Wednesday 13 February 2008

ന്യൂന പക്ഷമാണേ സഹായിക്കണേ!

അതോ ഞാന്‍ ന്യൂനപ്ക്ഷക്കാരനാണു, മര്യാദക്കു പറഞ്ഞാല്‍ അനുസരിച്ചോ -ഏതാ ശരി?

എനിക്കും അതുപോലെ വായിക്കുന്ന എല്ലാവര്‍ക്കും ഓര്‍മ്മവച്ച നാള്‍ മുതല്‍ കേഴ്ക്കുന്ന ഒരു അലമുറ ആണു ന്യൂനപക്ഷം -“ നൂനപക്ഷത്തെ അവഗണിച്ചു, ന്യൂനപക്ഷ്ത്തിനു അതില്ല - ഇതില്ല എന്നിങ്ങനെ” !

എന്നതാ ഈ ന്യൂനപക്ഷം? അംഗഹീനന്‍‌മാരോ, രോഗത്താന്‍ അവശരോ, അതോ മറ്റു തരത്തിലുള്ള വികലാംഗരോ- ഭരണഘടനയുടെ പ്രതേക ലാളനക്കും, അനുകമ്പക്കും പാത്രീഭൂതരാവാന്‍? ന്യൂനപക്ഷമെന്നു പറയുന്നവരിലെ ഭൂരിപക്ഷവും മറ്റുള്ളവരെ അപേക്ഷിച്ചു സമ്പത്തികമായും ദൈവസഹായത്താല്‍ നല്ലനിലയില്‍ തന്നെ!‍

വോട്ട് എന്ന തുറുപ്പു ചീട്ടു കാണിച്ചു, രഷ്ട്രീയത്തില്‍ വിലപേശുമ്പോള്‍, ഇളിഭ്യരാക്കപ്പെടുന്നത് ദരിദ്രനാരായണന്മാരായ ഒരു വലിയ വിഭാഗത്തെ അല്ലേ?

ഇന്ത്യയിലുള്ളവര്‍ ഇന്ത്യാക്കാര്‍ എന്നു കാണാന്‍ പറ്റാത്ത കാലത്തോളം ജനങ്ങളില്‍ ഐക്യമനോഭാവം വിദൂരമാകും. അപരിഷ്കൃത ജനതയേപ്പോലെ ജാതിയുടെയും മതത്തിന്റേയും വേര്‍തിരിവുണ്ടാക്കുന്ന - സര്‍ക്കാര്‍ രേഖകളില്‍ നിന്നും ജാതിമത കോളങ്ങള്‍ നീങ്ങുന്ന ഒരു കാലം എന്നെങ്കിലും വരുമോ?

അര നൂറ്റാണ്ടായി ഞാന്‍ എത്രതന്നെ ആലോചിച്ചിട്ടും ഒരു പിടിയും കിട്ടാത്ത ചേദ്യമാണു.

10 comments:

ഒരു “ദേശാഭിമാനി” said...

ന്യുനപക്ഷത്തിന്റെ പീഡനത്തിന്റെ ഇരകളാണു ഇന്നു എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും (സ്ത്രീപീഠനം പോലെ ഇതിനെ ഒരു വകുപ്പി പെടുത്താന്‍ പറ്റുമോ?) :)

Anonymous said...

http://thatskerala.blogspot.com/


ചക്കപ്പഴം തിന്ന സായിപ്പ്‌

തണല്‍ മരങ്ങള്‍ ഇരുവശവും തലയാട്ടി നിന്ന കൂറ്റന്‍ വഴിയിലൂടെ ബന്‍സുകാറ്‍ ഒഴുകി എത്തി. ഉജാലയുടെ പരസ്യം പോലെ വെളുത്ത വേഷം ധരിച്ച ഡ്രൈവറ്‍ ചാടിയിറങ്ങി പിന്‍ വാതില്‍ തുറന്നു.

http://thatskerala.blogspot.com/

N.J Joju said...

അങ്കിള്‍,

ന്യൂനപക്ഷമെന്നാല്‍ എണ്ണത്തില്‍ കുറഞ്ഞവര്‍ എന്നാണ് അര്‍ത്ഥം. അവര്‍ സാമ്പത്തികമായി പിന്നോക്കമോ ആരോഗ്യപരമായോ സാമൂഹീകമായോ അവശതയനുഭവിയ്ക്കുന്നവരോ ആകണമെന്നില്ല.

ഭരണഘടന രണ്ടു തരത്തിലുള്ള ന്യൂനപക്ഷങ്ങളെയാണ് പരിഗണിയ്ക്കുന്നത്. മതപരവും, ഭാഷാപരവും. കേരളത്തില്‍ തമിഴിന്മാര്‍ ഭാഷാന്യൂനപക്ഷമാണ്. തമിഴ്നാട്ടില്‍ മലയാളികള്‍ ഭാഷാന്യൂനപക്ഷമാണ്. കേരളത്തില്‍ ക്രിസ്ത്യന്‍,മുസ്ലീം സമുദായങ്ങള്‍ മതന്യൂനപക്ഷമാണ്. കൃസ്തുമതത്തിനു ഭൂരിപക്ഷമുള്ള ചില കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ മതന്യൂനപക്ഷമാണ്, അതുപോലെ തന്നെ പഞ്ചാബിലും മതന്യൂനപക്ഷമാണ്.

ഭൂരിപക്ഷത്തിന് ന്യായമായി വന്നു ചേരേണ്ട ഭരണഘടനാപരമായ അവകാശങ്ങള്‍ എണ്ണത്തില്‍ കുറവ് എന്ന കാരണത്താല്‍ ന്യൂനപക്ഷത്തിനു വന്നു ചേരാതിരിയ്ക്കാന്‍ സാധ്യതയുണ്ട്. ഇത് ന്യൂനപക്ഷങ്ങളുടെ സംസ്കാരിക പൈതൃകം കാത്തുസൂക്ഷിയ്ക്കുന്നതിന് തടസമാകാം. ഈ ദീര്‍ഘവീക്ഷണമാണ് ന്യൂനപക്ഷാവകാശങ്ങള്‍ എന്ന ഭരണഘടനാപരമായ അവകാശങ്ങളുടെ രൂപീകരണത്തിനു പിന്നില്‍.

സാമൂഹികമായി പിന്നോക്കമുള്ളവരെ മുന്‍പോട്ടുകൊണ്ടുവരാന്‍ ഉദ്ദ്യേശിച്ചുള്ള സംവരണം പോലെയല്ല ന്യൂനപക്ഷാവകാശങ്ങള്‍. രണ്ടിന്റെയും ഉദ്യേശം രണ്ടാണ്.

മത്തായി said...

ഒരു ദേശാഭിമാനീ ഞാന്‍ സഹായിക്കാം,
സ്വാ‍ശ്രയ കോളേജ് ഒഴികെയുള്ള വിഷയങ്ങളില്‍ ഭൂരിപക്ഷത്തിനില്ലാത്ത എന്തവകാശമാണ് കേരളത്തില്‍ ന്യൂനപക്ഷത്തിനുള്ളതെന്നു വ്യക്തമാക്കാമോ. സ്വാ‍ശ്രയ കോളേജിന്റെ കാര്യത്തില്‍ എനിക്കു സംശയമുണ്ട്, എങ്കിലും എന്റെ ഇതുവരെയുള്ള അനുഭവത്തില്‍ ഇന്‍ഡ്യയിലെല്ലായിടത്തെയും സ്വാശ്രയ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അതിന്റെ ഉടമസ്ഥരുടെ പൂര്‍ണാധികാരത്തിലാണ്. 2 വര്‍ഷം മുമ്പ് വരെ കര്‍ണാടക/തമിഴ്നാടുകളിലെ സ്വാശ്രയസ്ഥാപനങ്ങളീല്‍ കാശുകൊടുത്താല്‍ ആര്‍ക്കും പ്രവേശനം കിട്ടുമായിരുന്നു. (ആ സ്ഥിതി മാറിയോ?) അതില്‍നിന്നും ന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങളുള്‍ക്കുള്ള വെത്യാസം എന്താണ്? ന്യൂനപക്ഷാവകാസങ്ങള്‍ ഇത്ര വലിയ ചക്കരക്കുടമാണെങ്കില്‍ കേരളത്തിലെ വ്യാപാര രംഗത്ത് പ്രബലരായ GSB പോലെയുള്ള ഭാഷാന്യൂനപക്ഷങ്ങള്‍ അങ്ങോട്ടു തിരിഞ്ഞു നോക്കാത്തതെന്തു? (അറിയാന്‍ മാത്രം)

ഒരു “ദേശാഭിമാനി” said...

ശ്രീ. ജോജു, ശ്രീ മത്തായി, ഭാഷാപരമോ, മതപരമോ ആയി ന്യൂനപക്ഷമായി എന്നതു ഒരു അവകാശമാകുന്നതു എങ്ങനെ എന്നാണു എന്റെ സംശയം.

രാജ്യത്തെ ജനങ്ങളുടെ ക്ഷേമം ഉറപ്പാകാണം എന്നുള്ളതായിരിക്കേണ്ടേ ഭരണഘടനയുടെ ഉദ്ദേശം. അല്ലാതെ ഓരോ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും, ഒരോ ഭാഷസംസാരിക്കുന്നവര്‍ക്കും പ്രതേകം പ്രത്യേകം സംരക്ഷണം എന്തു അര്‍ത്ഥത്തിലാണു അവകാശാകുന്നതു?

പിടിവാശിക്കാ‍രനായ കുട്ടിയുടെ കയ്യിലുള്ള മൂര്‍ച്ചയേറിയ ആയുധം പോലെ ആണു ഈ അവകാശങ്ങള്‍ എന്നു കാലം ബോധ്യപ്പെടുത്തും.

മത്തായി said...

അരനൂറ്റാണ്ടായ പ്രശ്നം, കാലം തെളിയിക്കും എന്നീ പ്രയോഗങ്ങള്‍ പരസ്പരവിരുദ്ധമാണ്. ജനാധിപത്യവും ഭൂരിപക്ഷാധിപത്യവും തമ്മിലുള്ള വെത്യാസം അറിയാത്ത ഒരു ജനതയാണ് നമ്മള്‍. ഒരു ജനാധിപത്യ രാജ്യത്തു നടന്ന ഏറ്റവും വലിയ രണ്ട് വംശഹത്യകള്‍ നടന്നത് ഈരാജ്യത്താണെന്നതു താങ്കള്‍ക്കറിയാം എന്നു കരുതുന്നു. minority rights എന്നതു അന്താരാഷ്ട്രതലത്തില്‍പ്പോലും അംഗികരിച്ച ഒരു സങ്കല്പമാണ്.
അതവിടെ നില്‍ക്കട്ടെ; ഓര്‍മവെച്ചനാള്‍ മുതല്‍ താങ്കള്‍ ന്യൂനപക്ഷങ്ങളുടെ അലമുറ കേള്‍ക്കുന്നുണ്ടല്ലോ? ജനാധിപത്യരാജ്യമല്ലേ ആര്‍ക്കും അലമുറയിടാം. എന്റെ ചോദ്യം ആവര്‍ത്തിക്കട്ടെ, ന്യൂനപക്ഷങ്ങള്‍ മാത്രമായി അരനൂറ്റാണ്ടായി കൈയ്യാളുന്ന എന്തവകാശങ്ങളാണ് താങ്കളെ ചൊടിപ്പിക്കുന്നത്? വ്യക്തമായി ചൂണ്ടിക്കാണിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഈ വ്യാജ ആരോപണത്തെപ്പറ്റി ആലോചിച്ച് എത്രസമയം കളഞ്ഞിട്ടുണ്ട് എന്ന് സ്വയം പരിശോധിക്കുക.
ആശംസകള്‍.

N.J Joju said...

“ഭാഷാപരമോ, മതപരമോ ആയി ന്യൂനപക്ഷമായി എന്നതു ഒരു അവകാശമാകുന്നതു എങ്ങനെ എന്നാണു എന്റെ സംശയം.”

മതന്യൂനപക്ഷങ്ങളെക്കുറിച്ച് പറഞ്ഞാല്‍ മനസിലാകാന്‍ ചിലര്‍ക്ക് ബുദ്ധിമുട്ടാവും കാരണം മതം വേണ്ട, മതം ആവശ്യമുണ്ടോ, ദൈവത്തില്‍ വിശ്വസിച്ചാല്‍ മാത്രം പോരെ, മതം തികച്ചും വ്യക്തിപരമല്ലേ, മതത്തിന് സാമൂഹികമായി ഒരു മാനമുണ്ടൊ തുടങ്ങി ഒട്ടനവധി സംശയങ്ങള്‍ അതിനോടൊപ്പം ഉടലെടുക്കും. അതുകൊണ്ട് ഭാഷാന്യൂനപക്ഷത്തിന്റെ കാര്യത്തില്‍ ന്യൂനപക്ഷാവവകാശം ഞാന്‍ വിശദീകരിയ്ക്കാന്‍ ശ്രമിയ്ക്കാം.

തമിഴ്നാട്ടില്‍ മലയാളികളെ പരിഗണിയ്ക്കുക, അവിടെ മലയാളികള്‍ ന്യൂനപക്ഷമാണല്ലോ. അവര്‍ക്ക് തമിഴ് സംസാരിയ്ക്കേണ്ടീ വരും, അവരുടെ മക്കള്‍ക്ക് മലയാളം പറയാനറിയാം, എഴുതാനറിയില്ല എന്ന നിലവരും. അതിന്റെ അടുത്ത തലമുറയ്ക്ക് മലയാളമേ അറിയില്ലാ എന്നും ആവശ്യമില്ല എന്നു വരും. അതിന്റെ അടുത്ത തലമുറയ്ക്ക് മലയാളം എന്താണെന്നു പോലും അറിയാതെ വരും.

മലയാളിയ്ക്ക് മലയാളിയുടേതായ സംസ്കാരമുണ്ട്. രീതികളുണ്ട്. ആചാരങ്ങളുണ്ട്. ഭക്ഷണരീതികളുണ്ട്. ഇതെല്ലാം ഒരാള്‍ക്ക് സംരക്ഷിയ്ക്കാനാഗ്രഹമുണ്ടെങ്കില്‍ അതിക്കെ സംരക്ഷിയ്ക്കപ്പെടുക തന്നെ വേണം. അത് എവിടെയാണെങ്കിലും.

കേരളത്തില്‍ മലയാളം പ്രത്യേകിച്ച് സംരക്ഷിക്കേണ്ട കാര്യമില്ലല്ലോ.(മലയാളഭാഷയ്ക്ക് കേരളത്തില്‍ വെല്ലുവിളികള്‍ ഇല്ല എന്നല്ല ഇതിന്റെ അര്‍ത്ഥം.) പക്ഷേ മലയാളികള്‍ ന്യൂനപക്ഷമാവുന്നിടത്ത് ഇതരസമൂഹങ്ങളുടെ കൂടെ സഹകരണമില്ലാതെ സര്‍ക്കാരുകളുടെ സഹകരണമില്ലാതെ ഇത് സാധിയ്ക്കുകയില്ല.

ലിപി, ഭാഷ, സംസ്കാരങ്ങള്‍ ഇവയിലെ വൈവിധം നിലനില്‍ക്കണമെന്നുതന്നെയാണ് ഭരണഘടനാശില്പികളുടെ ആഗ്രഹം. നാനാത്വത്തിലെ ഏകത്വം എന്നാണല്ലോ ഇന്ത്യയെക്കുറിച്ച് നാം അഭിമാനിയ്ക്കുന്നത്. നാനാത്വം ഇല്ലാത്തിടത്തെ ഏകത്വമല്ല ഭരണഘടന മുന്‍പോട്ടൂ വയ്ക്കുന്നത്. നാനാത്വം ഇല്ലാതാകണമെന്നുമല്ല. നാനാത്വം നിലനില്‍ക്കെത്തന്നെ നാനാത്വത്തെ പരിപോഷിപ്പിച്ചുകൊണ്ടൂ തന്നെ ഭാരതീയരാകുക എന്നതാണ് ഭരണഘടന മുന്‍പോട്ടൂ വയ്ക്കുന്ന ചിന്ത.
ന്യൂനപക്ഷാവകാശം ഈ നാനാത്വത്തിന്റെ സുരക്ഷിതത്വത്തിനു വേണ്ടിയാണ്.

ഭാഷകളുടെ സംരക്ഷണം ഏറെക്കുറെ സംസ്ഥാനങ്ങളുടെ രൂപീകരണത്തിലൂടെ സാധ്യമാവും. അതേ സമയം മതപരമായ ന്യൂനപക്ഷളുടെ സംരക്ഷണത്തിന് സംസ്ഥാനതലത്തില്‍ ന്യൂനപക്ഷങ്ങളെ നിര്‍ണ്ണയിക്കേണ്ടീ വരും. ഈ ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് ഭരണഘടന അവര്‍ക്ക് ചില അവകാശങ്ങള്‍ നല്‍കിയിരിയ്ക്കുന്നു. അവയാണ് ന്യൂനപക്ഷാവകാശങ്ങള്‍

25,26,28,29,30 വകുപ്പുകള്‍
ന്യൂനപക്ഷങ്ങളും ഭരണഘടനയും

മത്തായി said...

ജോജൂ, ഭരണ ഘടനയില്‍ ഉണ്ടോ/അതിണ്ടെ ആവശ്യമുണ്ടോ എന്നതിനേക്കാള്‍ ഉപരി, സത്യത്തില്‍ അങനെ വല്ലതും ഉണ്ടോ എന്നതാണ് എന്റെ ചോദ്യം. ഈ പറയുന്ന അവകാശങ്ങള്‍ ബാക്കിയാര്‍ക്കുമില്ലേ? മുസ്ലീങ്ങള്‍ക്കു കോഴിബിരിയാണി കഴിക്കാന്‍ അവകാശമുണ്ട് എന്നുഭരണഘടനയില്‍ ആരെങ്കിലും എഴുതു വച്ചിട്ടുണ്ടേല്‍ അതിത്ര പുകിലുണ്ടാക്കണോ? ആര്‍ക്കെങ്കിലും അതു നിഷേധിച്ചാലല്ലെ വാര്‍ത്തയാവുന്നുള്ളൂ. എന്റെ ചോദ്യങ്ങള്‍ക്കൊരുത്തരവും തരാതെ ലേഖകന്‍ മൌനം പാലിക്കുന്നതു കണ്ടോ? ന്യൂനപക്ഷങ്ങളുടെ പീഡനം അരനൂറ്റാണ്ടായിത്തുടരുന്ന്നു എന്നൊക്കെ എഴുതിയ ആള്‍ക്കു ഒന്നും പറയാനില്ലേ? ഒരു പക്ഷത്തും വരാത്ത പൌരന്റെ മൌലീക അവകാശങ്ങളാണ് ഭരണഘടനയുടെ നെടുംതൂണ്‍, അതിനെ ദുര്‍ബലമാക്കുന്ന എന്തു നിയമയവും ചോദ്യം ചെയ്യപ്പെടാവുന്നതാണ് (9-ആം പട്ടികയുടെ കാ‍ര്യത്തിലെ സുപ്രീംകോടതി വിധിഓര്‍ക്കുക)

ഒരു “ദേശാഭിമാനി” said...

ശ്രീ മത്തായി,

എന്റെ കാഴ്ച്ചപ്പാടു വളരെ വ്യത്യാസമുള്ളതായതുകൊണ്ടാണു ഞാന്‍ മറുപടിക്കു മറുപടിപറയാത്തത്.

ഇവിടെ കിട്ടിയ അഭിപ്രായങ്ങളില്‍ നിന്നും എനിക്കു മനസ്സിലായതു, “ഭരണഘടനയില്‍ ഇതിനുള്ള വകുപ്പുകളും നിര്‍വചനങ്ങളും ഉണ്ടു, അതുകൊണ്ടു നിലവിലുള്ള സംരക്ഷണങ്ങള്‍ ശരിയാണു” എന്നമട്ടിലുള്ളതാണു.

എന്റെ സംശയമാവട്ടെ, ഭരണ ഘടനയേയോ, വകുപ്പുകളേയൊ സംബന്ധിച്ചല്ല. മനുഷ്യന്റെ സമത്വത്തെ കുറിച്ചു ആണു. മതഭ്രാന്തിനും, ജാതി സ്പര്‍ദ്ദക്കും വളമാകുന്ന വ്യവസ്ഥിയെ പറ്റി ആണു. സര്‍ക്കാര്‍ തന്നെ മനുഷ്യരെ പല കണ്ണുകൊണ്ടു കണ്ടാല്‍ “മനുഷ്യര്‍ തമ്മില്‍ തമ്മില്‍ പരസ്പരം പല ദൃഷ്ടികോണില്‍കൂടി കാണുവാന്‍ ഇടവരുത്തില്ലെ -അവര്‍ തമ്മിലുള്ള സമത്വത്തേയും ഐക്യത്തെ ബാധിക്കില്ലെ?” തുടങ്ങീയ ഭയങ്ങള്‍ ആണു.

ഒരേ വിഭാഗത്തില്‍ പെട്ട ആളുകള്‍ തമ്മില്‍ പല കക്ഷികളായി തിരിഞ്ഞു അവകാശങ്ങള്‍ എന്ന പേരില്‍ പുരോഹിതന്മാര്‍ വരെ വളരെ ശോചനീയമായ രീതിയില്‍ കയ്യാം കളികള്‍ കളിക്കുന്ന ഈ കാലഘട്ടത്തില്‍, എന്റെ സംശയത്തിനു പ്രസക്തി കൂടുകയേ ഉള്ളു. സാമാന്യ ബുദ്ധിയില്‍ ഉദിച്ച സംശയങ്ങളായതിനാലും, സ്വാര്‍ഥ്താല്പര്യം തീരെ ഇല്ലാത്തതിനാലും, ഇതിനുള്ള ഭരണഘടനാ വകുപ്പുകളെ പറ്റി ചിന്തിക്കുന്നേ ഇല്ല.

ഞാന്‍ എന്റെ ഒരു പരാമര്‍ശത്തിലും ഒരിക്കലും ഒരു മതത്തിന്റെ പേരു പോലും എടുത്തു പറയാറില്ല. എനിക്കു മനുഷ്യനെ മാത്രമേ അറിയൂ.

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതില്‍ നന്ദിയും സന്തോഷവും ഉണ്ട്. നിങ്ങളുടെ ചിന്താഗതി എന്തുതന്നെ ആയാലും വീണ്ടും രേഖപ്പെടുത്തുമല്ലോ!

N.J Joju said...

മത്തായിയുടെ ചോദ്യം പ്രസക്തം തന്നെയാണ്. ഭൂ‍രിപക്ഷത്തിന് ന്യായമായി വന്നുചേരേണ്ടുന്ന അവകാശങ്ങളെ എടുത്തുപറയുകമാത്രമാണ് ന്യൂനപക്ഷാവകാശങ്ങളിലൂടെ ഭരണഘടന ചെയ്യുന്നത്. അവ നിഷേധിയ്ക്കപ്പെടാനുള്ള സാധ്യതയുടെ വെളിച്ചത്തില്‍.

അങ്കിള്‍,

ആരോപണം ഉന്നയിച്ചത് താങ്കളായ സ്ഥിതിയ്ക്ക്
“ന്യൂനപക്ഷങ്ങള്‍ മാത്രമായി അരനൂറ്റാണ്ടായി കൈയ്യാളുന്ന എന്തവകാശങ്ങളാണ് താങ്കളെ ചൊടിപ്പിക്കുന്നത്?” എന്ന മത്തായിയുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ ബാധ്യതയില്ലേ?

ന്യൂനപക്ഷമാണേ സഹായിക്കണേ എന്നായിരുന്നൂ താങ്കളുടെ പോസ്റ്റിന്റെ തലക്കെട്ട്.ഞാന്‍ ന്യൂനപ്ക്ഷക്കാരനാണു, മര്യാദക്കു പറഞ്ഞാല്‍ അനുസരിച്ചോ എന്നു പറഞ്ഞാണ് താങ്കളുടെ പോസ്റ്റ് തുടങ്ങുന്നതു തന്നെ. ഇപ്രകാരമുള്ള താങ്കളുടെ ആരോപണങ്ങളുടെ അടിസ്ഥാനം മാത്രമേ മത്തായി ചോദിച്ചുള്ളൂ.