Friday, 22 February 2008

ന്യൂനപക്ഷ ക്ഷേമത്തിന് വകുപ്പ് വേണം

എല്ലാ ജാതി, മത, വര്‍ഗ്ഗപ്രീണനങ്ങളോടു എതിര്‍പ്പുള്ള ആളായി പോയി ഞാന്‍ എഴുതുന്ന കാര്യങ്ങളില്‍ അതു പ്രത്യക്ഷമായും പരോക്ഷമായും കാണാന്‍ സാധിക്കും. ഞാന്‍ കണ്ട മത ഭ്രാന്തന്മാരുടെ ലോകം എന്നെ അങ്ങനെ ആക്കിതീര്‍ത്തു- അതിനെന്നോടു വായനക്കാര്‍ ക്ഷമിക്കണം.

ന്യൂനപക്ഷ ക്ഷേമത്തിന് വകുപ്പ് വേണം

ശ്രീ പാലോളി മുഹമ്മദ് കുട്ടിയുടെ റിപ്പോര്‍ട്ട് വളരെ അധികം പഠിച്ചിട്ടായിരിക്കും അദ്ദേഹം ഈ റിപ്പോര്‍ട്ട് ഉണ്ടാക്കിയിരിക്കുക. ഒരു വിഭാഗത്തിന്റെ പിന്നോക്കാവസ്ഥ മാറ്റാന്‍ ആ വിഭാഗത്തിനു കുറെ സ്കൂളുകള്‍ അനുവദിച്ചതുകൊണ്ടു കാര്യമായോ? ഏതെങ്കിലും വിദ്യാലയം സാംബത്തിക ലാഭം ഉദ്ദേശിച്ചല്ലാതെ സ്വന്തം മതത്തിലെ കു ട്ടികളുടെ ഭാവിയെ കരുതി തുടങ്ങിയതായി അറിയാമോ? ആ സ്കൂളുനടത്തുന്ന മാനേജ്മെന്റിനല്ലാതെ മറ്റാര്‍ക്കെങ്കിലും എന്തെങ്കിലും സാമ്പത്തികലാഭം ഉണ്ടാകാറുണ്ടോ?വിദ്യാഭ്യാസത്തിലെ പിന്നോക്കാവസ്ഥ് മാറാന്‍ സ്കൂളില്‍ കുട്ടികളെ വിട്ടു പഠിപ്പിക്കുവാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കുകയാണു വേണ്ടതു.ഇപ്പോള്‍ തന്നെ നായന്മാരുടെ എന്‍ എസ്സ് എസ്സ് സ്കൂളുകള്‍, കൃസ്ത്യാനികളായിട്ടുള്ള വിവിധ വിഭാഗങ്ങളുടെ സ്കൂളുകള്‍, മുസ്ലീം സമുദായത്തിന്റെ സ്കൂളുകള്‍! ഏതു വിഭാഗത്തിന്റെ വിദ്യാലയമാണോ, ആവിഭാഗത്തിന്റെ മതസ്വാധീനം ആവിദ്യാലയങ്ങളുടെ അന്തരീക്ഷത്തില്‍ കാണുവാനും സാധിക്കും. വിദ്യാലയങ്ങള്‍ പരോക്ഷമായിട്ടാണങ്കിലും മത സ്ഥാപനങ്ങളായി തീരും.ആരും അംഗീകരിക്കില്ല എന്നു ഉറപ്പാണങ്കില്‍ പോലും, കാര്യങ്ങള്‍ നിര്‍ദേശിക്കാം!

1)വിദ്യാഭാസത്തിലുള്ള പിന്നോക്കാവസ്ഥ മാറ്റാന്‍ പ്ലസ് റ്റു വരെ യുള്ള വിദ്യാഭാസം നിയമം മൂലം നിര്‍ബ്ബന്ധമാകൂക.

2)ദാരിദ്യരേഖക്കു താഴെയുള്ള എല്ലാവര്‍ക്കും ഫീസും, പഠനോപകരണങ്ങളും സൌജന്യമാക്കുക

3)എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നും മതപരമായ ആചാരങ്ങളും, മത ചിഹ്നങ്ങളും നിര്‍ബ്ബന്ധ്മായും ഒഴിവാക്കുക.

4)കേരളത്തില്‍ വിദ്യാര്‍ത്ഥിളും ആദ്ധ്യാപകരുമില്ലാത്ത അനേകം സര്‍ക്കാ‍ര്‍ സ്കൂളുകള്‍ ഉണ്ടു. അവ പുനരുദ്ധരിക്കുക.

5) സര്‍ക്കാര്‍ സ്കൂളുകളികും, സ്വകാര്യസ്കൂളുകളിലും ഒരേ തരത്തിലുള്ള പഠന നിലവാരം ഉറപ്പുവരുത്തുക.പച്ചപരമാര്‍ത്ഥം

(ന്യൂനപക്ഷം എന്നാല്‍ ഇവിടത്തെ മുതലാളിമാരും, രാഷ്റ്റ്രീയക്കാരും, മത നേതക്കന്മാരുമാണു. അവര്‍ എണ്ണത്തില്‍ കുറവ് ആയതിനാല്‍ അവരുടെ നിലനില്‍പ്പിനു വേണിയാണു എല്ലാം -ഭൂരിപക്ഷം എന്നാല്‍ ദരിദ്രനാരായണന്മാര്‍ ഇതു പച്ചയായ സത്യം)
മതത്തില്‍ അധിഷ്ടിതമായ ന്യൂന ഭൂരിപക്ഷം മനുഷ്യനെ തമ്മില്‍തമ്മില്‍ അകറ്റിനിര്‍ത്താനും, മത നേതക്കള്‍ക്കു രാഷ്ട്രീയക്കാരോടു വില പേശാനുള്ള ഒരു തുറുപ്പു ചീട്ട്.
26ഉം(മുസ്ലീം) 20ഉം (ക്രിസ്ത്യന്‍)ശതമാനക്കാരുടെ വോട്ട് ആരു ഭരിക്കും എന്നു തീരുമാനിക്കുന്ന കാര്യത്തില്‍ നിര്‍ണ്ണായകപങ്കാണു വഹിക്കുന്നതു.
പിന്നെഉള്ള 52%ക്കാരില്‍ ഒരു വിഭാഗം ഉണ്ടു, പുലര്‍ന്നാല്‍ അന്തിയാക്കാന് കഷ്ടപ്പെടുന്നവര്‍. തലമുറകളായിട്ട് അവര്‍ ന്യൂനപക്ഷമാണു. ദരിദ്രവാസികള്‍. അവര്‍ക്കു സംഘ്ടനയില്ല, തല എണ്ണി കാണിച്ചു കൊടുത്തു ഓട്ടിനു വിലയായി വിദ്യാലയങ്ങളും, മെഡിക്കല്‍ കോളേജുകളും വാങ്ങാന്‍ പറ്റിയ വ്യാപാര പരിചയമുള്ള പുരോഹിതരില്ല.

അവനു വക്കീലില്ല, കോടതി ഇല്ല.......... അവനു പലപ്പോഴും അവന്‍ പോലും ആരുമല്ല!

ആര്‍ക്കും സ്വയം തനിക്കും വേണ്ടാത്ത വെറും ദരിദ്രവാസികള്‍!

14 comments:

N.J ജോജൂ said...

അങ്കിള്‍,

താങ്കള്‍ ഇപ്പോഴും യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വളരെ അകലെയാണ്. പലപ്പോഴും വികാരം കൊണ്ടാണു സംസാരിയ്ക്കുന്നതും.

“ഏതെങ്കിലും വിദ്യാലയം സാംബത്തിക ലാഭം ഉദ്ദേശിച്ചല്ലാതെ സ്വന്തം മതത്തിലെ കു ട്ടികളുടെ ഭാവിയെ കരുതി തുടങ്ങിയതായി അറിയാമോ?” താങ്കള്‍ കൃസ്ത്യന്‍ സമുദായം ആരംഭിച്ച സ്കൂളുകള്‍ പരിഗണിയ്ക്കുക. പ്രാദേശികമായ ആവശ്യങ്ങള്‍ക്ക് അവിടുത്തെ ക്രിസ്ത്യന്‍ സമൂഹം ഉണ്ടാക്കിയതാണ് ഇന്ന് എയിഡഡ് മേഖലയിലുള്ള സ്കൂളുകളും കോളേജുകളും. പള്ളി ഉണ്ടാവുന്നതിനൊപ്പം തന്നെ പള്ളിക്കൂടങ്ങളും ഉണ്ടാവണമെന്ന് അവര്‍ ആഗ്രഹിച്ചു. മാനേജുമെന്റിന്റെ സാമ്പത്തികലാഭം, വിദ്യാഭ്യാസകച്ചവടം തുടങ്ങിയ പദങ്ങള്‍കൊണ്ട് സാമാന്യവത്കരിയ്ക്കാനാ‍വുന്നതോ താഴ്ത്തിക്കെട്ടാനാവുന്നതോ അല്ല കത്തോലിയ്ക്കാ സഭയുടെ വിദ്യാഭ്യാസ വീക്ഷണം. 1965 ലെ രണ്ടാം വത്തിക്കാന്‍ കൌണ്‍സിലെന്റെ ഒരു declaration(മൂന്നെണ്ണത്തില്‍ ഒന്ന് ) Gravissimum Educationis എന്ന വിദ്യാഭ്യാസത്തെ സംബന്ധിക്കുന്നതായിരുന്നു. ഇതു തന്നെ അന്താരാഷ്ടതലത്തില്‍ സഭ വിദ്യാഭ്യാസത്തിന് എത്രമാത്രം പ്രാധ്യാന്യം കൊടുക്കുന്നുണ്ടന്നതിന് തെളിവാണ്. രണ്ടു ദശാംബ്ദം മുന്‍പു മുതലെങ്കിലും(1986 മുതലെങ്കിലും) കേരള കത്തോലിയ്ക്കാ മെത്രാന്‍ സമതിയ്ക്ക് ഒരു വിദ്യാഭ്യാസകമ്മീഷന്‍ ഉണ്ട്. അതുകൊണ്ട് സഭവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നത് കച്ചവടത്തിനാണെന്നു പറഞ്ഞാല്‍ താങ്കള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്നു മാത്രമേ എനിയ്കു പറയാനുള്ളൂ.

സഭ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയതിന്റെ പ്രയോജനം കേരളസമൂഹത്തിന് ആകമാനവും ക്രിസ്തീയ-കത്തോലിയ്ക്ക വിഭഗങ്ങള്‍ക്ക് പ്രത്യേകിച്ചും കിട്ടിയിട്ടൂണ്ടെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. ക്രിസ്തീയ സമൂഹങ്ങള്‍ സാമ്പത്തികമായും സാമൂഹികമായും മുന്നേറിയത് വിദ്യാഭ്യാസത്തിലൂടെയാണ്. പ്രത്യേകിച്ച് മറ്റു മതങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍ക്കു വിദ്യാഭ്യാസം കൊടുക്കുവാന്‍ ക്രൈസ്തവസഭയ്ക്ക് കഴിഞ്ഞിട്ടൂണ്ട് എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. രണ്ടോ മൂന്നോ തലമുറ മുന്‍പേയുള്ള house wife കുളായ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്കു പോലും നല്ല വിദ്യാഭ്യാസമുണ്ടായിരുന്നു.

N.J ജോജൂ said...

മുസ്ലീം സമുദായങ്ങളുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണം വിദ്യാഭ്യാസത്തിലെ പിന്നോക്കാവസ്ഥയാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകുമെന്നു കരുതുന്നില്ല. അതുകൊണ്ട് മുസ്ലീം സമുദായങ്ങള്‍ക്ക് കൂടൂതല്‍ സ്കൂ‍ളുകള്‍ അനുവദിയ്ക്കുന്നതിനെ ഞാന്‍ തീര്‍ച്ചയായും അനുകൂലിയ്ക്കും.

N.J ജോജൂ said...

മതത്തിന്റെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നത് മോശപ്പെട്ട ഒരു സംഗതിയേ അല്ല. എന്നു തന്നെയുമല്ല സ്കൂളുകളില്‍ മതബോധനത്തിനുള്ള അവകാശം ഭരണഘടന നല്‍കുന്നുമുണ്ട്(വകുപ്പ് 28). അത് ന്യൂനപക്ഷത്തിനു മാത്രമുള്ള അവകാശമല്ല.(ന്യൂനപക്ഷത്തിനു മാത്രമായി ഇവിടെ ഒരവകാശവുമില്ല.) പൊതുവിദ്യാഭ്യാസത്തിനൊപ്പം മതബോധനം കൂടെ ലക്ഷ്യമാക്കി ഏതെങ്കിലു ഒരു ട്രസ്റ്റ് സ്ഥാപിച്ചിട്ടൂള്ള സ്കൂളുകളില്‍ അത് എയിഡഡ് ആണെങ്കിലും അവിടെ മതബോധനം നല്‍കാനുള്ള അവകാശമുണ്ട്( വകുപ്പ് 28 ന്റെ 2 ആം അനുച്ഛേദത്തില്‍ ). ഈ അവകാശത്തിന്റെ ഭാഗമാണ് മതപരമായ ആചാരങ്ങളും ചിഹ്നങ്ങളും. അവ ഒഴിവാക്കണമെന്നു പറയുന്നത് ഭരണഘടനാവിരുദ്ധമാണ്.

N.J ജോജൂ said...

1)പത്താം ക്ലാസുവരെ വിദ്യാഭ്യാസം ഇപ്പോള്‍ തന്നെ നിര്‍ബന്ധമാണ് എന്നാണ് എന്റെ അറിവ്.
2)ദാരിദ്രരേഖയ്ക്ക് താഴെ എന്നല്ല എല്ലാവര്‍ക്കും സൌജന്യവിദ്യാഭ്യാസമാണ് കൊടുക്കുന്നത് എയിഡഡ്, സര്‍ക്കാര്‍ സ്കൂളുകളില്‍. പാഠപ്പുസ്തകങ്ങളും പഠനോപകരണങ്ങളും മാത്രം സൌജന്യമല്ല. ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് അത് സൌജന്യമാക്കിയാല്‍ സന്തോഷമേയുള്ളൂ.
3)ഞാന്‍ പറഞ്ഞു കഴിഞ്ഞു, ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിയ്ക്കാന്‍പാടുള്ളതല്ല.
4) വളരെ കുറച്ചു സര്‍ക്കാര്‍ സ്കൂളുകളേ നന്നായി നടക്കുന്നുള്ളൂ. പലതും സര്‍ക്കാരിന്റെ അനാസ്ഥമൂ‍ലം ശോച്യനീയാവസ്ഥയിലാണ്, പരിതാപകരമായ അവസ്ഥയിലാണ്. പഠിയ്ക്കാന്‍ കുട്ടികളില്ല, പഠിപ്പീയ്ക്കാന്‍ അധ്യാപകരും.

5) സര്‍ക്കാര്‍ സ്കൂളിലും സ്വകാര്യസ്ക്ല്ലൂളിലും ഒരേ പഠനനിലവാരം ഉറപ്പുവരുത്തുക എന്നത് പ്രായോഗികമല്ല. നന്നായി പ്രവര്‍ത്തിയ്ക്കുന്നവര്‍ നന്നായി പ്രവര്‍ത്തിയ്ക്കട്ടെ. ഒരേ നിലവാരത്തിലാക്കുക എന്നാല്‍ ചിലതിന്റെ നിലവാരം കുറയ്കുക എന്നൊരര്‍ത്ഥം കൂടെയുണ്ട്.

N.J ജോജൂ said...

രാഷ്ട്രീയക്കാരാണ് മതങ്ങളെ ഭിന്നിപ്പിച്ച് പ്രയോജനമുണ്ടാക്കാന്‍ ശ്രമിയ്ക്കുന്നത്. ഇവിടെ ഏതെങ്കീലും രാഷ്ട്രീയപാര്‍ട്ടിയ്ക്ക് മാത്രം വോട്ടുചെയ്യുന്നവരുണ്ടെങ്കില്‍ അവരെപോലെ തന്നെയാണ് ഏതെങ്കിലും മതവിശ്വസിയ്ക്കു മാത്രം വോട്ടു ചെയ്യുന്നവരും.

ക്രിസ്ത്യാനികള്‍ ധാരാളാമുള്ള കോട്ടയം ലോക് സഭാ മണ്ഡലത്തില്‍ നിന്ന് രമേശ് ചെന്നിത്തല ജയിച്ചിട്ടൂണ്ട്. വര്‍ഷങ്ങളായി സുരേഷ് കുറുപ്പും ജയിയ്ക്കുന്നുണ്ട്. ചങ്ങനാശ്ശേരി മുനിസിപ്പല്‍ ചെയര്‍മാനായി ക്രീസ്ത്യാനികള്‍ വന്നിട്ടൂണ്ട്, ഹിന്ദുക്കള്‍ വന്നിട്ടൂണ്ട്, മുസ്ലീംങ്ങളും വന്നിട്ടുണ്ടെന്നാണു ഓര്‍മ്മ. ജാതിഅനുസരിച്കും മതമനുസരിച്ചും വിലപേശുന്നത് രാഷ്ട്രീയക്കാരാണ്.

N.J ജോജൂ said...

താങ്കള്‍ പറയുന്ന 52%(ഹിന്ദു)ത്തിലെ ഒരു വിഭാഗം മാത്രമേ “പുലര്‍ന്നാല്‍ അന്തിയാക്കാന് കഷ്ടപ്പെടു”ന്നുള്ളൂ? ബാക്കിയുള്ളവരൊക്കെ പണം കായിക്കുന്ന മരം കുലുക്കിയാവും ജീവിയ്ക്കുന്നത്.

ഇവിടെ അണ്‍ എയിഡഡ് സ്കൂള്‍ തുടങ്ങാന്‍ ആരുടെയും ഔദാര്യം വേണ്ട. കേരളാ സിലബസല്ലെങ്കില്‍ പറയുകയും വേണ്ട. സ്വാശ്രയ കോളെജു തൂടങ്ങാ‍ന്‍ സര്‍ക്കാരിന്റെ എന്‍.ഓ.സി പോലും ആവശ്യമില്ല.(AICTE യുടെ നിബന്ധനകള്‍ പാലിച്ചാല്‍ മതി.) എന്‍.ഓ.സി കൊടുത്ത ആന്റണിയാകട്ടെ ചോദിച്ചവര്‍ക്കൊക്കെ എന്‍.ഓ.സി കൊടുത്തു എന്നാണ് പറഞ്ഞത്. താങ്കള്‍ പറയുന്ന ദരിദ്രവാസികള്‍ എന്തേ അതിനു മെനക്കെട്ടില്ല. വിദ്യാഭ്യാസം ഇത്ര ആദായ കരമായ കച്ചവടം ആയിരുന്നെങ്കില്‍ എന്തിന്നു മടിച്ചു നില്‍ക്കണം?!

ഷെരീഖ് വെളളറക്കാട് said...

മനസ്സില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ചിന്തകളുടെ കണ്ണുകള്‍ കൊണ്ട്‌ ലോകത്തെ നോക്കികണ്ടുകൊണ്ട്‌
സത്യത്ത്യ്ന്റെ കാവലാളണെന്ന് സ്വയം പ്രഖ്യപിച്ചതു കൊണ്ട്‌ മാത്രം ചിന്തിക്കുന്ന ആളുകള്‍ താങ്കള്‍ പറയുന്നത്‌ അപ്പടി വിഴുങ്ങില്ല എന്നു മനസ്സിലാക്കു സുഹൃത്തെ. ജീവിതത്തിലെയ്ക്ക്‌ സത്യസന്ധതയോടെ നോക്കു അപ്പോള്‍ താങ്കള്‍ പലപുതിയ കാഴ്ചകളും കണും, പൊട്ടകുളത്തിലെ തവളയാവതിരിക്കൂ, താങ്കള്‍ എത്ര വലിയ വെറുപ്പിന്റെ മുള്ളുകള്‍ മനസ്സിലൊളിപ്പിച്ചാലും പ്രപഞ്ചനാഥന്റെ ഇംഗിതമെ ഇവിടെ പുലരു സുഹൃത്തെ, മാനവീകത എന്ന വികാരം തന്നെയണ്‌ സുഹൃത്തെ എറ്റവും ഉത്തമ മായിട്ടുള്ള്തത്‌, വിഷമല്ല കഴിയുമെങ്കില്‍ എല്ലവര്‍ക്കും അമൃതാണ്‌ നല്‍കേണ്ടത്‌.

Noti Morrison said...

Liked your article.

I do agree that it is the rich who is the minority everywhere and it is they who want the concessions - in one way or another.

But I do not agree with the idea of eliminating all symbols of religions from schools. Let religion prosper but not the expense of education.

I also do not agree that all of 52% un-muslim/ christian population in Kerala is honest and hardworking. Also it does not mean that 46% of muslims/ christians are all crooks. Good folks are everywhere.

The only way out is to gaurantee good quality education. If the government does not have the funds for that, let private (not linked with any religion or caste, just pure private money) money take over. Government should provide clear regulations but should not stifle or control education.

ഒരു “ദേശാഭിമാനി” said...

ഈ പോസ്റ്റിന്റ്റെ വിഷയത്തോടു സാമ്യമുള്ള ഒരു ആഭിപ്രായ വോട്ടെടുപ്പ് സ്ന്ദര്‍ഭവശാല്‍ മാതൃഭൂമി ദിനപത്രം നടത്തിക ഉണ്ടായി.

ഇതാ മതൃഭൂമി ദിനപത്രം 23.02.2008 ല്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പിന്റെ ഫലം

ആഭിപ്രായവോട്ട്
ജാതിയും മതവും നോക്കി ദാരിദ്യനിര്‍മാര്‍ജ്ജന
നടപടികള്‍ പാടില്ല എന്ന നിലപാടിനോടു
യോജിപ്പുണ്ടോ?

ഉണ്ടു --- 78.95%
ഇല്ല --- 21.05%

(മാതൃഭൂമി,പത്രത്തിന്റെ വെബ്സൈറ്റില്‍ Archiveല്‍ ഫെബ്രുവരി 23 സെലക്ട് ചെയ്താല്‍ അന്നത്തെ പത്രം കിട്ടും. അതില്‍ ഇടത് ഭാഗത്തു താഴെ “അഭിപ്രായ വോട്ടെടുപ്പ് - റിസല്‍ട്ട് ക്ലിക് ചെയ്തു നോക്കുക) (അതിലേക്കു ലിങ്കു കൊടുക്കാനുള്ള അറിവ് ഇല്ലാത്തതിനാലണു അങ്ങനെ ചെയ്യാ‍ത്തത്. അറിയുന്നവര്‍ അതു എങ്ങനെ ചെയ്യാം എന്നു കൂടി കമന്റിയാല്‍ ഉപകാരം അകും! :) )

, പല മതങ്ങളും അവരുടെ നിലനില്പിനും, പ്രചരണത്തിനും വേണ്ടി ഭാഷകളുടെ പ്രചരണവും, വിദ്യാലയങ്ങളും ഇന്ത്യയില്‍ തുടങ്ങി. അതു ഇവിടെയുള്ള ജനങ്ങള്‍ക്കു വളരെ ഉപകരിക്കുകയും ചെയ്തു. കേരളത്തിലെ വിദ്യാഭാസ രംഗത്തു കൃസ്തീയ സഭയുടെ സംഭാവനകള്‍ പ്രശംസനീയവുമാണു. അതു മലയാളികള്‍ നന്ദിയോടെ ഓര്‍ക്കുന്നുമുണ്ട്.

നല്ലോരു വ്യവസായ സംസ്കാരം സംഭാവന ചെയ്ത മുസ്ലീംകള്‍ അതിന്റേതാ‍യ അഭിനന്ദനം അര്‍ഹിക്കുന്നുടു, അതു അംഗീകരിച്ചേ പറ്റൂ!

ഇന്നു കാലഘട്ടം മാറി. മതങ്ങളുടെ വളര്‍ച്ച ഭരണകാര്യങ്ങളില്‍ അവരുടെ സ്വാര്‍ത്ഥമായ നിലനില്പിനു വേണ്ടി സ്വാധീനം ചെലുത്തുവാന്‍ തുടങ്ങി. മതത്തിന്റെ പേരില്‍ പല ആശയപരമായ സംഘട്ടനങ്ങളും നിത്യേന സമൂഹത്തിലും ഭരണതലത്തിലും നാം കാണുന്നുണ്ട്. ഇതു ആരോഗ്യകരമായ ഒരു പ്രവണത അല്ല. ചിലപ്പോള്‍ മതങ്ങളുടെ സഘട്ടനങ്ങള്‍ കൂട്ടകുരുതിയില്‍ എത്താറുമുണ്ടു.

ആതിനാല്‍ മതങ്ങളോടുള്ള കാഴ്ച്ചപാടു മാറേണ്ടതുണ്ട്. ഒരു മതത്തേയും പ്രതേകത ഉള്ളവരായി ഭരണതലത്തില്‍ കാണരുതു.

ലോ ആന്റ് ഓര്‍ഡര്‍ അനുസരിച്ചുള്ള പരിപൂര്‍ണ്ണ സംരക്ഷണം എല്ലാ പൌരന്മാര്‍ക്കുമുണ്ട്. അതു അനുസരിച്ചുള്ള സംരക്ഷണം മാത്രമേ ഒരു പൌരനു പ്രതീക്ഷിക്കാന്‍ പറ്റൂ. ആ സംരക്ഷണം ഉറപ്പക്കേണ്ടതു സര്‍ക്കരിന്റേയും, ഭരണഘടനയുടേയും ഉത്തരവാദിത്വമാണു.സമാധാനവും, സുരക്ഷിതത്വവും, സമഭാവനയും, സര്‍വ്വോപരി, വികസനോന്മുഖവുമായ ഒരു രാഷ്ടമാണു ഏതെങ്കിലുമൊരു പൌരന്‍ സ്വപ്നം കാണുന്നതെങ്കില്‍ അവന്‍ മനസ്സില്‍ ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയാറാകണം.


ശ്രീ ഷെരീഖ് വെളളറക്കാട് said...

“മനസ്സില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ചിന്തകളുടെ കണ്ണുകള്‍ കൊണ്ട്‌ ലോകത്തെ നോക്കികണ്ടുകൊണ്ട്‌
സത്യത്ത്യ്ന്റെ കാവലാളണെന്ന് സ്വയം പ്രഖ്യപിച്ചതു കൊണ്ട്‌ മാത്രം ചിന്തിക്കുന്ന ആളുകള്‍ താങ്കള്‍ പറയുന്നത്‌ അപ്പടി വിഴുങ്ങില്ല എന്നു മനസ്സിലാക്കു സുഹൃത്തെ“ - തീര്‍ച്ചായായും ശരി തന്നെ! അവരെകൂടി വിശാലമായി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കാന്‍ സര്‍വ്വശക്തനോട് പ്രാര്‍ത്ഥിക്കാം! അല്ലാതെ വേറെ ഒരു മാഗ്ഗവുമില്ലാ - സുഹൃത്തേ!

Noti Morrison said...


“I also do not agree that all of 52% un-muslim/ christian population in Kerala is honest and hardworking. Also it does not mean that 46% of muslims/ christians are all crooks. Good folks are everywhere.“
ഇതിനു പറ്റിയ ഒരു ആരോപണം ഞാനും ഉന്നയിച്ചിട്ടില്ല!
,ഷെരീഖ് വെളളറക്കാട് said...

പറയൂ സുഹൃത്തെ ഈ അസമത്വത്തിന്റെ കാരണം, പെള്ളുന്ന ഈ യാഥാര്‍ത്യത്തിന്റെ ആശ്വസം പകരുന്നത്‌ താങ്കളുടെ കാഴ്ചപാടില്‍ വലിയ തെറ്റായിരിക്കാം പക്ഷെ ഇത്‌ ന്യൂന പക്ഷപ്രീണനത്തിന്റെ രാഷ്ട്രീയ കാഴ്ചയല്ല മറിച്ച്‌ അര്‍ഹമായ അവകാശങ്ങള്‍ നല്‍കാന്‍ ശ്രമിക്കലാണ്‌ എന്നെ ആര്‍ക്കും കണ്ടെത്താനാവൂ. എന്നിട്ടും നിങ്ങളെ പോലുള്ളവര്‍.... കഷടം.


കേരള സര്‍ക്കാര്‍ സര്‍വീസിലെ ആനുപാതിക പ്രാതിനിത്യം.
മതം(ജാതി): ജനസംഖ്യ്‌, പ്രാതിനിധ്യം, അനുപതിക കുടുതല്‍ കുറവ്‌. എന്ന ക്രമത്തില്‍.
മുന്നോക്ക ഹിന്ദു: 1.3%, 3.1%, +56.5%.
നായര്‍: 12.5%, 21%, +40.5%.
കൃസ്തിന്‍: 18.3%,20.6%, +11%.
ഇഴവന്‍: 22.2%, 22.7%, +0.02%.
മുസ്ലിം: 26.9%, 11.4%, -13.6%.
മറ്റു പിന്നോക്കം: 8.2%, 5.8%, -41%.
പട്ടിക ജാതി: 9.0%, 7.6%, -22%.
പട്ടിക വര്‍ഗ്ഗം: 1.2%, 0.8%, -49.5%.


18-25 വരെ പ്രയമുള്ള യുവതി യുവാക്കള്‍.
ജാതി-മതം: കോളേജില്‍ പഠനം, മറ്റ്‌ പഠനം, തൊഴില്‍ ഉള്ളവര്‍, തൊഴില്‍ രഹിതര്‍ എന്ന ക്രമത്തില്‍

ഹിന്ദു: 18.7%, 9.9%, 28.6%, 32.30%, 39%1%.
കൃസ്തിന്‍: 20.5%, 14.9%, 35.4%, 32.7%, 31.9.
പട്ടിക ജാതി: 10.3%, 6.6%, 16.9%, 42.2%,40.9%.
പട്ടിക വര്‍ഗ്ഗം: 11.8%, 5.9%, 17.7%, 37.3%, 45.1%
മുസ്ലിം: 8.1%, 6.2%, 14.3%, 30.5%, 55.2%.

ഒരു “ദേശാഭിമാനി” said...

നോക്കു ശ്രീ‍. ഷെറീഫ്, പിന്നോക്കവസ്ഥയിലുള്ള ജനങ്ങള്‍ എത്രയുണ്ടു എന്ന കണക്കു വരെ ലഭ്യമാണു. അവരുടെ ഉന്നമനം ആണു ലക്ഷ്യവും. അതു മതത്തിന്റെ ലേബലില്‍ തന്നെ കൊടുക്കണൊ?

ഒരു പഞ്ചായത്തില്‍ 5000 പേര്‍ വിവിധമതങ്ങളിലുള്ളവരായിട്ടു ദാരിദ്രരേഖക്കു താഴെ ഉണ്ടങ്കില്‍, ഏതു മതക്കാരനായാലും, ആവന്‍ കഷ്ടപ്പെടുന്നവന്‍ തന്നെ!

അവസ്സാനമായി, മനുഷ്യന്റെ ജീവിതനിലവാരം ഉയരണം -അതു മതത്തിന്റെ അല്ല - ജാതിയുടെയും അല്ല!
പല തരം വിശ്വാസികളിലും പിന്നോക്കവസ്ഥ ഉണ്ടു. ഒന്നുകൂടി നിങ്ങള്‍ കണക്കുകള്‍ പരിശോദിച്ചാല്‍ അതു മതപരമായ പിന്നോക്കാവസ്ഥയേക്കാള്‍ കൂടുതലായി പ്രാദേശികമായ പിന്നോ‍ക്കാവസ്ഥ ആണന്നു മനസ്സിലാവും. അതു പ്രാദേശികമായി അവരെ കണ്ടെത്തി
പിന്നോക്കാവഥയിലുള്ള പ്രദേശങ്ങളെ ദേശീയശരാശരിക്കൊപ്പ്മോ, അതിലും മെച്ചപ്പെട്ടോ ആക്കാന്‍ സര്‍ക്കാരും, സാമൂഹ്യപ്രവര്‍ത്തകരും മുമ്പോട്ടു വരട്ടെ! ഈ ചിന്താഗതി മോശമാണന്നു തോന്നുന്നുടോ? , മതത്തിനെ സഹായിക്കാതെ, മനുഷ്യനെ സഹായിക്കൂ,

എന്റെ കണ്ണട നിറങ്ങളീല്ലാത്ത വെറും ഒരു വെള്ളെഴുത്തു കണ്ണട ആണു! അതില്‍ കൂടി നോക്കുമ്പോള്‍ ഒന്നിനേയും നിറം മാ‍റ്റി കാണിക്കില്ല! അതിനനുസരിച്ചുള്ള അഭിപ്രായമെ എന്നില്‍ നിന്നും വരൂ! ഞാന്‍ ഇങ്ങനെ ആയതില്‍ ഒരു കഷ്ടവും എനിക്കും തോന്നുന്നില്ല! പകരം ദൈവത്തിനോടു നന്ദി യെ ഉള്ളു!

താലപര്യപൂര്‍വം ഇതില്‍ പങ്കെടുക്കുന്നതില്‍ എല്ലാവരോടും നന്ദിയുണ്ട്!

വിശ്വജിത് said...

ജാതി തിരിച്ചുള്ള , മതം തിരിച്ചുള്ള സംവരണം നിര്ത്റെണ്ട കാലം അതിക്രമിച്ചിരിക്കുന്നു..അതിന് ഒരു മറു വശം പറയപ്പെടുന്നത് കാശ് ഇന്നു വരും നാളെ പോകും എന്നാണ്, അതായത് അത് സ്ഥായി അല്ല എന്ന്...മനുഷ്യന്‍ സ്ഥായി ആണോ??? ഒരു ന്യൂന പക്ഷന്‍ എന്ന് പറയപ്പെടുന്നു മുതലാളിയുടെ കീഴില്‍ പണി എടുക്കുന്ന ഒരു ദാരിദ്രന് കാശും സംവരണവും ഇല്ലാത്തത് കൊണ്ടു ജോലിയോ, വിദ്യാഭ്യാസമോ കിടുനില്ല എന്കില്‍ , ആരെ കുറ്റം പറയും....ഇന്ത്യന്‍ ജ്യുടിശരിയെയോ???

Manoj VM said...

ജോജൂ,
പണ്ട് ക്രിസ്ത്യന്‍ മിഷനറിമാര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് തുടങ്ങിയത് എന്തിന് വേണ്ടി.. വെള്ളക്കാര്‍ക്ക് മുന്‍പില്‍ ഓചാനിച്ച് നില്‍ക്കുവാനും, അവരുടെ ഇംഗിതങ്ങള്‍ നടപ്പിലാക്കി കിട്ടുന്നതിനും വേണ്ടി (അല്ലേ ദേശാഭിമാനി). ഇത് വെള്ളക്കാര്‍ ഭരിച്ചിരുന്ന ഏത് രാജ്യത്ത് നോക്കിയാലും കാണാം...
പിന്നീട് മിഷനറിമാര്‍ തങ്ങളുടെ മതത്തിലേയ്ക്ക് ആളെ കൂട്ടുവാന്‍ വേണ്ടി മലയാളം പള്ളിക്കൂടങ്ങള്‍ തുടങ്ങി. ഇത് ഏത് ചരിത്ര വിദ്യാര്‍ത്ഥിക്കും അറിയാവുന്ന, ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള കാര്യം...
പിന്നെ ദരിദ്രര്‍ എന്ത് കൊണ്ട് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയില്ല എന്നത്.. അതിന് അവര്‍ക്ക് വിദേശത്ത് നിന്ന് ആരും ഡോളേര്‍സും, യൂറോയും അഴച്ചു കൊടുക്കുവാനില്ലല്ലല്ലോ?
പിന്നെ വത്തിക്കാന്‍ കോണ്‍ഗ്രസ്സ്.. കഴിഞ്ഞ ഇടയ്ക്ക് നടന്നതില്‍ (പോപ്പ് രണ്ടാമന്‍ ഉണ്ടായിരുന്നപ്പോള്‍) ഏഷ്യയില്‍ നമ്മന്റെ ആള്‍ക്കാര്‍ കുറവാണ് ഏത് വിധേനയും അവിടം പിടിച്ചെടുക്കണം എന്ന് പറഞ്ഞിരുന്നു...
ഇത് തന്നെയാണ് ദേശാഭിമാനി പറഞ്ഞതും. ന്യൂനപക്ഷങ്ങള്‍ വിലപേശുവാന്‍ തുടങ്ങിയിട്ട് കാലം കുറേ ആയി...
ഇനി നമുക്ക് വേണ്ടത് സാമ്പത്തിക സംവരണമാണ്. അത് കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് കലി വരുന്നത് സ്വാഭാവികം. തങ്ങള്‍ അത് വരെ അനുഭവിച്ച് വന്ന സുഖങ്ങള്‍ നഷ്ടപ്പെടും എന്ന ഭയം...
ഇത്തരം പരാഗജീവികളെ കണ്ടെത്തി ഫുറുഡാന്‍ തളിച്ച് ഉന്മൂലനം ചെയ്താലേ ഈ ഇന്ത്യ നന്നാകൂ...

ഒരു “ദേശാഭിമാനി” said...

Dear Manoj,

You said it! :)