Thursday, 23 October 2008

ആ മകളോടൊപ്പം

ഇന്നെന്റെ മനസ്സിലേക്കു അവിചാരിതമായി ഒരു പഴയ സഹപ്രവര്‍ത്തകയായിരുന്ന പെണ്‍കുട്ടിയുടെ രൂപം കടന്നുവന്നു.

ദുബായില്‍‌ വച്ചു പ്രേമിച്ചു വിവാഹിതരായ ഒരു സിന്ധി സ്ത്രീയുടേയും ബംഗ്ലാദേശി പിതാവിന്റേയും മകളായിരുന്നു ഈ കുട്ടി. സാധാരണ പ്രേമവിവാഹകഥകള്‍‌ പോലെ ഒന്നു രണ്ടുകുട്ടികളായപ്പോള്‍‌ പരസ്പരം വഴിപിരിയിയാന്‍‌ ഇവരും തീരുമാനിച്ചു. അങ്ങനെ കുട്ടിക്കാലം മുതലേ മാതാപിതാക്കളൂടെ പരസ്പര സ്നേഹം കാണാനോ അവരില്‍‌ ആരുടേയെങ്കിലും ലാളന ലഭിക്കാനോ സാധിക്കാതിരുന്ന ഈ കുട്ടി ഞങ്ങളോടൊപ്പം ജോലിക്കു ചേര്‍ന്ന ശേഷം എന്നോട് പെരുമാ‍റിയിരുന്നതു മകളുടെ സ്നേഹപ്രകടനങ്ങളോടെ ആയിരുന്നു! പ്രവാസി ആയ എനിക്കും ഈ കുട്ടിയേക്കാള്‍‌ മുതിര്‍ന്ന മകളും മകനും നാട്ടിലുണ്ട്! അവരുമായുള്ള വേര്‍പാടിന്റെ വേദന ഇവളായിരുന്നു അക്കാലത്ത് എന്നില്‍ നിന്നും അകറ്റിനിര്‍ത്തിയിരുന്നത്!


ഒരു ദിവസം എനിക്കു മാനസ്സികമായി സംഘര്‍ഷം നേരിട്ടു ആകെ മൌനിയും, വിഷണ്ണനുമായി ഞാന്‍‌ ആരേയും പ്രതേകിച്ചു ശ്രദ്ധിക്കാതെയിരുന്നപ്പോ‌ള്‍‌ എന്റെ മൊബൈലില്‍ ഒരു s m s വരുന്നു!


അതു തുറന്നു നോക്കിയപ്പോള്‍‌ കണ്ടതു:

‘NAIRJI,
ALWAYS REMEBER LIFE IS NEVER WITHOUT A PROBLEM,
NEVER WITHOUT DIFFICULTY,
NEVER WITHOUT HURTFUL MOMENTS,
BUT - NEVER WITHOUT GOD TO LEAN ON.”
SENDER:............
ON .....................


അതു വായിച്ചു കഴിഞ്ഞു മുന്നോട്ടു നോക്കിയപ്പോള്‍‌ ഒരു ഗ്ലാസ് വെള്ളവും ചുണ്ടില്‍ ഒരു പുഞ്ചിരിയുമായി ആ കുട്ടി മുന്നില്‍. മറക്കാന്‍ വയ്യാത്ത ചില നിമിഷങ്ങള്‍‌ ചിലപ്പോളൊക്കെ വീണു കിട്ടുന്നതു ഇങ്ങനെയൊക്കെയാണു!


ഇന്നും ഞാന്‍‌ ഈ മെസ്സേജ് ഡിലീറ്റ് ചെയ്തിട്ടില്ല! ഇന്നും പലപ്പോഴും ധൈര്യം തരുന്നതു ഈ ചെറിയ മെസ്സേജു ആണു !

ആ മകളോടൊപ്പം എന്റെ ആശിര്‍വാദം എന്നും ഉണ്ടാകും!


3 comments:

ഒരു “ദേശാഭിമാനി” said...

may GOD bless her!

മാറുന്ന മലയാളി said...

അഛനമ്മമാര്‍ വഴിപിരിയാന്‍ തീരുമാനിക്കുമ്പോള്‍ നഷ്ടപ്പേടുന്നത് എല്ലാം അവരുടെ മക്കള്‍ക്കാണ്.ആഗ്രഹിച്ചതൊന്നും ലഭിക്കാതെ വളര്‍ന്ന ആ കുട്ടികള്‍ വളര്‍ന്ന് ഒരു പക്ഷെ സാമൂഹ്യവിരുദ്ധരായി മാറിയാല്‍ ആര്‍ക്ക് കുറ്റം പറയാന്‍ കഴിയും അവരെ...

ഒരു “ദേശാഭിമാനി” said...

അതെ ‘മാറുന്ന മലയാളി’!

ദാമ്പത്യം ചിലർക്കൊക്കെ ചോരതിളപ്പുതീർക്കാനുള്ള താൽക്കാലിക ബന്ധമാണു. അതു കൊണ്ടാണല്ലോ 4ഉം, 5ഉം കല്ല്യാണം കഴിച്ചിട്ടും മതിവരാതെ ചില വീരന്മാർ വിലസുന്നത്. അവരുടെ സുഖത്തിന്റെ ബലിയാടായി ജനിക്കുന്ന കുഞ്ഞു മാറുകയാണു. പരിപൂർണ്ണമായി സംരക്ഷിക്കാൻ കഴിവില്ലാത്തവൻ കല്യാണം കഴിക്കുകയോ, കുട്ടികളെ ജനിപ്പിക്കുകയോ ചെയ്യരുതു! ആരും സ്വന്തം ഇഷ്ടപ്രകാരമല്ലല്ലോ ജനിക്കുന്നതു. മറ്റുള്ളവരുടെ സുഖത്തിന്റെ ഒരു “ബൈ പ്രൊഡക്ട്” ആയിട്ട് ജനിക്കുന്നതല്ലേ 99%വും?
വന്നതിനൂം കമന്റിയതിനും നന്ദി, ഇടക്കെല്ലാം സന്ദർശിക്കുക!