അരുതു കൊല്ലരുതു
രണ്ടു പേര്‍കൂടി വെട്ടേറ്റു തലശേരിയില്‍ മരിച്ചു. ഒരു ആര് എസ് എസ്, ഒരു സി പി എം.!
ഇലക്ഷന് വരുമ്പോള്‍ മുദ്രാവാക്യം വിളിക്കാന്‍ ഉള്ളതാണു ഇവരുടെ പേരുകള്‍!
കഷ്ടം !
മരിച്ച മക്കളേ, നിങ്ങള്‍ ആര്‍ക്കു വേണ്ടി ജീവന് കളഞ്ഞൂ, വെട്ടേറ്റു മരിക്കാന്‍ കാത്തു നില്ക്കുന്നവരേ,
നിങ്ങള്‍ കൂടി ബലിയാടാകല്ലേ!
3 comments:
VERY SAD NEWS .EVERY DAY..
രാഷ്ട്രീയത്തിലെ അടിമകളായ അണികളേയും,മതവിശ്വാസികളായ ഭക്തരേയും ബുദ്ധി ഉപദേശിക്കുന്നതിലൂടെ രക്ഷിക്കാന്‍ കഴിയില്ല. അവരുടെ ബുദ്ധി ഉടമസ്തരുടെ പണയത്തിലാണ്. നമുക്കു ചെയ്യാന്‍ കഴിയുന്നത് ഉടമസ്തരെ അവന്റെ സ്വര്‍ത്ഥ കൊള്ളമുതല്‍ സഹിതം പൊതുജനമധ്യത്തില്‍ കൊണ്ടുവന്ന് കാപട്യം വെളിവാക്കുക എന്നതു മാത്രമാണ്.
അണികളും,വിശ്വാസികളും ആടുമാടുകള്‍ക്കു സമാനമായ ബുദ്ധിമാത്രം ഉള്ളവരാണ്. പണയപ്പെട്ട അവരുടെ ബുദ്ധി (ആത്മബോധം)സ്വയം വീണ്ടെടുക്കാന്‍ അവര്‍ക്കാകില്ല.
ബഷീര്‍, ചിത്രകാരന്- സഹോദരങ്ങളേ,
നമ്മുടെ രാഷ്ട്രീയരീതി തീര്‍ത്തും അസ്സഹനീയം തന്നെ!
ഈ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ തേങ്ങുന്ന മനസ്സിന്റെ ഭാരം താങ്ങാവുന്നതിനപ്പുറമാണു!
ചിത്രകാരന് പറഞ്ഞപോലെ, “ നമുക്കു ചെയ്യാന്‍ കഴിയുന്നത് ഉടമസ്തരെ അവന്റെ സ്വര്‍ത്ഥ കൊള്ളമുതല്‍ സഹിതം പൊതുജനമധ്യത്തില്‍ കൊണ്ടുവന്ന് കാപട്യം വെളിവാക്കുക എന്നതു മാത്രമാണ്.” അതിനുള്ള മാര്‍ഗ്ഗം സമാധനകാംക്ഷികള് ആലോചിച്ചേ പറ്റൂ!
Post a Comment