Saturday, 5 January 2008

“അച്ഛനുറങ്ങാത്ത വീടു” കണ്ടോ ആരെങ്കിലും?

വിവാഹപ്രായമാവാറായ സുന്ദരിയും, കുമാരിയുമായ ഒരു പിതാവിന്റെ മനോഗതങ്ങള്‍ എന്തെല്ലാമായിരിക്കും? അതു അനുഭവിച്ച പിതാക്കന്മാര്‍ക്കേ അറിയൂ! അച്ഛനുറങ്ങാത്ത വീടുപോലെ!

ഈ കുറിപ്പു എഴുതുന്നതു, വളര്‍ന്നുവരുന്ന ടൂറിസ്റ്റ് വ്യവസായത്തിന്റെ നിലനില്പിനുവേണ്ടി വേണമെങ്കില്‍ നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളെ കൂടി ഒരു വില്പനചരക്കാക്കി മാറ്റാനുള്ള സാധ്യതകളെ പറ്റി ചിന്തിക്കുന്ന ഒരുവിഭാഗം മനോരോഗബാധിതരായ ബിസിനസ്സുകാര്‍ കോപ്പുകൂട്ടീനടക്കുന്നുണ്ട് എന്ന കാര്യം
എന്റെ കേരളനാട്” എന്ന ബ്ലോഗ്ഗര്‍ നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്!

അദ്ദേഹത്തിന്റെ കുറിപ്പുനു അഭിപ്രായമെഴുതിയതു അല്പം വലുതായതിനാല്‍ ഇവിടെ ഒരു ബ്ലോഗായി തന്നെ അതു കോപ്പി ചെയ്യുന്നു.


പുഴയില്‍ നിന്നു ഒരു കുടം വെള്ളമെടുത്താല്‍ അതിനു അതിനെ കനം നമുക്കു തോന്നും. എന്നാല്‍ പുഴയിലെ വെള്ളത്തില്‍ മുങ്ങികിടന്നാല്‍ നമ്മുടെ തലക്കു മുകളിലുള്ള വെള്ളത്തിനു കനം തോന്നുമോ? അത്രയുമേ ഉള്ളു ഈ കാര്യവും!


അമേരിക്കയിലും യൂറോപ്പിലും റഷ്യയിലുംമറ്റും കൊള്ളയും പിടിച്ചുപറിയും എന്തിനു ബോംബെ യില്‍ വരെ എല്ലാം സാധാരണ സംഭവങ്ങള്‍ പോലെയാണു. ഇറ്റലിയിലും, റഷ്യയിലും, ചില അമേരിക്കന്‍ നാടുകളിലും വമ്പന്‍ മാഫിയ സംഘങ്ങളുണ്ട്. അതുകൊണ്ടു നമുക്കു കൊള്ളയും, പിടിച്ചുപറിയും, കളവുമെല്ലം നിയമാനുസൃതമാക്കിയാല്‍, ഇവിടെയുള്ള് കൂലിത്തല്ലുകാരും, കള്ളന്മാരുമൊക്കെഒതുങ്ങുമോ


“ഈ കുറ്റകൃത്യം ചെയ്യുന്നതിലധികവും പണത്തേക്കളുപരി ഒരു “ത്രില്ലു” ആസ്വദിക്കുന്ന മനോരോഗികളാണു.(പണത്തിനു പുറുകേ ഓടുന്ന എല്ലാവരും ഒരുതരം മാനിയാക്കാരാണു.)


വെള്ളതൊലിക്കാരനും, പെട്രോള്‍ പണം കൊണ്ട് തലക്കു മത്തുപിടിച്ചവരും കാണിക്കുന്ന പോക്രീത്തരം നമ്മുടെ വീട്ടിലുള്ളവരോടു ചെയ്യാന്‍ നമ്മള്‍ക്കു അനുവദിക്കുമോ? (അവരെ അനുകരിക്കുന്നതു നമ്മുടെ - പ്രത്യേകിച്ചു പണക്കാര്‍ക്കു- ഒരു ഫാഷനാണങ്കിലും)


പ്രശസ്തനാണു സാഹിത്യകാരന്‍ എന്നു വച്ചു പറഞ്ഞതു വേദവാക്യമാവുമോ? ( ഭൂരിഭാഗം കലാ- സാഹിത്യകാരന്മാരുടെ വീക്ക്നസു ആണു വിഷയകാ‍ര്യങ്ങളും പുകവലിയും മദ്യപാനവും! ഈനാം പേച്ചിക്കു മരപട്ടി കൂട്ടു എന്നു പറഞ്ഞപോലെയാണു ഈ വിഷത്തില്‍ അഭിപ്രായം !)


ഇന്നു ഏഷ്യയില്‍ പ്രത്യേകിച്ചു ഇന്ത്യയില്‍,മാത്രമാണു കുടുമ്പബന്ധങ്ങളും ആധ്യാത്മികതയും, സഹോദരസ്നേഹവും കുറ്ച്ചെങ്കിലും നിലനില്‍ക്കുന്നുള്ളു. ആതില്ലാതാക്കാനും, സാധാരണക്കാരന്റെ ചിന്താശേഷിയെ ഇല്ലതാക്കാനും വേണ്ടി തുറന്നലൈംഗികതയും, കുത്തഴിഞ്ഞ ജീവിതകഥകളും, കുറ്റകൃത്യങ്ങളും നിറഞ്ഞ വിദേശസിനിമകളും, ചാനലുകളും,ഫാഷന്‍ ഷോകളും, മാധ്യമങ്ങളും മത്സരിക്കുകയാണു.


നമ്മുടെ സംസ്കാ‍ര‍ത്തിനൊത്തതാകണം എല്ലാ വികസനവും! മാത്രനല്ല, ഈ വക കാര്യങ്ങള്‍ കൂടുതല്‍ പ്രാധാന്യം കൊടുത്തു വാ‍ര്‍ത്തകള്‍ വരുമ്പോള്‍ ഈ തൊഴിലിന്റെ സാധ്യതയിലേക്കു കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്യും.അതും നന്നല്ല! അതു ഒഴിവാക്കുന്നതാകും നല്ലതു.

ബാക്കിയെല്ലാം ദൈവം കാക്കട്ടെ!

6 comments:

ഗോപന്‍ said...

നമ്മുടെ സംസ്കാരമാണ് നമ്മുടെ മുഖമുദ്ര..
പുറം ലോകത്ത് നമ്മളെ ആദരിക്കുന്നതും ഇതുകൊണ്ട്‌ തന്നെ ..
നാടിന്‍റെ പുരോഗതിക്ക് മാംസ കച്ചവടവും ഐസ്ക്രീം പാര്‍ലരും ഇന്നു ധാരാളം.
വിപണിക്കായി എന്തും ചെയ്യുന്ന ചില വ്യാപാരികളും..
അവരെ സഹായിക്കുവാനെത്തുന്ന നമ്മള്‍ തെരഞ്ഞെടുത്ത പ്രതിനിധികളും നാടിന്‍റെ നന്മക്കു വേണ്ടി മാറേണ്ടിയിരിക്കുന്നു..

സിമി ചാക്കൊ said...

ദേശാഭിമാനിചേട്ടാ, ചേട്ടന്റെകുരിപ്പൊകള്‍ മിക്കതും ഞാന്‍ വായിക്കാരുണ്ട്. ഇതുപൊലെ കുറിപ്പുക്കളെഴുതുബ്ബോള്‍ ഒരിജിനലും കൂടെ ചേര്‍ത്ത്താല്‍ നന്നായിരുന്നു. അതിനൂള്ള മാര്‍ഗ്ഗം എന്റെ ബ്ലൊഗില്‍ ചേര്‍ത്തിട്ടുണ്ട്.

കൂടൂതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ഞെക്കുക

ബൈജു, ദുബൈ said...

" പെട്രോള്‍ പണം കൊണ്ട് തലക്കു മത്തുപിടിച്ച അറബികളും " : സര്‍, അതു മാത്രം എനിക്കു മനസ്സിലായില്ലാ..എന്താണു താങ്കള്‍ ഉദ്ദേശിക്കുന്നതെന്ന്...അങ്ങിനെ ഒരാളെയും എനിക്കിവിടെ കാണാന്‍ കഴിഞ്ഞിട്ടില്ലാ..

ബൈജു, ദുബൈ

ക്രിസ്‌വിന്‍ said...

ആശംസകള്‍

ഒരു “ദേശാഭിമാനി” said...

നന്ദി സിമി! എനിക്കു ടെക്നിക്കലായിട്ട് ഇതത്ര വശമില്ലാത്ത ഒരു മീഡിയ ആണു. അതിന്റെ കുറവു ആണു ഇത്.

ബൈജു, താങ്കളുടെ ചോദ്യം “വാക്കുകളുടെ അര്‍ത്ഥം”മാത്രം എടുത്താല്‍ വളരെ ശരി ആണു!

പിന്നെ ഒരു സമൂഹത്തിനു പഴിചാരുന്നതൊഴിവാക്കാന്‍
ഒരു വാക്കു ഞാന്‍ എടുത്തുമാറ്റുന്നു.

“ഏറ്റവും നല്ല ഉരുപ്പ്ടി” കളുടെ ക്രയവിക്രയം നടക്കുന്നതും, അതിനെ ആവശ്യക്കാരും ഇത്തരം പണമുള്ള നാട്ടുകാരാണു. മനുഷ്യരെ ആണു ഉപഭോകൃത വസ്തു വായി ഇവിടെ ക്രയവിക്രയങ്ങള്‍ ചെയ്യുന്നതു.

mayavi said...

correct
“ഏറ്റവും നല്ല ഉരുപ്പ്ടി” കളുടെ ക്രയവിക്രയം നടക്കുന്നതും, അതിനെ ആവശ്യക്കാരും ഇത്തരം പണമുള്ള നാട്ടുകാരാണു. മനുഷ്യരെ ആണു ഉപഭോകൃത വസ്തു വായി ഇവിടെ ക്രയവിക്രയങ്ങള്‍ ചെയ്യുന്നതു.corruct, especially in s..di.a..a