Sunday, 10 February 2008

മരിച്ചിട്ടും ജീവനുള്ളവര്‍

കിട്ടുന്ന അവസരങ്ങള്‍ മുതലാക്കുന്നവരെ ബുദ്ധിമാന്‍‌മാര്‍ എന്നാണു വിളിക്കാറ്. അതുകൊണ്ടാണു അധികാരത്തിലിരിക്കുമ്പോള്‍ പൊന്തന്‍ മാട പോലെയുള്ള മക്കളെയും ബന്ധുക്കളേയും പിന്‍ഗാമികളാക്കനോ, അല്ലങ്കില്‍ ഉയര്‍ന്ന അധികാരസ്ഥാനങ്ങളില്‍ പ്രതിഷ്ടിക്കുവാനോ ചിലര്‍ ശ്രമിക്കുന്നതും, പിന്നീട് പരാജയ്പ്പെട്ട് നാണക്കേടിലെത്തുന്നതും.



എത്രവലിയ ഉയരങ്ങളില്‍ എത്തിയാലും, എത്ര സമ്പാദിച്ചുകൂട്ടിയാലും ഒരാള്‍ക്കു ഒരു ദിവസം ഒരു കിലോ ആഹാരം പോലും വേണ്ട ജീവിക്കാന്‍! ആ ജീവനാണങ്കിലോ, ദശാംശം അര ശതമാനം പോലും ഉറപ്പില്ല എത്രനേരം കൂടി ഈ ശരീരത്തില്‍ ഉണ്ടാകുമെന്നു! ജനിച്ചാല്‍ ഉറപ്പിച്ചു തീരു‍മാനിക്കവുന്ന ഒരേ ഒരു സത്യമേ ഉള്ളു - മരണം!



ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ സഹജീവികളെ ബഹുമാനിക്കുന്നതും, അംഗീകരിക്കുന്നതും അഭിമാനക്കുറവാണു പലര്‍ക്കും!



ഒരു കാര്യം ഞാന്‍ പറയട്ടെ! ഇവര്‍ മരിച്ചേ കഴിഞ്ഞു! സാധാരണക്കാരുടെ മനസില്‍ ഇവര്‍ മരിച്ച് ചീഞ്ഞു നാറി കഴിഞ്ഞു!



അര്‍ഹതയോടെ അധ്വാനത്തില്‍ഊടെ ലഭിക്കുന്നതു സന്തോഷത്തോടെ സ്വീകരിച്ചും, സമൂഹത്തിനു സന്തോഷം പകര്‍ന്നും, ജീവിക്കാന്‍ സാധിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. അവരെ ഒരു തലമുറ എങ്കിലും സ്നേഹത്തോടെ സ്മരിക്കും. അവര്‍ ജീവിക്കും!



മാതൃഭൂമിയിലെ ഈ സദ്‌വാര്‍ത്ത് ഒന്നു ശ്രദ്ധിക്കു!

4 comments:

simy nazareth said...

നല്ല ലേഖനം.

മാതൃഭൂമിയിലെ പത്രവാര്‍ത്തയില്‍ ഒരു തെറ്റുണ്ട്. ബീഹാറില്‍ കര്‍പ്പൂരി ഠാക്കുര്‍ മുഖ്യമന്ത്രിയായിരുന്നത് 1970-71-ല്‍ ആണ്. മാതൃഭൂമിയില്‍ 1960-കളില്‍ കര്‍പ്പൂരി ഠാക്കുറിന്റെ മന്ത്രിസഭയില്‍ എന്ന് എഴുതിയിരിക്കുന്നു. കര്‍പ്പൂരി ഠാക്കുറിനെക്കുറിച്ച് കൂടുതല്‍ ഇവിടെ.

siva // ശിവ said...

വളരെ നല്ല ലേഖനം....

വേണു venu said...

എത്രവലിയ ഉയരങ്ങളില്‍ എത്തിയാലും, എത്ര സമ്പാദിച്ചുകൂട്ടിയാലും ഒരാള്‍ക്കു ഒരു ദിവസം ഒരു കിലോ ആഹാരം പോലും വേണ്ട ജീവിക്കാന്‍! ആ ജീവനാണങ്കിലോ, ദശാംശം അര ശതമാനം പോലും ഉറപ്പില്ല എത്രനേരം കൂടി ഈ ശരീരത്തില്‍ ഉണ്ടാകുമെന്നു!
എന്തു നല്ല ചിന്തിപ്പിക്കും വരികള്‍‍.
ഞാനിപ്പോള്‍‍ വായിച്ചുകൊണ്ടിരിക്കയായിരുന്നു, കോടികളുടെ കിഡ്നി റാക്കറ്റും അതിനു പിന്നിലെ ഡോക്റ്റേര്‍സുള്‍പ്പെടുന്ന അഭ്യസ്തവിദ്യരേയും.
നല്ല ലേഖനം..

ഒരു “ദേശാഭിമാനി” said...

കര്‍പ്പൂരി ഠാക്കുറിനെക്കുറിച്ചു ലിങ്കു കൊടുത്തതിനു ശ്രീ സിമിക്കു special thanks!

നന്ദി ശ്രീ ശിവകുമാര്‍

ശ്രീ വേണു, ജീവിതം എത്രയും സുന്ദരമാകുന്നത് ഏറ്റവും കുറവു ആവശ്യങ്ങള്‍ ഉള്ളപ്പോഴാണു. അല്ലേ!