ഒരു ചെറിയ അഭിപ്രായം ആണു. ഭൂരിഭാഗം ബ്ലോഗുകളും ഭേദപ്പെട്ട ഉള്ളടക്കം ഉള്ളവയാണു എന്നതു സന്തോഷത്തിനു് വകനല്കുന്നു.
സ്വതവേ സുന്ദരിയായ കുട്ടിയെ വേഷം കെട്ടിച്ചു കോലം കെടുത്തുന്ന പോലെ, ചില ബ്ലോഗുകളില്‍ ഡക്കറേഷന്റെ അതിപ്രസരവും, ഫോണ്ടുകളുടെ ചെറുപ്പവും വായനക്കു ബുദ്ധിമുട്ടാക്കുന്നുണ്ട്. ചിലപ്പോള്‍ അക്ഷരങ്ങളുടെ നിറവും, പേജും വളരെ സാമ്യമുള്ള നിറങ്ങളില്‍ കാണാറുണ്ട്. അതും അങ്ങനെ ചെയ്യുന്നവര്‍ ശ്രദ്ധിച്ചാല്‍ വായിക്കുന്നവര്‍ക്കു സൌകര്യമാകും!
നമ്മുടെ മക്കളെ നല്ലപോലെ വേഷം ചെയ്യിപ്പിക്കണമെന്നു തോന്നും. പക്ഷേ, മറ്റുള്ളവര്‍ക്കു അഭിനന്ദിക്കാന്‍ കൂടി ആവട്ടേ!
Monday, 11 February 2008
ബ്ലോഗുകളിലെ അമിത വേഷഭൂഷാധികള്‍
എഴുതിയതു ഒരു “ദേശാഭിമാനി” at 2/11/2008 11:52:00 pm
Subscribe to:
Post Comments (Atom)
9 comments:
സ്വന്തം കുട്ടികളെ അണിയീച്ചൊരുക്കുന്നതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലെ ദേശാഭിമനീ ,
വായിക്കാന്‍ പറ്റാത്ത രീതിയില്‍ അക്ഷരങ്ങള്‍ ചെറുതായെങ്കില്‍ , അതു പറയേണ്ടതുതന്നെ :)
അതെ, അത്തരത്തിലെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ( അക്ഷരങ്ങളുടെ നിറം വലിപ്പം പോലുള്ളവ ) അവിടെ തന്നെ ഒരു കമന്റായി കൊടുക്കൂ.. മറ്റ് കാര്യങ്ങള്‍ തറവാടി പറഞ്ഞത് പോലെ അവരവരുടെ ഇഷ്ടമല്ലേ..?
അതെ, വായിയ്ക്കാന്‍ ബുദ്ധിമുട്ടു തോന്നുന്നെങ്കില്‍ അക്കാര്യം ഒരു കമന്റായി ഇട്ടാല്‍ മതിയല്ലോ.
:)
ഇടതു വശത്തെ ആ ന്യൂസ് കോളത്തിന്റെ ഫോണ്ട് സൈസ് തീരെ ചെറുതാ എന്ന് തോനുന്നു...
ഫോണ്ട് സൈസ് മെനുബാറിലെ വ്യൂ വില്‍ നമ്മുടെ ഇഷ്ടാനുസരണം മാറ്റാമല്ലോ :)
ബ്ലോഗര്‍ക്കും തന്ബ്ലോഗ് പൊന്ബ്ലോഗ്..!
നിര്‍ദ്ദേശങ്ങള്‍ comment ആയി കൊടുത്താല്‍ ഏവര്‍ക്കും അതു പ്രയോജനപ്പെടും
ഇനിയിപ്പോള്‍ ബ്ലോഗന്മാര് യൂണിഫോം ധരിക്കണമെന്നെങ്ങാനും നമ്മുടെ ദോഷാഭിമാനി സോറി ദേശാഭിമാനി പറഞ്ഞുകളയുമോ?
സ്മൃതിപഥം :
“ഇനിയിപ്പോള്‍ ബ്ലോഗന്മാര് യൂണിഫോം ധരിക്കണമെന്നെങ്ങാനും നമ്മുടെ ദോഷാഭിമാനി സോറി ദേശാഭിമാനി പറഞ്ഞുകളയുമോ?”
വളരെ ഇഷ്ടപ്പെട്ടു.....
:) താങ്ക് യൂ.....
Post a Comment