Friday 25 January 2008

ഹരിഹരന്‍‌ പിള്ള ഹാപ്പിയായി!

ഇവരും അതു തന്നെ ചിന്തിച്ചിരിക്കും!

അവനവന്‍ ചെയ്യേണ്ട പണി അവനവന്‍ ചെയ്തില്ലങ്കില്‍ വല്ലവരും അതു ചെയ്യും!

സര്‍ക്കാര്‍ ചെയ്യേണ്ട കാര്യം പ്രതിപക്ഷത്തിന്റെ യൂത്തു കോണ്‍ഗ്രസ്കാ‍രു ചെയ്യുന്നു.

ഏതായാലും ഹരിഹരന്‍പിള്ള ഹാപ്പിയാണു!

3 comments:

Manoj മനോജ് said...

ദേശാഭിമാനി,
താങ്കള്‍ ഉയര്‍ത്തിയ ചോദ്യം 7 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചോദിക്കണമായിരുന്നു... അന്നാണ് അന്നത്തെ കേന്ദ്ര ഗവണ്മെന്റ് (ബിജെപി) ചില കമ്മറ്റികളെ നിയമിച്ചത്... ഇന്നും അവരുടെ റിപ്പോര്‍ട്ട് വെബില്‍ ഉണ്ട് (http://indiaimage.nic.in/pmcouncils/reports/disinvest/disinvest.html)
അന്ന് ഞാന്‍ ഉള്‍പ്പേടെയുള്ള കഴുതകള്‍ ശബ്ദം ഉയര്‍ത്താതിരുന്നതാണ് ഇന്ന് ഇങ്ങിനെയൊക്കെ സംഭവിക്കുന്നത്...
കൂടാതെ ഇന്ന് തമിഴ്നാട്ടിലും, ബംഗാളിലും മറ്റും പുതിയ വ്യവസായ സ്ഥാപനം സ്ഥാപിക്കുന്നതിനെതിരെ വന്‍ പ്രതിഷേധം നടക്കുന്നു. എല്ലാവരും സംസ്ഥാന സര്‍ക്കാരുകളെ കുറ്റം പറയുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം എന്ത് എന്ന് ഏതെങ്കിലും മാധ്യമങ്ങള്‍ പറയുന്നുണ്ടോ? കാശുള്ളവന്‍ ചൂണ്ടിക്കാണിക്കുന്ന സ്ഥലം പിടിച്ചെടുത്ത് കൊടുക്കണമെന്ന പുതിയ നിയമത്തെ കുറിച്ച് എത്ര പേര്‍ക്കറിയാം?
വെറുതെ കേന്ദ്ര ഗവണ്മെന്റിന്റെ വെബില്‍ (http://sezindia.nic.in/) കയറുന്നവര്‍ക്ക് ഇതിനെല്ലാം പിന്നില്‍ ആ പഴയ താരത്തെ, മന്മോഹന്‍ സിംഗിനെ, കാണാം. നിയന്ത്രണം മുഴുവന്‍ കേന്ദ്രത്തിന് പക്ഷേ കുറ്റം മുഴുവന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക്...
പക്ഷേ ഇത് വായിച്ച് ഞാനും വെറുതെ ദേഷ്യം കൊണ്ട് അവ മുഴുവന്‍ ബ്ലോഗിലൂടെ തീര്‍ക്കുന്നു... :)

ഒരു “ദേശാഭിമാനി” said...

സ്വകാര്യമേഘലയില്ലുള്ള വന്‍വ്യവസായങ്ങള്‍ക്ക് സ്ഥലത്തിന്റെ ഉടമസ്ഥത ഒരു കാരണവശാലും കൈമാറരുതു. ഇതു നാടിനെ വില്‍ക്കുന്നതിനു തുല്ല്യമാണു. ദീര്‍ഘകാല പാ‍ട്ടത്തിനു കൊടുത്താല്‍ അവിടെ മുതല്‍ മുടക്കുമ്പോള്‍, വ്യവസായം നിലനിന്നു പോകേണ്ട തിന്റെ ആവശ്യം നിര്‍ബ്ബന്ധമാകും. ഉദാ. മധുരകോട്സ്, പ്രീമിയര്‍ കേബിള്‍, ട്രാവങ്കൂര്‍ റയോണ്‍സ് ഈ കമ്പനികളൊക്കെ അടച്ചുപൂട്ടിപോയതാണു. അതിന്റെ മുതലാളിമാര്‍ക്കു ഇന്നു വന്‍ തുകയുടെ ആ‍ാസ്തിആണു ആ‍ വസ്ത്തുക്കളില്‍ നിന്നു കിട്ടുന്നതു.

കഴിഞ്ഞകാലത്തെ ട്രേഡുയൂണിയനുകള്‍ മുതലാളിമാരെ ഇങ്ങനെ ഒരു മുന്‍‌കരുതലിനു പ്രേരിപ്പിച്ചിരിക്കാം. എന്നാല്‍ ഇന്നു അവസ്ത മാറി. വരും നാളുകളില്‍ ഭൂമിയുടെ ക്ഷാമം രൂക്ഷമാകും. ഈ ഭൂമി മാഫിയക്കാരുടെ കണ്ണു അവിടെ ആണു.

വ്യവസായികളായിട്ടുള്ള രാഷ്ട്രീയക്കാര്‍ ഉണ്ട്. അവര്‍ക്കും ഉണ്ട് ‘ബുദ്ധി”. അവരൊക്കെ നാളത്തെ അവരുടെ പ്രയോജനത്തെ പറ്റി ചിന്തിക്കും. അതുകൊണ്ടാണു ശ്രീ manoj vm
ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ അന്നു നടപ്പിലാവാതെ പോയതെന്നാണു എന്റെ വിശ്വാസം.

ഇന്നു വിവരങ്ങള്‍ ജനങ്ങളിലേക്കു വേഗം എത്തും. തക്ക സമയത്തു പ്രതികരിച്ചാല്‍ ഒരുപക്ഷെ, ചില കുട്ക്കുകളില്‍ നിന്നും നാടിനു തല ഊരാം.

സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കി വേണ്ട മുന്‍‌കരുതല്‍ എടുക്കാതിരുന്നാല്‍ ഭാവിയില്‍ ജനങ്ങളുടെ പ്രക്ഷോഭം കൂടുമ്പോള്‍, പഴി കേരളത്തിനു തന്നെ ആകും!

ഒരു “ദേശാഭിമാനി” said...

Sri Manoj vm പറഞ്ഞ ലിങ്കു ഇതാ‍ താഴെhttp://indiaimage.nic.in/pmcouncils/reports/disinvest/disinvest.html