Saturday, 22 March 2008

അറിഞ്ഞോ? വെള്ളം കുടി മുട്ടാന്‍ പോണൂ.. ത്രേ!

“ഇന്നു ലോകജലദിനം”
കട്ടോ... ഇഷ്ടം പോലെ കട്ടോ!...

നശിപ്പിച്ചോ... ഇഷ്ടം പോലെ നശിപ്പിച്ചൊ..... അനുഭവിക്കും... നിങ്ങളല്ല... നിങ്ങടെ മക്കളു്!

യേശൂ പറഞ്ഞ്പോലെ, “നിങ്ങള്‍ എന്നെ ഓര്‍ത്തു സങ്കടപ്പെടാതെ - നിങ്ങളുടെ വരും തലമുറയെ ഒര്‍ത്തു വേവലാതിപെടുവിന്‍ .......”

അത്രയുമേ പരിഭവം പറഞ്ഞും, പിറുപിറുത്തും പിരാകി പിരാകി ഒഴുകുന്ന പാവം നമ്മുടെ നദികള്‍ക്കും പറയാനുണ്ടാവുകയുള്ളു!

പണ്ടൊക്കെ അവള്‍ കളിചിരിയും, കുസൃതിയുമൊക്കെ ആയി നമ്മളെ ശുദ്ധുജലത്തില്‍ കുളിപ്പിച്ചൂം, രസിപ്പിച്ചും കോരിതരിപ്പിക്കുമായിരുന്നില്ലെ!
ഇന്നോ?... അവളെ ഒന്നു നല്ലപോലെ ഒന്നു തൊടാന്‍ പറ്റുമോ? നല്ല നേരം നോക്കി തൊട്ടില്ലങ്കില്‍ ചൊറിയില്ലേ! അടുത്തു ചെന്നാലോ ചിലപ്പോള്‍ നാറും.... അകാല വാര്‍ദ്ധക്യം ..... പിന്നെ അകാല മൃത്യു..... എല്ലാം ..... വിധി!...

മതൃഭൂമിയിലെ ഈ വാര്‍ത്ത വായിച്ചോളു!

10 comments:

ഒരു “ദേശാഭിമാനി” said...

അഗ്രൂ, പറ്റിക്കല്ലേ.... ഈ കാര്യം എല്ലാവരെയും ഒന്നു അറിയിക്കണേ! പ്ലീസ്!..

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

നല്ല പോസ്റ്റ്‌, പ്രകൃതിക്കു മേലുള്ള കയ്യേറ്റമല്ല മറിച്ച്‌ സമരസപ്പെടുകയണ്‌ വേണ്ടത്‌ എന്ന് വരാനിരിക്കുന്ന ആസന്നമായ ഓരോ ദുരന്തങ്ങളും നമ്മോട്‌ വിളിച്ചു പറയുന്നു. പക്ഷെ ആര്‌ കേള്‍ക്കാന്‍ അല്ലെ ?

ബാബുരാജ് ഭഗവതി said...

ശരിയാണ്‌ ചങ്ങാതി.
എന്തു ചെയ്യാം.
പക്ഷേ, പഴമയോടുള്ള ഒരു അമിത താല്‍പര്യം പോസ്റ്റില്‍ നിഴലിക്കുന്നു. അതെനിക്ക്‌ രസിച്ചില്ല. തീര്‍ച്ചയായും താങ്കള്‍ സൂചിപ്പിച്ച പ്രശ്നങ്ങള്‍ സുപ്രധാനം തന്നെ.
അന്ന്‌ തെളിഞ്ഞ വെള്ളമുണ്ടായിരുന്നു ശരിതന്നേ, പക്ഷേ കിണറില്‍നിന്ന്‌ കുടിക്കാനോ വഴിനടക്കാനോ അവകാശവുമില്ലായിരുന്നു.

ഒരു “ദേശാഭിമാനി” said...

എന്തു ചെയ്യാം ശ്രീ ബാബുരാജ്, ഞാനൊരു പഴയ ആളായിപോയില്ലെ!

“ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന... “
ആ നൊസ്റ്റാള്‍ജിയ ഒന്നു വന്നു പോയി!

:)

ഭൂമിപുത്രി said...

കാലവും കാലാവസ്ഥയുമൊക്കെ എന്തൊക്കെയോ മുന്നറിയിപ്പുകള്‍ തരുന്നതുപോലെയല്ലേ സൌമ്യയായ വേനല്‍മഴ, കാലവറ്ഷത്തിന്റെ രൌദ്രവുമായി വരുന്നതു?

ഒരു “ദേശാഭിമാനി” said...

ഒരു തരം മുന്നറിയിപ്പാണു എന്നു വിശ്വസ്സിക്കാനെ പറ്റൂ, ഭൂമിപുത്രീ!
മഹത്തായ ഈ പ്രകൃതിയെ കാത്തു സംരക്ഷിച്ചു, നിലനിര്‍ത്തികൊണ്ടു പോകേണ്ട കടമ മനുഷ്യന്റേതല്ലെ?

പൊന്മുട്ടയിടുന്ന തറാവിനെ കൊന്ന ദുരാ‍ഗ്രഹിയെ പോലെയല്ലെ ആര്‍ത്തി മൂത്തു മനുഷ്യര്‍ പ്രകൃതിയെ നശിപ്പിക്കുന്നതു?

നിലനില്‍പ്പില്ലാതാകുമ്പോള്‍ പ്രകൃതിയും പ്രതികരിക്കും!

ചിതല്‍ said...

നിലനില്‍പ്പില്ലാതാകുമ്പോള്‍ പ്രകൃതിയും പ്രതികരിക്കും!

അതെന്നെ....

മരമാക്രി said...

ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.html

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Telefone VoIP, I hope you enjoy. The address is http://telefone-voip.blogspot.com. A hug.

Kichu $ Chinnu | കിച്ചു $ ചിന്നു said...

വെള്ളം സൂക്ഷിച്ചുപയോഗിക്കുക !
ഒരു പാടു പേര്‍ കുടി വെള്ളം കിട്ടാതെ കഷ്ടപ്പെടുനന ഒരു രാജ്യതാണു ജീവിക്കുന്നത് എന്നോര്‍ക്കുക