്ലാ മതഗ്രദ്ധങ്ങളും പദാനുപദം തര്‍ജിമചെയ്തു പാവം ജനങ്ങളേ വഴിതെറ്റിക്കുന്ന പ്രവണത നിലനില്‍ക്കുന്നതുകൊണ്ടാണു, മതപരമായ തര്‍ക്കങ്ങളും അസഹിഷ്ണുതയും ഉണ്ടാകുന്നതു.
ഉദാ:
“വിശ്വസിക്കയും സ്നാനം ഏല്‍ക്കയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷാവിധിയില്‍ അകപ്പെടും.“ (മാര്‍ക്ക് 16:16)
ഈ വചകം തന്നെ എടുത്തു പരിശോധിക്കു!
സുവിശേഷകന്‍ ഉദേശിക്കുന്നതു, യേശു ഉപദേശിച്ച പോലെ, അച്ചടക്കത്തോടെ, നീതിയുടെ മാര്‍ഗ്ഗത്തില്‍ ജീവിക്കാനാണു എന്നു ഏതു സാധാരണ മനുഷ്യനും മനസ്സിലാകും. അതു സ്വീകരിക്കാന്‍ എല്ലാ മാലോകരും സന്തോഷത്തോടെ തയാറാകുകയും ചെയ്തേക്കാം. അല്ലാതെ, മാമോദീസ മുങ്ങി, ക്രിസ്ത്യാനി പട്ടം വാങ്ങിയാലെ പാപമോചിതനാകു എന്നുണ്ടാകുമൊ?
ഇത്തരം ഉചിതമല്ലാത്ത വ്യഖ്യാനങ്ങള്‍ എല്ലാമതങ്ങളിലും കാണം. ഹിന്ദുക്കള്‍ക്കു അനേകം ആരാധനാ മൂര്‍ത്തികള്‍ ഉണ്ടായതും, ഇസ്ലാമില്‍ തീവ്രവദികള്‍ ഉണ്ടാകുന്നതും, യഹൂദര്‍ അഹംങ്കാരികളായതും ഭൌതിക തലത്തിലുള്ള അര്‍ത്ഥത്തില്‍ രേഖകള്‍ വ്യാഖ്യാനിച്ചതിനാലല്ലേ?
പരിണിത ഫലമോ! തര്‍ക്കങ്ങളും, അശ്ശാന്തിയും! ലോകം സമാധാനപൂര്‍ണ്ണമാകാന്‍ പ്രവാചകര്‍ ശ്രമിച്ചപ്പോള്‍, മത പ്രചാരകര്‍ തര്‍ക്കങ്ങളുടെയും അശ്ശാന്തിയുടെയും, അക്രമങ്ങളുടേയും വഴിയിലൂടെ കൂടുതല്‍ അസമാധാനത്തിലേക്കു വലിച്ചിഴച്ചു! നിങ്ങള്‍ക്കു, ഹാ- കഷ്ഠം!
Monday, 31 December 2007
എന്റെ December 31ന്റെ പ്രാര്‍ത്ഥന
എഴുതിയതു ഒരു “ദേശാഭിമാനി” at 12/31/2007 02:04:00 pm
Subscribe to:
Post Comments (Atom)
6 comments:
എകാന്തതയുടെ ഇരുട്ടും തണുപ്പുമകറ്റാന്‍ സ്നേഹത്തിന്റെ വെട്ടവും,ചൂടുമായി എത്തുന്ന ബൂലോഗ സൗഹൃദത്തിനു പുതുവല്‍സരാശംസകള്‍
പുതുവത്സരാശംസകള്‍, മാഷേ...
:)
DeSHAABHIMAANI SIR,
EZHUTHTH NANNAAYITTUnT. INIYUM EZHUTHUKA
BIBILE LE WORD BHOOMIYILE KAARYAMALLA EZHUTHIYIRKKUNNATH ENNU THoNNUNNU
MARICHCHUKAZHINJULLA KAARYAMAAnU.
ATHINEYONNUM ORTH ATHRAYUM TENSION ATIKKANTA, MATHATHTHINTE PEARIL AALUKALE KOLLUNNAVARUTE KARYAM OARTH TENSION ATIKKOO
നല്ല ചിന്ത....ആശയങ്ങളും....രചനകളും ഇന്നിന്ന് ആവശ്യമായത്
നന്‍മ കൊതിക്കുന്നവര്‍ കണ്ണ് തുറന്ന് വായിക്കട്ടെ....
പിന്നെ വോട്ടിങ്ങില്‍ മുന്നിട്ട് നില്‍ക്കുന്നത് സ്മാരകമാണ്..അങ്ങിനെയേ വരൂ....പള്ളിയും , അമ്പലവും വന്ന അവിടെ പോകേണ്ടി വരില്ലേ അല്ലെങ്കില്‍ ആളുകള്‍ എന്ത് കരുതും..മോശമല്ലേ
സ്മാരകമാവുബോല്‍ മഴയത്തും വെയിലത്തും ഓടി പോവാതെ അവിടെ തന്നെ നില്‍ക്കും..സാമൂഹിക വിരുദ്ധര്‍ക്ക് ഒരു ഇടതാവളമാവും...കാക്കകും..പൂച്ചക്കും രണ്ടിനും പോകാം.... എന്നെങ്കിലും ഓര്‍മ്മ വന്ന ഒരു പൂമാലയും ചാര്‍ത്താം...അതെ ഉയരട്ടെ സ്മാരകങ്ങള്‍ ഉയര്‍ന്നിരിക്കുന്നതൊക്കെ തഴ്‌ന്ന് പോട്ടെ അല്ലാതെ സ്ഥലമെവിടെ..
പുതുവല്‍സരാശംസകള്‍
നന്‍മകള്‍ നേരുന്നു
പുതുവര്‍ഷാശംസകള്‍
മാഷേ,
പുതുവത്സരാശംസകള്‍...
നന്മനിറഞ്ഞ സമാധാനം നിറഞ്ഞ ഒരു വര്‍ഷമായിരിക്കട്ടെ 2008 എന്ന് ആശംസിക്കുന്നു
Post a Comment