Wednesday, 19 March 2008

ക്രഡിറ്റ് കാര്‍ഡ് ഇന്റര്‍നെറ്റിലൂടെ ഉപയോഗിക്കുന്നവരേ....

ഈ 18-)o തിയതി എന്റെ ക്രഡിറ്റു കാര്‍ഡ് ഉപയോഗിച്ചു ആരോ യാഹൂ പീസീ - ഫോണ്‍ അക്കൌണില്‍ ഞാന്‍ അറിയാതെ 25 ഡോളര്‍ പണമടച്ചിരിക്കുന്നു. 15 ദിവസം മുന്‍പു യാഹുവിനു ഒരു പേമെന്റ് ഞാന്‍ കാര്‍ഡ് ഉപയോഗിച്ച് നടത്തിയിട്ടുണ്ട്. അതു ഏതോ ‘ദുഷ്ട്ന്‍’ എന്റെ കമ്പ്യൂട്ടറില്‍ നിന്നും എങ്ങനെ മോഷ്ടിച്ചെടുത്തുവോ ആവോ! ഓരോ പ്രാവശവും എല്ലാ വെബ്ബ് ഹിസ്റ്റ്രികളും, ഡിലീറ്റു ചെയ്യ്യറുണ്ട്. എന്റെ അനുഭവം നിങ്ങള്‍ക്കര്‍ക്കെങ്കിലും ഉണ്ടാവാതിരിക്കട്ടെ!

കമ്പൂട്ടര്‍ വിദഗ്ദ്ധരായ ധാരാളം ചുണക്കുട്ടന്‍‌ന്മാര്‍ നമ്മുടെ “ബ്ലോലോകത്തു” ഉണ്ടല്ലോ! ദയവായി അവര്‍ ഇനി ഈ അബദ്ധം പറ്റാതിരിക്കനും, മറ്റുള്ളവര്‍ക്കു പാഠമാകാനും, സഹായിക്കമോ?????????

6 comments:

മലമൂട്ടില്‍ മത്തായി said...

There are many ways to get credit card details from online transactions. Some of them are:

1. Your computer can be infected with malware. These software has the ability to log all your activity and send it other computers on the internet.

2. If you are using a public computer, keylogging software can pick up all you type.

3. If you are using unsecured wireless access, it is pretty easy to snoop on your computer. Always use secure wireless connections.

4. Phishing sites - some of them looks a lot like very familiar sites but they will be connected to webservers elsewhere. This is a very common way of getting your credit card info.

Hope that info helps. It will be good to get your computer checked for malware/ adware/ virus before you do anything online.

Also it is absolutely necessary to inform your bank or credit card company about the theft. Typically these companies will be able to track down atleast to the ISP level from which the fraudulent purchase happened. In many countries, credit card purchases are insured against fraud, so contacting your bank/ credit card company will help you get back your money and also to get a new card issued at no extra cost.

Situation is very different if you use debit cards online.

യരലവ~yaraLava said...

ഹാ കഷ്ടം

ഒരു “ദേശാഭിമാനി” said...

DEAR NOTI MORRISON,

THANK YOU VERY MUCH FOR YOUR INFORMATION. I COMPLAINED TO THE BANK - AND THEY PROMISED TO REMBURSE THE CHARGED AMOUNT. ALSO THEY FORWADED THE MATTER TO THEIR LEGAL SECTION.

ശ്രീ. യരലവ!
:)

ബൈജു സുല്‍ത്താന്‍ said...

ഇന്റര്‍നെറ്റില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയൊഗിച്ചാല്‍ വൈകാതെ തന്നെ ബാങ്കില്‍ നിന്നും "വിളി" വരാറുണ്ട്. ഇപ്പോള്‍ നടത്തിയ 'ക്രയവിക്രയം' ശരിക്കും നിങ്ങളറിഞ്ഞിട്ടുതന്നെയോ എന്നവര്‍ അന്വേഷിക്കാറുണ്ട്, മിക്കപ്പോഴും..ഇതു യു.എ.ഇ യിലെ അനുഭവം..

ഒരു “ദേശാഭിമാനി” said...

ഓരോ ട്രാന്‍സാക്ഷണ്‍ നടക്കുമ്പോഴും അതു അപ്പോള്‍ തന്നെ മൊബൈലില്‍ അറിയാനുള്ള സംവിധാ‍നം ബാങ്കു ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ അപ്പോള്‍ തന്നെ വിവരം അറിഞ്ഞു. സൌകര്യമുള്ളവരൊക്കെ ഇതു ഏര്‍പ്പെടുത്തുന്നതും വിവരം പെട്ടന്നാറിയാന്‍ സഹായിക്കും.

ലുട്ടാപ്പി::luttappi said...

25 ഡോളർ അല്ലെ പോയുള്ളു.. സമാധാനമുണ്ടല്ലൊ.. ഈ ഉള്ളവന്റെ 40000 രൂപയാണു പോയത്... കഥ ഒരു പോസ്റ്റ് ആയി ഇടാം സമയം കിട്ടുംബൊൾ....