Saturday, 22 March 2008

അറിഞ്ഞോ? വെള്ളം കുടി മുട്ടാന്‍ പോണൂ.. ത്രേ!

“ഇന്നു ലോകജലദിനം”
കട്ടോ... ഇഷ്ടം പോലെ കട്ടോ!...

നശിപ്പിച്ചോ... ഇഷ്ടം പോലെ നശിപ്പിച്ചൊ..... അനുഭവിക്കും... നിങ്ങളല്ല... നിങ്ങടെ മക്കളു്!

യേശൂ പറഞ്ഞ്പോലെ, “നിങ്ങള്‍ എന്നെ ഓര്‍ത്തു സങ്കടപ്പെടാതെ - നിങ്ങളുടെ വരും തലമുറയെ ഒര്‍ത്തു വേവലാതിപെടുവിന്‍ .......”

അത്രയുമേ പരിഭവം പറഞ്ഞും, പിറുപിറുത്തും പിരാകി പിരാകി ഒഴുകുന്ന പാവം നമ്മുടെ നദികള്‍ക്കും പറയാനുണ്ടാവുകയുള്ളു!

പണ്ടൊക്കെ അവള്‍ കളിചിരിയും, കുസൃതിയുമൊക്കെ ആയി നമ്മളെ ശുദ്ധുജലത്തില്‍ കുളിപ്പിച്ചൂം, രസിപ്പിച്ചും കോരിതരിപ്പിക്കുമായിരുന്നില്ലെ!
ഇന്നോ?... അവളെ ഒന്നു നല്ലപോലെ ഒന്നു തൊടാന്‍ പറ്റുമോ? നല്ല നേരം നോക്കി തൊട്ടില്ലങ്കില്‍ ചൊറിയില്ലേ! അടുത്തു ചെന്നാലോ ചിലപ്പോള്‍ നാറും.... അകാല വാര്‍ദ്ധക്യം ..... പിന്നെ അകാല മൃത്യു..... എല്ലാം ..... വിധി!...

മതൃഭൂമിയിലെ ഈ വാര്‍ത്ത വായിച്ചോളു!

Wednesday, 19 March 2008

ക്രഡിറ്റ് കാര്‍ഡ് ഇന്റര്‍നെറ്റിലൂടെ ഉപയോഗിക്കുന്നവരേ....

ഈ 18-)o തിയതി എന്റെ ക്രഡിറ്റു കാര്‍ഡ് ഉപയോഗിച്ചു ആരോ യാഹൂ പീസീ - ഫോണ്‍ അക്കൌണില്‍ ഞാന്‍ അറിയാതെ 25 ഡോളര്‍ പണമടച്ചിരിക്കുന്നു. 15 ദിവസം മുന്‍പു യാഹുവിനു ഒരു പേമെന്റ് ഞാന്‍ കാര്‍ഡ് ഉപയോഗിച്ച് നടത്തിയിട്ടുണ്ട്. അതു ഏതോ ‘ദുഷ്ട്ന്‍’ എന്റെ കമ്പ്യൂട്ടറില്‍ നിന്നും എങ്ങനെ മോഷ്ടിച്ചെടുത്തുവോ ആവോ! ഓരോ പ്രാവശവും എല്ലാ വെബ്ബ് ഹിസ്റ്റ്രികളും, ഡിലീറ്റു ചെയ്യ്യറുണ്ട്. എന്റെ അനുഭവം നിങ്ങള്‍ക്കര്‍ക്കെങ്കിലും ഉണ്ടാവാതിരിക്കട്ടെ!

കമ്പൂട്ടര്‍ വിദഗ്ദ്ധരായ ധാരാളം ചുണക്കുട്ടന്‍‌ന്മാര്‍ നമ്മുടെ “ബ്ലോലോകത്തു” ഉണ്ടല്ലോ! ദയവായി അവര്‍ ഇനി ഈ അബദ്ധം പറ്റാതിരിക്കനും, മറ്റുള്ളവര്‍ക്കു പാഠമാകാനും, സഹായിക്കമോ?????????

Friday, 14 March 2008

ഒരു കമന്റ്..........

എന്റെ വിശ്വാസം എന്നെ പൊറുപ്പിക്കട്ട
ദൈവം മനുഷ്യനെ സൃഷ്ടിച്ചു.
മനുഷ്യര്‍ മതങ്ങളെ സൃഷ്ടിച്ചു
അവര്‍ തന്നെ രാഷ്ട്രീയവും സൃഷ്ടിച്ചു
ഇതുരണ്ടും സാത്താന്റെ നീചപ്രവര്‍ത്തികള്‍ക്കു മാധ്യമവുകയും തന്‍‌മൂലം
മനുഷ്യര്‍ പരസ്പരം പടവെട്ടി നശിക്കുകയും ചെയ്യുന്നു.
സാത്താനേ..... ദൂരെ പോകൂ
ഞങ്ങള്‍ സ്നേഹത്തോടെ മനുഷ്യരായി ജീവിച്ചു മരിച്ചോട്ടേ

Saturday, 8 March 2008

ഹവാലപണം ഉപയോഗിച്ച്‌ ഭൂമാഫിയ 15000ഏക്കര്‍ വാങ്ങി: ഇന്റലിജന്‍സ്‌

“ഹവാലപണം ഉപയോഗിച്ച്‌ കേരളത്തില്‍ പതിനയ്യായിരത്തോളം ഏക്കര്‍ ഭൂമി റിയല്‍ എസ്‌റ്റേറ്റ്‌ മാഫിയ വാങ്ങിക്കൂട്ടിയതായി ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌,” പത്ര വാര്‍ത്ത

ഇത്രയും വിവരം ഇന്റലിജന്‍സിനു കിട്ടിയാല്‍, ഈ ഭൂമി എല്ലാ ഇടപാടുകളും മരവിപ്പിച്ചു, ഭൂമി കണ്ടുകെട്ടാന്‍ സര്‍ക്കാ‍രിനു സാധിക്കില്ലേ?

രക്ത സാക്ഷികള്‍ സിന്ദാബാദ് :(

അരുതു കൊല്ലരുതു
രണ്ടു പേര്‍കൂടി വെട്ടേറ്റു തലശേരിയില്‍ മരിച്ചു. ഒരു ആര്‍ എസ് എസ്, ഒരു സി പി എം.!

ഇലക്ഷന്‍ വരുമ്പോള്‍ മുദ്രാവാക്യം വിളിക്കാന്‍ ഉള്ളതാണു ഇവരുടെ പേരുകള്‍!
കഷ്ടം !

മരിച്ച മക്കളേ, നിങ്ങള്‍ ആര്‍ക്കു വേണ്ടി ജീവന്‍ കളഞ്ഞൂ, വെട്ടേറ്റു മരിക്കാന്‍ കാത്തു നില്‍ക്കുന്നവരേ,
നിങ്ങള്‍ കൂടി ബലിയാടാകല്ലേ!

Friday, 7 March 2008

ചില സാമൂഹ്യ ചിന്തകള്‍

"മതപഠനത്തിന്‌ ക്ഷേമനിധി ആവശ്യമുണ്ടോ ?" എന്ന ഒരു പോസ്റ്റു കണ്ടിരുന്നു, അതിന്റെ വിഷയത്തില്‍ നിന്നും കുറച്ചു വ്യതിചലിച്ച ഒരു കമന്റായിപ്പോയതിനാല്‍ അതു ഇവിടെ പ്രത്യേകം പോസ്റ്റു ചെയ്യുന്നു.


“കാലം കലികാല മാണു കുഞ്ഞേ ഇതു
കാര്യക്കേടൊന്നും പറഞ്ഞിടേണ്ടാ”

“കാര്യം കാണാന്‍ കഴുതകാലും ആരും കാണാതെ പിടിക്കും, വോട്ടിനു വേണ്ടി സര്‍ക്കാര്‍ ചിലവില്‍ എന്തും ചെയ്യും. ഇതു ജനാധിപത്യമാണു - ജനങ്ങളുടെ കാശു, ജനങ്ങളുടെ സര്‍ക്കാര്‍, വോട്ടില്ലാതെ ജയിക്കാന്‍ പറ്റുമോ? ജയ്ക്കാതെ ഭരിക്കാന്‍ പറ്റുമോ?”

ഇതിനഭിപ്രായം പറയിപ്പിച്ചിട്ടു വേണം -അല്ലെ? എങ്കിലും ഉള്ളതു പറയണമല്ലോ!

പുരോഗമനത്തിനു ശാസ്ത്രം പഠിക്കണം അതില്‍ പുരോഗതി വരണം. മതം കൂടുതല്‍ പഠിച്ചാ‍ല്‍അതു “തീവ്വ്രമായ മതാരാധാകര്‍” കൂടും. സമാധാനം നിലവിലുള്ളതിനേക്കാള്‍ കുറയും.മതങ്ങളെ പറ്റി വേണമെങ്കില്‍ പഠപുസ്തകത്തില്‍ ചരിത്ര വിഷത്തിന്റെ കൂടെ ജനറല്‍ ആയി പഠിപ്പിക്കാവുന്നതേ ഉള്ളു. അപ്പോള്‍ എല്ലാ മതങ്ങളുടേയും “സത്തു“ എല്ലാവരിലും എത്തിക്കാം. പുതിയ തലമുറ കൂടുതല്‍ സഹിഷ്ണുത ഉള്ളവരായി വളരാന്‍ ഇതു സഹായിക്കും. (അവിടെയും ചില മതങ്ങളെ “ഇടിച്ചു കയറ്റും” എങ്കിലും!) പത്തു പൈസ പോലു മതം പ്രത്യേകം പഠിപ്പിക്കാന്‍ സര്‍ക്കാര്‍ ചിലവാക്കുന്നതു - ബോംബു വാങ്ങി വീട്ടില്‍ സൂക്ഷിക്കുന്നതിനു തുല്യമാണു.

അതുപോലെ തന്നെ - വായിക്കുന്നവ്ര്ക്കു എന്നോട് വിഷമം തോന്നുന്ന ഒരു സത്യം കൂടി പറയട്ടെ - അനാധ ശിശുക്കള്‍ തീര്‍ച്ചയായും കനിവും ദയയും അര്‍ഹിക്കുന്നവര്‍ തന്നെ. സര്‍ക്കാരും ദയാനിധികളായ പൌരന്മാ‍രും അവരെ സഹായിക്കാന്‍ വേണ്ട സഹായം തീര്‍ച്ചയായും ചെയ്യണം.
ഒപ്പം തന്നെ “അനാധശിശുക്കള്‍ ഉണ്ടാകാതിരിക്കുന്നതിനു“ സമൂഹത്തെ ഉദ്ധരിക്കാനുള്ള നടപടികൂടി സ്വീകരിക്കണം. അനാധാലയം നടത്തുന്നതു ഒരു പുണ്യ പ്രവര്‍ത്തിയാണു. എന്നാല്‍ അനാധാലയങ്ങളുടെ എണ്ണംകൂട്ടാന്‍ വേണ്ട സാഹചാര്യം ഉണ്ടാക്കുന്ന പ്രവര്‍ത്തി അധര്‍മ്മങ്ങളില്‍ വച്ചു അധര്‍മ്മവും! :)ചില “ഗജ പോക്രികളുടെ” കുറച്ചു നാളുകളിലെ ആഘോഷങ്ങള്‍ ഒരു സ്ത്രീയേയും കുറെ കുട്ടികളേയ്യും സമൂഹത്തിന്റെ മുന്‍‌പിലേക്കു വലിച്ചിട്ടിട്ടു അടുത്ത ഇരയെ അന്വേഷിച്ചു നടക്കുന്നവരെ കുറച്ചു ഉപദേശിച്ച്ങ്കിലും” കൊടുക്കാനുള്ള ഒരു സംവിധനം വേണമെങ്കില്‍ സര്‍ക്കാര്‍ ചിലവില്‍ നടത്തട്ടെ! (വിധിയുടെ ഇരയായി അനാധരാവുന്നവരെ വിസ്മരിക്കുന്നില്ല) ഈ വിഷയത്തിലും ചില പരാമര്‍ശങ്ങള്‍ അടുത്തിട കണ്ടിരുന്നു. അനാധാലയങ്ങള്‍ നടത്തി സേവനം ചെയ്യുന്ന എല്ലാ മതസ്ഥാപനക്കാരും ഇതു കൂടി ശ്രദ്ധിക്കേണ്ടതാണു എന്നു തോന്നുന്നു.

Monday, 3 March 2008

ചില ബ്ലൂചിപ്പു വ്യാപാരങ്ങള്‍!

1. കള്ളു കച്ചവടം (അബ്ക്കാരി എന്നു ഓമനപ്പേര്‍)
2. ഭൂമിവ്യാപാരം-വെറുതെകിടക്കുന്ന സര്‍ക്കാര്‍ ഭൂമി കയ്യേറി റിസോര്‍ട്ടു ഉണ്ടക്കാന്‍ വില്‍ക്കുക ( ഉദാ: മൂന്നാര്‍, കുമരകം, തുടങ്ങി തെക്കു വടക്കു നീണ്ടു കിടക്കുന്ന ബിസിനസ്സ്. രാഷ്റ്ട്രീയ സ്വാധീനം ഇനി കൂടിയേ തീരു ഇവര്‍ക്കു)
3. വിഷയസംബന്ധമായ ഇടപാടുകള്‍ - ആയുര്‍വ്വേദം, ടൂറിസ്സം എന്നിവയുടെ കീഴില്‍ വരും( ഉദാ: ഐസ്ക്രീം, വിതുര, ലേറ്റസ്റ്റു- കോതമംഗലം) ഫെമിനിസ്റ്റുകള്‍ സ്ത്രീ പീഠനമെന്നു വെറുതെ പറയും.
4. ഹവാല ഇടപാടുകള്‍ - കറുപ്പു വെളുപ്പാ‍ക്കുക(മത ഭീകരരുടെ ബാങ്കിങ്ങു മേഘല. വിദേശ നാണയ വ്യാപാരം എന്നു പേര്‍)
5. ഗുണ്ടാ- കൂലിത്തല്ലു ഇടപാടുകള്‍ - റിക്കവറി സര്‍വീസ്( ലേബര്‍ സപ്ലെ - ബ്ലേഡ് വ്യാപാരികള്‍ക്കും, പെണ്ണുകച്ചവടക്കര്‍ക്കും സെക്യൂരിട്ടിയും, റിക്കവറിയും ചെയ്യുന്ന അന്തസ്സുള്ള പണീ)
6. ബ്ലേഡു ബിസിനസ്സ് - ബാങ്കിങ്ങ് ( കൊള്ള പലിശക്കാരന്‍- പ്രൈവറ്റ് ബാങ്കിങ്ങ്)
7. സന്ന്യാസം ,ധ്യാനകേന്ദ്രം, ആള്‍ദൈവം - മതം ആത്മീയം ഈ മേഘലയില്‍ ഉള്ളവര്‍ക്കു ശോഭിക്കാന്‍ പറ്റിയ മള്‍ട്ടി നാഷനല്‍ വ്യാപാരം. - പണത്തോടൊപ്പം സ്വാധീനം അതാണു ഇതിന്റെ പ്രത്യേകത.
8. കള്ളകടത്ത് (എക്സ്പോര്‍ട്ടു - ഇമ്പോര്‍ട്ട് നേരേയല്ലത്ത വഴിയില്‍ കൂടി- ) ഭീകരര്‍ക്കു ആയുധവും മറ്റും.
9. മാഫിയ... മണല്‍, അരി, ഭൂമി...... (കേള്‍ക്കുമ്പോള്‍ നല്ല രസ്സമുള്ള പേരു. അല്ലെ?)ഔ.....
10. രാഷ്ട്രീയം - ലോ ഇന്‍‌വെസ്റ്റ്മെന്റ് - ഹൈ ഇന്‍‌കം, പക്ഷെ നല്ല തൊലിക്കട്ടി വേണം - അച്ചുമാമനെ പ്പോലെ ആയിട്ടു കാര്യമില്ല -
(ഷെയര്‍ മര്‍ക്കറ്റില്‍ താമസമില്ലാതെ ലിസ്റ്റു ചെയ്യുന്നതാണു)
വായനക്കാര്‍ക്കു പുതിയതായി ലിസ്റ്റ് ചേര്‍ക്കാവുന്നതാ‍ണു - അംഗത്വം സൌജന്യം