വന്യ മ്രുഗങ്ങളെ കൊല്ലനോ ഉപദ്രവിക്കാനോ നിയമം അനുവദിക്കുന്നില്ല. എന്നാല്‍ ഇത്തരം അതി അപകടകാരികളായിട്ടുള്ള വന്യമായ ചിന്താഗതിയുള്ളവരെ പറ്റി എന്തെങ്കിലും വിവരം കിട്ടിയാല്‍ അത് അധികാരികളെ അറിയിക്കേണ്ടതു എല്ലാഭാരതീയ പൌരന്റേയും കടമയാണു.
നമ്മുടെ കൊച്ചു കേരളം “ചെകുത്താന്റെ” പിടിയിലാണോ എന്നു വര്‍ത്തകള്‍ സംശയം ജനിപ്പിക്കുന്നു.
കഴിവതും ശ്രദ്ധിക്കുക. തിക്കും തിരക്കും ഉണ്ടാകാവുന്ന സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക. ചിലപ്പോള്‍ ദൈവം പോലും കൈ മലര്‍ത്തും. ഭഗവല്‍ദര്‍ശനത്തിനു പോയ ഭക്തന്മാരെ പോലും ജയ്പൂരിലും കാശ്മിരിലും സഹായിക്കാന്‍ ഭഗവാനു സാധിച്ചില്ലല്ലോ - ഇതു മറക്കണ്ട! ശബരിമല ഗുരുവായൂര്‍ തുടങ്ങില സ്ഥലങ്ങള്‍ നമുക്കു പ്രതേക ശ്രദ്ധ വേണ്ട സ്ഥലങ്ങള്‍ ആണ്.
ഈ വാര്‍ത്ത പേടിപെടുത്തുന്നു. എന്നാല്‍ രഹസ്യസ്വഭാവമുള്ള വാര്‍ത്തകള്‍ തേടിപിടിച്ചു പത്രക്കാര് പ്രസിദ്ധീകരിക്കുന്നതു ഒഴിവാക്കണം. അതാണു ദേശസേവനം. അല്ലാതെ രഹസ്യ വാര്‍ത്തക്കള്‍ പരസ്യമാക്കി കുറ്റവാളികള്‍ക്കു രക്ഷാമാര്‍ഗ്ഗം തീര്‍ക്കുന്നത് ദേശദ്രോഹം പോലെ ആല്ലേ?
Sunday, 5 October 2008
കൊല്ലനോ ഉപദ്രവിക്കാനോ നിയമം അനുവദിക്കുന്നില്ല
എഴുതിയതു ഒരു “ദേശാഭിമാനി” at 10/05/2008 12:27:00 pm
Subscribe to:
Post Comments (Atom)
5 comments:
നല്ല പോസ്റ്റ്
നമ്മുടെ ഇന്റലിജൻസിനെയൊന്നും ഉറപ്പിച്ചങ്ങോട്ട് വിശ്വസിക്കേണ്ടതില്ല. ചിലതെങ്കിലും മുഖം രക്ഷിക്കാനുള്ള ചില നാടകങ്ങളല്ലേ എന്ന് തോന്നിപോവും.
ഈ റിപ്പോർട്ട് ഒന്ന് വായിച്ച് നോക്കൂ
ശ്രീ ഗുപ്തന് - നന്ദി!
ശ്രീ ചിന്തകന്‍, പ്രതികരിച്ചതിനു നന്ദി! മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ഇടപെടുന്നതു സാധാരണ്ക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന്തിനു മത്രമെ ഉതകുകയുള്ളു. നമ്മുടെ രാജ്യത്തു എത്രയോ ആയിരങ്ങള്‍ ഇതുവരെ തീവ്രവാദികളുടെ ആക്രമണത്തില്‍ മരിച്ചു? പോലീസ്സിനും അവരുടെതായ പരിമിതികളുണ്ട്! മധ്യമങ്ങള്‍ പോലീന്സിന്റെ ഭാഗത്തുനിന്നും വീഴ്ചപറ്റി എന്നു കുറ്റം പറയുന്നതിനു പകരം, ഇത്ര ക്രുത്യമായിട്ടു എല്ലാം അറിയാമെങ്കില്‍ നമ്മുടെ പോലീസ്സിലേക്കു ആവിവരം ഒന്നു കൈമാറിക്കൂടെ?നമ്മുടെ ഇന്റലിജന്‍സ് വകുപ്പു പത്രക്കാര്‍ക്കു വിട്ടുകൊടുക്കുകയാണു നല്ലതെന്നു ചില വാര്‍ത്തകള്‍ വായിക്കുമ്പോള്‍ തോന്നും! ഒരു ഭാരതീയന്റെ കടമ, നമ്മുടെ നാട്ടില്‍ അഴിഞ്ഞാടുന്ന അക്രമങ്ങളെ അപലപിക്കുക എന്നതല്ലെ? ഞാന്‍ മുന്‍പും പറഞ്ഞ തായ ഒരു കാര്യം, ഇവിടെ എല്ലാ വര്‍ഗ്ഗവും, കൊള്ളക്കാര്‍ മുതല്‍ സന്യാസികള്‍ വരെ അവരുടെ പത്രം ഇറക്കും. എന്നിട് അതീലുടെ ഒരോ നെറികേടിനെയും ന്യായീകരിക്കും, ചില മാധ്യമങ്ങള്‍ മനുഷ്യനെ വഴിതെറ്റിക്കുകയും ചെയ്യും! അതിനാല്‍ മാധ്യമങ്ങളെക്കാള്‍ കൂടുതല്‍ പോലീസിനെ ആണു എനിക്ക് വിശ്വാസം. ക്രിമിനലുകള്‍ അടങ്ങിയ സമൂഹത്തില്‍ നിന്നും കൂടി ആണു എല്ലാ ഉദ്യോഗസ്ഥരു ം തിരഞ്ഞ്ടുകപ്പെടുന്നതു. ആ സമൂഹത്തിന്റെ ക്വാളിറ്റി ഇവരിലും കാണം. അതു സ്വാഭാവികം. എന്തെങ്കിലും ഒരു ചെറിയ സംസയമെങ്കിലും തോന്നാറ്റെ പോലിസ് ആരേയും പിടിച്ചു വെടിവക്കുമോ? അതു കൊണ്ടു തീവ്രവാദികളെന്നു തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ നടക്കാതിരിക്കുകയാണു ഇതൊഴിവാക്കാനുള്ല ഏകമാര്‍ഗ്ഗം.
പ്രിയ ‘ഒരു ദേശാഭിമാനി ‘
താങ്കളുടെ ആത്മാര്‍ത്ഥതയെയും സത്യ സന്ധതയെയും ഞാന്‍ മാനിക്കുന്നു. എല്ലാ വിധ ജാതിമത ചിന്തകളെയും നമുക്ക് മാറ്റി നിര്‍ത്താം. മനുഷ്യപക്ഷം അതവാ നീതിയുടെ പക്ഷം അവിടെയാണ് നാം നില്‍ക്കേണ്ടത്.
ഈ റിപ്പോര്‍ട്ട് ‘മാധ്യമം‘ എന്ന പത്രം തയ്യാറാക്കിയതല്ല. ദില്ലിയിലെ ജര്‍ണലിസ്റ്റ് യൂനിയന്റെ സദാചാര സമിതി തയ്യാറാക്കിയതാണ്. മുന്‍ വിധിയോടെ കാര്യങ്ങളെ സമീപിക്കാതിരിക്കുക എന്നൊരഭ്യര്‍ത്ഥനയുണ്ട്.
ഏതൊരു കാര്യവും ജനങ്ങളിലെത്തുന്നത് വാര്‍ത്താ മദ്ധ്യമങ്ങളിലൂടെയാണ് എന്ന സത്യം നാം ആദ്യം തിരിച്ചറിയുക. പോലീസ് പറഞ്ഞതും ഇതില്‍ പെടും. അപ്പോള്‍ പിന്നെ പോലീസ് പറഞ്ഞതെ താങ്കള്‍ വിശ്വസിക്കുമെന്ന് പറഞ്ഞാല്‍ സത്യത്തില്‍ താങ്കള്‍ മാധ്യമങ്ങളെ തന്നെയാണ് വിശ്വസിക്കുന്നത്. ഇന്റ്ലിജന്സല്ല മാധ്യമങ്ങളുടെ പണി. ആരുടെയും പക്ഷം പിടിക്കാതെ സത്യ സന്ധമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യലാണ്. അന്വേഷണാത്മക പത്ര പ്രവര്‍ത്തനമാണത്. അല്ലാതെ കേള്ക്കുന്നതെന്തും പൊടിപ്പും തൊങ്ങലും വെച്ച് റിപ്പോര്‍ട്ട് ചെയ്യലല്ലല്ലോ.
ഒരു പാട് നിരപരാധികള്‍ ഏറ്റുമുട്ടല്‍ നാടകങ്ങളില്‍ കൊല്ലപ്പെട്ടത് നാം മറന്നു പോകരുത്. ഗുജറാത്തിലും ഒറീസ്സയിലും നിരപരാധികളായ ജനങ്ങളെ അക്രമികള്‍ അതിക്രൂരമായി കൊല ചെയ്യുന്നത് നോക്കി നില്ക്കുക മാത്രമല്ല, അക്രമികള്‍ക്ക് സഹായം സഹായം കൂടി ചെയ്തവരാണ് പോലീസുകാര്‍. അതേ പോലീസുകാര്‍ക്ക് ഒരു പ്രത്യേക വിഭാഗത്തെ, തെളിയിക്കപ്പെടുന്നതിന് മുമ്പ് തന്നെ, വെടിവെച്ച് കൊല്ലാന്‍ കാണിച്ച ഔത്സുഖ്യവും പിടിക്കപ്പെട്ടവരെ അറബിതട്ടം തന്നെ പുതപ്പിച്ച് വാര്‍ത്താമാധ്യമങ്ങള്‍ക്ക് പ്രദര്‍ശിപ്പിച്ചതിന്റെയും പൊരുളെന്ത്? ഇതിനല്ലേ വര്‍ഗ്ഗീയമായ ഇരട്ടത്താപ്പ് എന്ന് പറയുന്നത്? നമ്മുടെ പോലീസും ഇന്റെലിജന്സും വല്ലാതെ വര്‍ഗ്ഗീയ വത്ക്കരിക്കപ്പെട്ട് പോയിട്ടുണ്ടോ എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു.
പോലീസ് പറഞ്ഞ ഭാഷ്യങ്ങളെല്ലാം ബാലിശവും പരസ്പര വിരുദ്ധവുമായിരുന്നു. ഇത്രയും സന്നാഹത്തോടെ പോയ പോലീസിന് തെളിവിനായി ഒരു ക്യാമറകൂടി കരുതാമായിരുന്നില്ലെ? ഇവിടെ യഥാര്‍ഥ കുറ്റവളികള് രക്ഷപ്പെടുകയും നിരപരാധി ശിക്ഷിക്കപ്പെടുകയുമാണ് ചെയ്യുന്നത്.
പോലീസ്സിനും അവരുടെതായ പരിമിതികളുണ്ട്! മധ്യമങ്ങള്‍ പോലീന്സിന്റെ ഭാഗത്തുനിന്നും വീഴ്ചപറ്റി എന്നു കുറ്റം പറയുന്നതിനു പകരം, ഇത്ര ക്രുത്യമായിട്ടു എല്ലാം അറിയാമെങ്കില്‍ നമ്മുടെ പോലീസ്സിലേക്കു ആവിവരം ഒന്നു കൈമാറിക്കൂടെ?
എന്ത് വിവരമാണിവിടെ താങ്കള്‍ ഉദ്ദേശിച്ചത്? ഒന്ന് വ്യക്തമാക്കാമോ?
എന്തെങ്കിലും ഒരു ചെറിയ സംസയമെങ്കിലും തോന്നാറ്റെ പോലിസ് ആരേയും പിടിച്ചു വെടിവക്കുമോ?.
സംശയം തോന്നുമ്പോഴേക്ക് വെടിവെക്കുകയോ? അംങ്ങിനെയെങ്കില് പിന്നെ നമ്മുടെ പോലീസിന് വെടിവെക്കാനല്ലേ സമയം കിട്ടൂ.
അതു കൊണ്ടു തീവ്രവാദികളെന്നു തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ നടക്കാതിരിക്കുകയാണു ഇതൊഴിവാക്കാനുള്ല ഏകമാര്‍ഗ്ഗം
ഈ തെറ്റിദ്ധരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്?
അക്രമികള്‍ ആര് തന്നെയായാലും അവരുടെ എതിര് ചേരിയിലാണ് ഞാന്‍. അതില്‍ സംശയമേ വേണ്ട. ഞാന്‍ ഒറീസ്സ കലാപത്തെ ഏതിര്‍ക്കുന്നത് കൃസ്ത്യാനിയാത് കൊണ്ടല്ല. ഗുജറാത്തിനെ എതിര്‍ക്കുന്നത് മുസ്ലീമായതും കൊണ്ടും അല്ല. ദില്ലി സ്ഫോടനത്തെ എതിര്‍ക്കുന്നത് ഹിന്ദുവായത് കൊണ്ടുമല്ല. മറിച്ച് അക്രമിക്കെതിരെ അക്രമിക്കപ്പെട്ടവന്റെ ഭാഗത്താണ് എന്റെ നിലാപാട്. അതില്‍ എന്റെ മത വിശ്വാസം ഒരിക്കലും തടസ്സം നില്ക്കുന്നില്ല എന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പാണ്.
നീതിയുടെ പക്ഷത്തല്ലേ നമ്മള് യഥാര്‍ഥത്തില്‍ നിലയുറപ്പിക്കേണ്ടത്? അതില്‍ എന്റെ പക്ഷവും, മറുപക്ഷവും, താങ്കളുടെ പക്ഷവും ഒന്നും ഇല്ല. നീതിയുടെ പക്ഷം മാത്രം. നീതിയുടെ പക്ഷമാണ് വിജയിക്കേണ്ടത്.
ആക്രമണ പ്രവര്‍ത്തനങ്ങള്‍ ആര് തന്നെ ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കുക എന്നത് ഉത്തരവാദപ്പെട്ട ഒരു സര്‍ക്കാറിന്റെ ചുമതലയാണ്. അതില്‍ ഏതെങ്കിലും ഒരു വിഭാഗം ചെയ്തു എന്ന് സംശയിക്കപെടുമ്മ്പോഴേക്കും അവരെ അന്യായമായി വേട്ടയാടുകയും മറുഭാഗത്തെ കുറ്റവാളികള്‍ എല്ലാവിധ തെളിവുകളുണ്ടായിട്ട് പോലും സ്വൈര്യവിഹാരം നടത്തപ്പെടുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെയാണ് ഞാന്‍ എതിര്‍ക്കുന്നത്. ഒന്നാമത്തെവിഭാഗത്തെയും രണ്ടാമത്തെ വിഭാഗത്തെയും അവര്‍ ചെയ്ത തെറ്റിന്റെ പേരില്‍, അക്രമത്തിന്റെ പേരില്‍ ഒരിക്കലും ഒരു കാരണവശാലും ന്യായീകരിക്കപെടാവതല്ല.
ഒരു തീവ്രവാദി ജനിക്കുന്നതെങ്ങനെയെന്നതിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിശോധിക്കാം
എന്റെ അഭ്പ്രായത്തില്‍ ഈ തീവ്രവാദികള്‍ എന്ന് പറയപ്പെടുന്നവരില്‍ പ്രധാനമായും മൂന്ന് തരക്കാരുണ്ട്.
1- നീതി നിഷേധിക്കപ്പെടുമ്പോള്‍, അക്രമത്തിന് ഇരയാക്കപ്പെടുമ്മ്പോള് അതില്‍ അക്ഷമരായ ആളുകള്‍ അതിനെതിരെ പ്രതിപ്രവര്‍ത്തനം നടത്തുന്നത്.
2- തന്റെ നിലപാടുകളില്‍ തീവ്രത പുലര്‍ത്തുകയും
എതിര്പക്ഷക്കാര്ന്റെ നിലപാടുകളില്‍ കടുത്ത അസഹിഷ്ണുത പുലര്‍ത്തുകയും ചെയ്യുന്നവര്‍
3- മുകളില്‍ പറഞ്ഞ രണ്ടിന്റെയും മറവില്‍ അക്രമ പ്രവര്‍ത്തനത്തില്‍ ഏര്‍പെടുകയും, (രാഷ്ട്രീയ) മുതലടുപ്പ് നടത്തുകയും ചെയ്യുന്നവര്‍.
ഇതില്‍ ഏറ്റവും അപകടരമായത് മൂന്നാമത്തേതാണ്. ഇത്തരക്കാര്‍ക്ക് വേണ്ടി നിരപരാധികള്‍ ഒരു പാട് ശിക്ഷിക്കപെടുകയും അവരില്‍ നിന്ന് പുതിയതായി തീവ്രവാദികള്‍ ജനിക്കുകയും ചെയ്യും.
രോഗമുണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കപെടാത്തോളം രോഗത്തെ ചികിത്സിച്ചത് കൊണ്ട് പ്രയോജനമില്ല തന്നെ.
പ്രിയ ചിന്തകന്‍,
തങ്കളുടെ വീക്ഷണ കോണില്‍ക്കൂടി നോക്കുമ്പോള്‍ എല്ലാം ശരിതന്നെ. പ്രതേകിച്ചു താങ്കള്‍ പറഞ്ഞ:
"മറിച്ച് അക്രമിക്കെതിരെ അക്രമിക്കപ്പെട്ടവന്റെ ഭാഗത്താണ് എന്റെ നിലാപാട്" ! ഇതു തന്നെ താങ്കളുടെ ന്യായത്തിന്റെ ഭഗത്തേക്കുള്ള ആവേശം പ്രകടമാക്കുന്നു.
എങ്കിലും, നമ്മള് ഒരു സത്യം മനസ്സിലാക്കിയേ മതിയാവൂ: ലോകത്തിന്റെ 5ല്‍ 1 ഭാഗം ജനങ്ങള്‍ വസിക്കുന്ന ഇന്ത്യയില്‍ ക്രമസമാധാന രംഗത്തു മറ്റുള്ള ചെറുരാജ്യങ്ങളില്‍ നടക്കുന്ന അരാജകത്വങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ നമ്മള് എത്രയൊ ഭേദം! അല്ലറചില്ലറ തെറ്റുകള്‍ സാധ്യമാണു എന്നു നാം മനസ്സിലാക്കണം. തീവ്രവാദം പോലെയുള്ള ക്രോണിക്കു സംഗതികളെ രാജ്യംനേരിടുമ്പോള് ഇതു ഒരു സാധാരണ ക്രിമിനല്‍ കേസ്സുപോലെ സാവധാനം കൈകാര്യം ചെയ്യപ്പെടുവാന്‍ പറ്റൂകയില്ലല്ലോ! ഇത്തരം സംഭവങ്ങള്‍ രാജ്യത്തിനകത്തു നടക്കുന്ന യുദ്ധത്തിനു തുല്യമാണു. ഇതിനെതിരേയുള്ള യുദ്ധത്തില്‍ നിരപരാധികള്‍ പെടാതിരിക്കാന്‍ പൊതുജനങ്ങളും, പോലീസും ശ്രദ്ധിക്കണം എന്നേ പറയാന്‍ പറ്റൂ. ഇപ്പോള്‍ നാം ചെയ്യേണ്ടകാര്യം ക്രമസമാധാനപാലകരെ നിര്‍വീര്യപ്പെടുത്തുന്ന വാര്‍ത്തകളും പ്രസ്താവനകളും ഒഴിവാക്കുക എന്നും, അക്രമികളെ അപലപിക്കുക എന്നും മാത്രമാണു.
പോലീസിനു വേണ്ട പരിമിത സൌകര്യങ്ങളേ നമുക്കുള്ളു. താങ്കള്‍ പറഞ്ഞ പോലെ :
“പോലീസ് പറഞ്ഞ ഭാഷ്യങ്ങളെല്ലാം ബാലിശവും പരസ്പര വിരുദ്ധവുമായിരുന്നു. ഇത്രയും സന്നാഹത്തോടെ പോയ പോലീസിന് തെളിവിനായി ഒരു ക്യാമറകൂടി കരുതാമായിരുന്നില്ലെ“
ശരിയാണു, നമ്മുടെ ആഭ്യന്തരവകുപ്പു ഇന്നും ബാല്യദശയില്‍ തന്നെ ആണു. ഈക്കാര്യത്തില്‍ നാം ഒത്തിരി മുന്നോട്ടു പോകാന്‍ ബാക്കിയുണ്ട്. ആഭ്യന്തരവകുപ്പിനു ദീര്‍ഘവീക്ഷണത്തോടെ പല സംഗതികളും നടപ്പാക്കേണ്ടതുണ്ട്! അന്വേഷണങ്ങള്‍ സുതാര്യമാക്കാന്‍ ആധുനിക ശാസ്ത്രിയസംവിധാനങ്ങളെ കൂട്ടു പിടിച്ചേ മതിയാകൂ.
എത്രയോ ആയിരക്കണക്കിന്നു കോടിരൂപയാണു ചില അക്രമസംഭവങ്ങളില്‍ നഷ്ടപ്പെടുന്നതു? കൂട്ടത്തില്‍ ജീവനും! ഇന്ത്യാരാജ്യത്തിലെ മുഴുവന്‍ ജനങ്ങളേയും, സ്സ്ക്രീന്‍ ചെയ്തു, ഫിങര്പ്രിന്റെടുത്തു ഐഡന്റ്റിറ്റികാര്ഡുകള് കൊടുത്തു, ഒരോരുത്തരുടേയും വിവരങ്ങള്‍ കമ്പ്യൂട്ടര്‍ ശ്രുംഗലയിലൂടെ സൂക്ഷിച്ചാല്‍ നമ്മുടെ ക്രിമിനല്‍ കേസുകളിലെ 99%വും തെളിയിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. ആളൊന്നുക്കു സര്‍ക്കാരിനു ചെലവഴിക്കേണ്ടിവരുന്നതു മാക്സിമം 20 രൂപാ മാത്ര്ം ആണു. ഇതുപോലുള്ള ഒത്തിരികാര്യങ്ങളുമായി നാം മുന്‍പോട്ടുപോകേണ്ടതുണ്ട്. നമ്മള് വിചാരിച്ചാല്‍ നടക്കാത്താതാണോ ഈ കാര്യം?
വിമര്‍ശനത്തോടൊപ്പം, നല്ലവഴികള്‍ ചൂണ്ടിക്കാണിക്കുകയും നാം ചെയ്യേണ്ടതല്ലെ?
Post a Comment