“ സാധാരണ ജനങ്ങള്‍ വിഷയസുഖങ്ങളെ പറ്റി മാത്രം ചിന്തിക്കുന്നു.
ആ ചിന്ത അവരെ അതില്‍ ആസക്തിയുള്ളവരാക്കി തീര്‍ക്കുന്നു.
ആ ആസക്തിയാകട്ടെ അവരെ മോഹാവേശരാക്കുന്നു
ഈ മോഹം അഥവാ - പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വന്നാല്‍ അവരില്‍ ക്രോധം ഉത്ഭവിക്കുന്നു.
ക്രോധം ഉണ്ടായാല്‍, അതിന്റെ മൂല കാരണമായ വിഷയചിന്തളില്‍ കൂടുതല്‍ വ്യാപൃതരാകുന്നു.
അപ്പോള്‍ മറ്റു കാര്യങ്ങളെപ്റ്റി ചിന്തിക്കാന്‍ സാധിക്കാതെ വരുന്നു.ചിന്താശേഷി നഷ്ടപ്പെട്ടാല്‍, ബുദ്ധിക്കു നാശം ഭവിക്കുന്നു.
ബുദ്ധിനാശം സംഭവിച്ചാല്‍ അതു ആ മനുഷ്യന്റെ സര്‍വനാശത്തിലേക്കു എത്തിക്കുന്നു”
(ബുദ്ധിനാശം സംഭവിച്ചവര്‍ എങ്ങനെ സുഖദുഖങ്ങളേയും, ന്യായാന്യായങ്ങളേയും, ധര്‍മാധര്‍മ്മങ്ങളേയും തിരിച്ചറിയും? അവരില്‍ സ്നേഹവും, അനുകമ്പയും എങ്ങനെ പ്രകടമാകും?)
ഇതു ശ്രീ ഭഗവത് ഗീതയില്‍ നിന്നും!
ഇന്നത്തെ, ആഗോള വല്‍ക്കരണം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന “ഉപഭോകൃത” സംസ്ക്കാരം - മുകളില്‍ പറഞ്ഞ കാര്യങ്ങളെ “പദാനുപദം” അര്‍ത്ഥവത്താക്കുന്നില്ലേ?
ഇന്നത്തെ അശാന്തിയും, ക്രമസമാധാനക്കുറവും, എല്ലാം ഈ പ്രക്രിയയിലൂടെ ഉണ്ടായതല്ലേ!
Saturday, 19 January 2008
ചിന്തിക്കുക! ....................
എഴുതിയതു ഒരു “ദേശാഭിമാനി” at 1/19/2008 03:53:00 pm
Subscribe to:
Post Comments (Atom)
5 comments:
"സംഗാല്‍ സഞ്ജായതേ കാമഃ കാമാല്‍ ക്രോധോഭിജായതേ
ക്രോധാല്‍ ഭവതി സമ്മോഹോ സമ്മോഹാല്‍ സ്മൃതിവിഭ്രമഃ
സ്മൃതിഭ്രംശാല്‍ ബുദ്ധിനാശോ ബുദ്ധിനാശാല്‍ പ്രണശ്യതി"
ഇതിനെ പ്രജ്ഞാപരാധം എന്നു പറയും
:)
ദേശാഭിമാനി സാറിനു:
വളരെ അവരോചിതമായ പോസ്റ്റ്..
മറന്നുപോയ ചില അടിസ്ഥാന ചിന്തകളെ ഓര്‍മിപ്പിക്കുവാന്‍ ചിലര്‍ക്കെങ്കിലും ഇതുപകരിക്കട്ടെ..
ഓ ടോ: ആശയ സംവേദവേദിയായ ഈ ബ്ലോഗ്ലോകം യഥാര്‍ത്ഥത്തില്‍ നമ്മുടെ സമൂഹത്തിന്‍റെ ഒരു ചെറിയ ഉദാഹരണം ആണെന്ന് പറയാം.. തമ്മില്‍ തല്ലും, വാക്ക് പോരും, രാഷ്ട്രീയവും, പോലീസിങ്ങും തുടങ്ങി യാഥാര്‍ത്യ ജീവിതത്തിന്‍റെ എല്ലാം ഇവിടെ തന്നെയുണ്ട്.. അതുകൊണ്ട് ഈ പോസ്ടിനിവിടെ വളരെ പ്രാധാന്യം ഉണ്ട് എന്ന് വേണം പറയുവാന്‍ ..
അവസാനത്തില്‍ ഒരു തെറ്റുണ്ട് പ്രിക്രിയ എന്നാണ് എഴുതിയിരിക്കുന്നത്
അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി. ശ്രീ എം. പി. അനസ്- തെറ്റു ചൂണ്ടിക്കാണിച്ചതിനു പ്രത്യേക നന്ദി! :)
Post a Comment