Monday, 3 March 2008

ചില ബ്ലൂചിപ്പു വ്യാപാരങ്ങള്‍!

1. കള്ളു കച്ചവടം (അബ്ക്കാരി എന്നു ഓമനപ്പേര്‍)
2. ഭൂമിവ്യാപാരം-വെറുതെകിടക്കുന്ന സര്‍ക്കാര്‍ ഭൂമി കയ്യേറി റിസോര്‍ട്ടു ഉണ്ടക്കാന്‍ വില്‍ക്കുക ( ഉദാ: മൂന്നാര്‍, കുമരകം, തുടങ്ങി തെക്കു വടക്കു നീണ്ടു കിടക്കുന്ന ബിസിനസ്സ്. രാഷ്റ്ട്രീയ സ്വാധീനം ഇനി കൂടിയേ തീരു ഇവര്‍ക്കു)
3. വിഷയസംബന്ധമായ ഇടപാടുകള്‍ - ആയുര്‍വ്വേദം, ടൂറിസ്സം എന്നിവയുടെ കീഴില്‍ വരും( ഉദാ: ഐസ്ക്രീം, വിതുര, ലേറ്റസ്റ്റു- കോതമംഗലം) ഫെമിനിസ്റ്റുകള്‍ സ്ത്രീ പീഠനമെന്നു വെറുതെ പറയും.
4. ഹവാല ഇടപാടുകള്‍ - കറുപ്പു വെളുപ്പാ‍ക്കുക(മത ഭീകരരുടെ ബാങ്കിങ്ങു മേഘല. വിദേശ നാണയ വ്യാപാരം എന്നു പേര്‍)
5. ഗുണ്ടാ- കൂലിത്തല്ലു ഇടപാടുകള്‍ - റിക്കവറി സര്‍വീസ്( ലേബര്‍ സപ്ലെ - ബ്ലേഡ് വ്യാപാരികള്‍ക്കും, പെണ്ണുകച്ചവടക്കര്‍ക്കും സെക്യൂരിട്ടിയും, റിക്കവറിയും ചെയ്യുന്ന അന്തസ്സുള്ള പണീ)
6. ബ്ലേഡു ബിസിനസ്സ് - ബാങ്കിങ്ങ് ( കൊള്ള പലിശക്കാരന്‍- പ്രൈവറ്റ് ബാങ്കിങ്ങ്)
7. സന്ന്യാസം ,ധ്യാനകേന്ദ്രം, ആള്‍ദൈവം - മതം ആത്മീയം ഈ മേഘലയില്‍ ഉള്ളവര്‍ക്കു ശോഭിക്കാന്‍ പറ്റിയ മള്‍ട്ടി നാഷനല്‍ വ്യാപാരം. - പണത്തോടൊപ്പം സ്വാധീനം അതാണു ഇതിന്റെ പ്രത്യേകത.
8. കള്ളകടത്ത് (എക്സ്പോര്‍ട്ടു - ഇമ്പോര്‍ട്ട് നേരേയല്ലത്ത വഴിയില്‍ കൂടി- ) ഭീകരര്‍ക്കു ആയുധവും മറ്റും.
9. മാഫിയ... മണല്‍, അരി, ഭൂമി...... (കേള്‍ക്കുമ്പോള്‍ നല്ല രസ്സമുള്ള പേരു. അല്ലെ?)ഔ.....
10. രാഷ്ട്രീയം - ലോ ഇന്‍‌വെസ്റ്റ്മെന്റ് - ഹൈ ഇന്‍‌കം, പക്ഷെ നല്ല തൊലിക്കട്ടി വേണം - അച്ചുമാമനെ പ്പോലെ ആയിട്ടു കാര്യമില്ല -
(ഷെയര്‍ മര്‍ക്കറ്റില്‍ താമസമില്ലാതെ ലിസ്റ്റു ചെയ്യുന്നതാണു)
വായനക്കാര്‍ക്കു പുതിയതായി ലിസ്റ്റ് ചേര്‍ക്കാവുന്നതാ‍ണു - അംഗത്വം സൌജന്യം

7 comments:

മലമൂട്ടില്‍ മത്തായി said...

Do not leave out education. It is one of the biggest businesses in Kerala. All the more profitable if you are one of the so called minorities.

മറ്റൊരാള്‍ | GG said...

ഇത് നര്‍മ്മമല്ലോ സാറേ, കാര്യമായ കാര്യമല്ലേ!


നിരീക്ഷണം നന്നായിരിക്കുന്നു. വാസ്തവം തന്നെ.

krish | കൃഷ് said...

സ്വാശ്രയ വിദ്യാഭ്യാസം, ഹൈടെക്ക് ഹോസ്പിറ്റല്‍, കിഡ്നി വ്യാപാരം, ജ്വല്ലറികള്‍ ഇതൊക്കെ ബ്ലൂചിപ്പില്‍ വരില്ലേ..!!

ഒരു “ദേശാഭിമാനി” said...

പോരട്ടെ, ലിസ്റ്റ് നീളട്ടെ!

വേണു venu said...

ലോ ഇന്‍‌വെസ്റ്റ്മെന്റ് - ഹൈ ഇന്‍‌കം, പക്ഷെ നല്ല തൊലിക്കട്ടി വേണം.
ഹാഹാ...നല്ല നിഗമനം.
തൊലിക്കട്ടി വേണം മേല്പറഞ്ഞതിനെല്ലാം.
ഓ.ടോ. തൊലിക്കട്ടി കിട്ടനെന്താ ചെയ്യ്ക.?

ഒരു “ദേശാഭിമാനി” said...

കാട്ടുപോത്തിന്റെ രൂപം ധ്യാനിക്കുക, നല്ലതു പറയുന്നിടത്തു ഒരുകാരണവശാലും ചെവി കൊടുക്കാതിരിക്കുക, എന്തു ചോദിച്ചാലും എതിരു പറഞ്ഞു ശീലിക്കുക, എന്തു കണ്ടാലും അതു തനിക്കാക്കണം എന്നു ഉറപ്പിക്കുക - പരസ്പര ബന്ധമില്ലാതെ സംസാരിക്കാന്‍ ശീലിക്കുക, പറഞ്ഞതിനു നേരെ വിപരീതം പ്രവര്‍ത്തിക്കുക, പരമാവ്ധി പൊങ്ങച്ചം കാണിക്കുക, തൊലിക്കട്ടി പ്രായേണ വന്നുകൊള്ളും!

Unknown said...

ദേശഭിമാനി മാഷേ ഞാന്‍ വിചരിച്ചതൊക്കെ താങ്കള്‍ എഴുതിയിട്ടുണ്ട്‌