Tuesday, 23 September 2008

ദൈവത്തെ അനുഭവത്തിലൂടെ കാണുക -അറിയുക!

അണ്ടിയോ മാവോ മൂത്തതു, അല്ലങ്കില്‍ മുട്ടയോ കോഴിയോ ആദ്യം ഉണ്ട്ടായതു - ഇതിനുത്തരം എന്നെങ്കിലും ആര്‍ക്കെങ്കിലും കണ്ടുപിടിക്കാന്‍ പറ്റുമോ?


ദൈവത്തെ അനുഭവത്തിലൂടെ കാണുക -അറിയുക! തര്‍ക്കിച്ചു സ്ഥാപിക്കേണ്ടതോ, ചര്‍ച്ച ചെയ്തൂ തീരുമാനിക്കേണ്ടതോ ആണോ ഈ പ്രപഞ്ചത്തിന്റെ അധിപത്യം?


ദൈവത്തെ കാണാന്‍ സാധിച്ചെന്നുവരില്ല. എന്നാല്‍ ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങളുമായി ഒരു മഹത്ശക്തി ഈ പ്രപഞ്ചത്തെ നയിക്കുന്നു.


വളരെ ക്രുത്യമായി, നിയമങ്ങളും ഫോര്‍മുലകളും സ്വയം സ്രുഷ്ടിച്ചു, ഫിസിക്സും രസതന്ത്രവും കൂട്ടിചേര്‍ത്ത് ആശക്തിയില്‍ നിന്നും, സസ്യജാലങ്ങളും, ജന്തുജാലങ്ങളും സ്രുഷ്ടിച്ചു ഈ ലോകം നമ്മുടെ ചിന്താശേഷിക്കും, ഭാവനക്കും സ്വപ്നേപി എത്തപ്പെടാന്‍ പറ്റാത്ത ഭൂതത്തില്‍ നിന്നും, ക്ഷണികമായ ഈ വര്‍ത്തമാനത്തിലൂടെ കടന്നു ഭൂതം പോലെ തന്നെ ഭാവനാതീതമായ ഭാവിയിലേക്കു ഈ പ്രപഞ്ചത്തെ നയിക്കുന്നതാരായിരിക്കും!


ആ ശക്തിയെ ഞാന്‍ നമിക്കുന്നു!


ഹേയ്... ഭഗവാന്‍....!
യാഹ്...അള്ളാ........!
പരിശുദ്ധാത്മാവേ.......!
എല്ലാം അങ്ങല്ലയോ...?????

7 comments:

ഒരു “ദേശാഭിമാനി” said...

എല്ലാം അങ്ങല്ലയോ? .....

വേണു venu said...

ദൈവം ഭാവനയാണെങ്കിലും എത്ര മനോഹരം.:)

സ്രുഷ്ടിച്ചു= സൃഷ്ടിച്ചു.

ഒരു “ദേശാഭിമാനി” said...

അതെ ശ്രീ വേണു, സ്രുഷ്ടിച്ചു = സ്രുഷ്ടിച്ചു! :)

Anonymous said...

DID YOU KNOW THESE FACTS?
I SURE DIDNT TILL NOW
Death is certain but the Bible speaks about untimely death!

Make a personal reflection about this....
Very interesting, read until the end.....
It is written in the Bible (Galatians 6:7):
'Be not deceived; God is not mocked:
for whatsoever a man sow,
that shall he also reap.
Here are some men and women who mocked God

John Lennon (Singer):
Some years before, during his interview with an American Magazine, he said:

'Christianity will end, it will disappear.
I do not have to argue about
that. I am certain.
Jesus was ok, but his subjects were too simple, today we are more famous than Him' (1966).
Lennon, after saying that the Beatles were more famous than Jesus Christ, was shot six times.

Tancredo Neves (President of Brazil ):
During the Presidential campaign, he said if he got 500,000 votes from his party, not even God would remove him from Presidency.
Sure he got the votes, but he got sick a day before being made President, then he died.

Cazuza (Bi-sexual Brazilian composer, singer and poet):

During A show in Canecio ( Rio de Janeiro ),

while smoking his cigarette, he puffed out some smoke into the air and said: 'God, that's for you.'
He died at the age of 32 of LUNG CANCER in a horrible manner.

The man who built the Titanic
After the construction of Titanic, a reporter asked him how safe the Titanic would be.
With an ironic tone he said:

'Not even God can sink it'
The result: I think you all know what happened to the Titanic


Marilyn Monroe (Actress)
She was visited by Billy Graham during a presentation of a show.

He said the Spirit of God had sent him to preach to her.
After hearing what the Preacher had to say, she said:'I don't need your Jesus'.

A week later, she was found dead in her apartment

Bon Scott (Singer)
The ex-vocalist of the AC/DC. On one of his 1979 songs he sang:

'Don't stop me; I'm going down all the way, down the highway to hell'.
On the 19th of February 1980, Bon Scott was found dead, he had been choked by his own vomit.


Campinas (IN 2005)
In Campinas , Brazil a group of friends, drunk, went to pick up a friend.....
The mother accompanied her to the car and was so worried about the drunkenness of her friends and she said to the daughter holding her hand, who was already seated in the car:
'My Daughter, Go With God And May He Protect You.'
She responded: 'Only If He (God) Travels In The Trunk, Cause Inside Here.....It's Already Full '


Hours later, news came by that they had been involved in a fatal accident, everyone had died,

the car could not be recognized what type of car it had been, but surprisingly, the trunk was intact.

The police said there was no way the trunk could have remained intact. To their surprise, inside the trunk was a crate of eggs, none was broken
Christine Hewitt (Jamaican Journalist and entertainer)
said the Bible (Word of God) was the worst book ever written.

In June 2006 she was found burnt beyond recognition in her motor vehicle.

Many more important people have forgotten that there is no other name that was given so much authority as the name of Jesus.


Many have died, but only Jesus died and rose again, and he is still alive.
'Jesus'


Jesus said

'If you are embarrassed about me,

I will also be embarrassed about you before my father.'Remember, Don’t mock GOD in your life time!!!!

ഒരു “ദേശാഭിമാനി” said...

പ്രിയ അനോനി,,ഞാന്‍ ഒരിക്കലും ദൈവത്തെ ധിക്കരിച്ചു സംസാരിക്കില്ല എന്നു ഉറപ്പിച്ചു ആദ്ദ്യമേ പറയട്ടെ!

താങ്കള്‍ക്കും ദൈവത്തെ പറ്റി ഒരു വസ്തുവും അറിയാമെന്നു എനിക്കും തോന്നുന്നില്ല! അതുകൊണ്ടാണു തങ്കള്‍ വിശ്വസിക്കുന്ന പുസ്തകത്തില്‍ പറയുന്ന പോലെഒക്കെ വിശ്വസിച്ചില്ലങ്കില്‍ നാശവും, വിശ്വസിച്ചാല്‍ സ്വര്‍ഗ്ഗിയതയും! വിഡ്ദിത്തരം എന്നാല്ലാ‍തെ ഒന്നും എനിക്കു ഇതിനെപറ്റി പറയാനില്ല! കാരണം ലോകത്തില്‍ അനേകം മതങ്ങളും വിശ്വാസികളുമുണ്ടു. അവരില്‍ താങ്കളുടെതല്ലാത്ത വിശ്വാസം പുലര്‍ത്തുന്നവരും,‍ ദൈവക്രുപയാല്‍ സന്തോഷത്തോടെ ജിവിക്കുന്നുണ്ട്! ദൈവം ഭയപ്പെടാനുള്ളതല്ല! മറിച്ചു നമ്മെ നയിക്കുന്ന മഹത്ശക്തി ആണു അതു എന്നു വിശ്വസിക്കാനാണു എനിക്കു സാധിക്കുകയുള്ളു! താങ്കളേപ്പോലുള്ളവര്‍ “ശരിക്കും പാപം ആണു ഇത്തരം പ്രചരണം കൊണ്ടു ചെയ്യുന്നത്” എന്നു എന്റെ മനസ്സു അടിവര ഇട്ട് പറയുന്നു.!

താങ്കള്‍ക്കു ദൈവത്തെ അടുത്തറിയണമോ????
എങ്കില്‍ നിങ്ങള്‍ല്‍ ഇപ്പോള്‍ തന്നെ നിങ്ങളുടെ മുന്നില്‍ കാണുന്ന എന്തെങ്കിലും ജീവനുള്ള വസ്തുവിലേക്കു സൂക്ഷിച്ചുനോക്കു.. എന്നിട്ടുഅതിനെ പറ്റി അല്പനേരം ഏകാഗ്രതയോടെ ഒന്നു വിശകലനം ചെയ്യൂ....

നിങ്ങളില്‍ തന്നെ കുടികൊള്ളുന്ന ദൈവാംശത്തെ സ്വയം കണ്ട്ത്തു! അപ്പോള്‍ നിങ്ങള്‍ക്കു സ്വയം മനസ്സിലാകും നിങ്ങളുടെ ലോകത്തോടുള്ള ഉത്തരവാദിത്വം! അതു ഇതുപോലെ മനുഷ്യരെ സാധുക്കളെ പേടിപ്പിച്ചുല്ല നിറവേറ്റണ്ടതു എന്നാണു എനിക്കു തോന്നുന്നതു!

Typist | എഴുത്തുകാരി said...

എല്ലാം നിയന്ത്രിക്കുന്ന ഒരു അദൃശ്യശക്തി, അതല്ലേ, ദൈവം.

ഒരു “ദേശാഭിമാനി” said...

എഴുത്തുകാരീ,

എല്ലാം നിയന്ത്രിക്കുകമാത്രമല്ല എന്നാണു എന്റെ മതം,എല്ലാ ജീവ-നിര്‍ജീവ വസ്തുക്കളിലും, അഗോചരങ്ങളായ വായു, വൈദ്യുതി, കാന്തികശക്തി തുടങ്ങിയ ശക്തി വിശേഷങ്ങളിലും, ഉഷ്ണം, തണുപ്പ്, തുടങ്ങിയ അവസ്ഥാ വിശേഷങ്ങളിലും, ജീവികളിലെ വിശപ്പ്, കാമം, വേദന, ദുഖം, സന്തോഷം , ത്രുപ്തി,വികടത, ദയ, ക്രോധം, തുടങ്ങിയ നല്ലെതെന്നും ചീത്തയെന്നും നമുക്കു തോന്നുന്ന ഇന്ദ്രിയ വിശേഷങ്ങലും, എല്ലാം ഉള്‍ക്കൊണ്ട് കൊണ്ട്, ( അവയില്‍ സ്ഥിതി ചെയ്തുകൊണ്ട്) എന്നാല്‍ അവയുടെ കര്‍മ്മോദ്ദേശം നിറ്വേറ്റുന്നതിനോടൊപ്പം , കര്‍മ്മഫലവും അനുഭവിച്ചുകൊണ്ട് അദ്രുശ്യനും എന്നല്‍ വിവിധ രൂപങ്ങളില്‍ (അചര - ചരാദികളിലും പറ്റു നിര്‍ജീവപിണ്ഡങ്ങളിലും) ആ മഹത്തായ, ബ്രഹ്മാണ്ഡത്തോളം തന്നെ മഹത്തായ - ഒരു തരത്തിലും നിര്‍വചിക്കാന്‍ അസാദ്യമായ ഒന്നു എന്നു മാത്രം പറയാം!