Saturday, 29 November 2008

ഏറ്റവും കുടുതല്‍ യാതനയും ദു:ഖവും തരുന്നതു ഫെനറ്റിക്കു മത വിശ്വാസികളും അതിന്റെ പ്രചാരകരും!



മതഗ്രന്ഥങ്ങളില്‍‌ വിവരിച്ചിട്ടുള്ള സദ് വചങ്ങള്‍ പാടി കേഴ്പിച്ചും, എഴുതികാണിച്ചും മതത്തെ പൊക്കിക്കാണിച്ചു പ്രസംഗിക്കുന്നവരുടെ അടുത്തു അവരുടെ എന്തെങ്കിലും ന്യൂനത ചൂണിക്കാണിച്ചാല്‍ കാണാം ഭീകരവാദികള്‍ എങ്ങനെ ആണു ഭ്രൂണാവസ്തയില്‍ സ്ഥിതി ചെയ്യുന്നതെന്നു. അതു ഏതു മതമെന്നില്ല എല്ലാം ഒന്നുപോലെ!



ലക്ഷോപലക്ഷങ്ങള്‍ കൊല്ലപ്പെടുന്നു, ലക്ഷോപലക്ഷങ്ങള്‍ പീഡീപ്പീക്കപെടുന്നു, രാജ്യങ്ങള്‍ കീഴടക്കപ്പെടുന്നു. എല്ലാത്തിന്റെയും പുറകില്‍ ഒന്നല്ലങ്കില്‍ വേറൊരുവിധത്തില്‍ മതത്തിന്റെ കറുത്ത മുഖവും കാണം.



ലോകത്തില്‍ മതമല്ല പ്രചരിക്കേണ്ടതു - മത സദ് ഭാവനകളാണു. മതം പ്രചരിപ്പിക്കാന്‍ തുടങ്ങിയാല്‍ അതിനു ഒത്തിരി പ്രതിരോധങ്ങള്‍ ഉണ്ടാവും. അവിടെ എല്ലാം തര്‍ക്കവും, കയ്യേറ്റവും ഉണ്ടാവും. അതു എത്രയും ഭീകരമായ അവസ്ഥയിലേക്കും എത്തി ചേരാം. ഇന്നു നാമും ലോകവും അനുഭവിക്കുന്നതും അതു തന്നെ അല്ലെ?



മതത്തെ മനസ്സിലും സ്വന്തം ജീവിതത്തിലും മാത്രം ഒതുക്കി നിര്‍ത്താന്‍ മനുഷ്യര്‍ തീരുമാനിച്ചില്ലങ്കില്‍ ഉറപ്പിച്ചു പറയാം -



മതം ആണു കലി! ഇതു കലി യുഗമാണു.

അനുഭവിക്കുക! ഇതു വിധിയാണു!



ബോംബയില്‍ നടന്ന നരനായട്ടാഘോഷത്തില്‍ ആത്മാവു വെടിഞ്ഞ എല്ലാ സേനാംഗങ്ങളുടെയും, നിരപരാധികളായ മറ്റുള്ളവരുടേയും ആത്മാവിനു ശാന്തിലഭിക്കാനും, അവരുടെ കുടുമ്പങ്ങള്‍ക്കു ഈ ദുഖഭാരം താ‍ങ്ങാന്‍ സര്‍വ്വശക്തന്‍ ധൈര്യവും പാപ്തിയും നല്‍കണമെ എന്നു പ്രാര്‍ത്ഥിക്കുന്നു.



സര്‍വ്വശക്തനായ ദൈവമേ!

ഇതൊക്കെ അങ്ങയുടെ ഇച്ഛയാണോ?

Thursday, 27 November 2008

ബോമ്പെയിൽ പല സ്ഥലത്തു സ്പോടനം


ബോമ്പെയിൽ പല സ്ഥലത്തു സ്പോടനം നടന്ന വാർത്ത കേട്ടുകൊണ്ടാണു ഇത് ടൈപ് ചെയ്യുന്നതു.

എന്റെ മനസ്സിൽ ഭയത്തൊടെ ഓടി എത്തിയതു നമ്മുടെ കൊച്ചുകേരളത്തിൽ ഈ മണ്ഡലക്കാലത്തും എല്ലാ ക്ഷേത്രങ്ങളും, റോഡുകളൂം, കവലകളും ജനതിരക്കുള്ളതായിരിക്കും. നമ്മുടെ സമധാനപാലകരും, സർക്കാരും ദയവു ചെയ്തു പൊതുജനസഹകരണത്തോടെ നമ്മുടെ നാടിന്റെ എല്ലാ മുക്കിലും മൂലയിലും വരെ സുരക്ഷിതമാണു എന്നു ഉറപ്പു വരുത്താൻ ശ്രദ്ധിക്കണമെന്നു അപേക്ഷിക്കുകയാണു. നമ്മുടെ കൊച്ചുകേരളത്തിലും“രാക്ഷസ സമൂഹം” അവരുടെ പ്രധാനപ്പെട്ട താവളമാക്കി കൊണ്ടിരിക്കുകയാണന്ന മാധ്യമവാർത്തകൾ പേടിപെടുത്തുന്നതാണു.

അതിനാൽ ദയവുചെയ്തു പൊതുജനങ്ങൾ പരമാവധി സൂക്ഷിച്ചും, നിയമപാലകരോട് കഴിവിന്റെ പരമാവധി സഹകരിച്ചും സഹായങ്ങൾ നൽകിയും, സംശയാസ്പദമായ എന്തും ബന്ധപ്പെട്ട അധികാരികളെ അറിയിച്ചും നമ്മുടെ നാടിനെ ദുഷ്ടസമുദായങ്ങളിൽ നിന്നും രക്ഷിക്കാൻ സഹകരിക്കണമെന്നു അപേക്ഷിക്കുകയാണു.

Sunday, 23 November 2008

അശാന്ത ഭീകരമല്ലാത്ത കേരളമാണു നമുക്കുവേണ്ടതു.

നമ്മുടെ കൊച്ചു കേരളത്തിന്റെ വളര്‍ച്ച അസൂയാവഹമായിട്ടാണു മുന്നേറുന്നതു. അടിസ്ഥാനസൌകര്യങ്ങള്‍‌ വര്‍ദ്ധിപ്പിക്കുന്നതിനും വ്യാ‍വസ്സായിക സംരംഭങ്ങള്‍‌ വരുവാനും, എന്തുകൊണ്ടും നമ്മുടെ ദൈവ്ത്തിന്റെ സ്വന്തം നാടിനു, ദൈവം തന്നെ സ്വാഭാവികമായ പല ഗുണങ്ങളും തന്നിട്ടുണ്ട്. നമ്മുടെ മനുഷ്യവിഭവശേഷി നമ്മുടെ സമ്പാദ്യമാണു. ബുദ്ധിപരമായും , കായികമായും, നമ്മള്‍ ആരെക്കാളും പിന്നിലല്ല. വിദ്യാഭാസത്തില്‍ നമ്മുടെ സംസ്ഥാനം വളരെ മുന്‍പന്തിയില്‍ ആണു. ഈ കാരണങ്ങള്‍ കൊണ്ടാണു വിദേശ വ്യാപാരികള്‍ ഇവിടെ മുതല്‍ മുടക്കുന്നതിനു തയാറെടുത്തു വരുന്നതു. നമ്മുടെ ഭൂപ്രക്രുതി വിദേശികളെ ആകര്‍ഷിക്കുന്നതു ആയതിനാല്‍ അവരുടെ സന്ദര്‍ശനങ്ങള്‍ നമ്മുടെ വിനോദസഞ്ചാ‍രമേഘലക്കു തുണയാകുന്നു.

എന്നാല്‍ ഇപ്പോള്‍ ഈ നന്മകളെ തകിടം മറിക്കുന്ന വിധം ഇവിടെ മനുഷ്യരുടെ മനസ്സില്‍ എപ്പോഴും തീ കോരിയിട്ടുകൊണ്ട് “തീവ്രവാദം” എന്ന സത്വം നമ്മുടെ നാടിനേയും വേട്ടയാടുന്നു. ആഗോളവല്‍ക്കരണം കൊണ്ട് സാമ്പത്തിക “വളര്‍ച്ചയും, തകര്‍ച്ചയും -”- ഒപ്പം തന്നെ തീവ്രവാദ വിപണനവും മുന്നേറിക്കെണ്ടിരിക്കുകയാണു. പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന നമ്മെ ഇക്കാര്യത്തില്‍ ഇരുത്തി ചിന്തിപ്പിക്കുന്നതാണു.

നമ്മുടെ കേരളം ജനസംഖകൊണ്ട് സമ്പന്നമാണു. ഏതൊരു ചെറിയ നഗരത്തില്‍‍ പോലും ധാരാളം ജനങ്ങള്‍ എപ്പോഴും ഉണ്ടാകും. തീര്‍ത്ഥാടനകേന്ദ്രങ്ങളാകട്ടെ ഭക്തജനങ്ങളാല്‍ നിറഞ്ഞതുമാണു.. ഈ അവസ്ഥാവിശേഷങ്ങള്‍ കണക്കിലെടുത്തുകൊണ്ട് നമ്മുടെ സര്‍ക്കാരും, പൊതുജനങ്ങളും ജാതി-മത-രാഷ്ത്രീയ ഭേദമെന്യെ സദാജാഗരൂകരായിരിക്കേണ്ടതാണു. ഇക്കാര്യത്തില്‍ കേരളജനതക്കു മുന്നറിയിപ്പു തരുന്നതാണു മാത്രുഭൂമിയിലെ ഈ തുടര്‍ലേഖനം.

അശാന്ത ഭീകരമല്ലാത്ത കേരളമാണു നമുക്കുവേണ്ടതു.

Saturday, 15 November 2008

നമ്മുടെ സ്വന്തം അമ്പിളിമാമൻ


അതെ, നമ്മൾ തൊട്ടു- ഇനി നമ്മുടെ എം ഐ പി (മൂൺ ഇൻപാക്റ്റ് പ്രോബ്) മണത്തും രുചിച്ചും നമ്മളോടു പറഞ്ഞു തരും ചന്ദ്രൻ എന്താണന്നു. എം ഐ പി യുടെ കണ്ണ് ചന്ദ്രനെ അടുത്തറിയാൻ നമുക്കു കണ്ണായി രിക്കും വരുന്ന രണ്ടു കൊല്ലത്തെക്കു ! ശ്രീ മാധവൻ നായർക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച സകല ശാസ്ത്രജ്ഞർക്കും ക്രുത്യത നിറഞ്ഞ എഐപി നിർമ്മാണത്തിനു ഐ എസ് ആർ ഓ തിരുവനന്തപുരത്തിനും അഭിനന്ദനങ്ങൾ!

മലയാളം വാർത്ത ഇവിടെ

ടൈംസ്സ് ഓഫ് ഇന്ത്യ ടി വി ഇവിടെ

Thursday, 13 November 2008

അങ്ങനെ ചന്ദ്രയാൻ അവസാനത്തെ ഭ്രമണപഥത്തിലേക്കു

ജിജ്ഞാസുക്കളും, ഉത്സാഹഭരിതരുമായ നമ്മുടെ ശാസ്ത്രജ്ഞർ പരിമിതമായ നമ്മുടെ സാമ്പത്തികവും രാഷ്ട്രീയവുമാ‍യ സൌകര്യങ്ങൾവച്ചുകൊണ്ടതു സാധിച്ചു! ഓരോ ഭാ‍രതീയനും അഭിമാനിക്കാനുള്ള അവസരം തന്നു!
അങ്ങനെ ചന്ദ്രയാൻ അവസാനത്തെ ഭ്രമണപഥത്തിലേക്കു എത്തി

അഭിനന്ദനങ്ങൾ.... അഭിനന്ദനങ്ങൾ

Wednesday, 5 November 2008

ഒബാമ അഭിനന്ദനങ്ങൾ!......

ചരിത്രം രചിച്ചു ഒബാമ അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്കു! ഒബാമക്കും, കറുത്ത വർഗ്ഗക്കാർക്കും അഭിനന്ദനങ്ങൾ!

Monday, 3 November 2008

ക്രൂരമായ ഒരാചാരം

ഈ ക്രൂരമായ ആചാരത്തെ പറ്റി ഞാന്‍‌ ആദ്യമായി കേള്‍ക്കുകയാണു. വാര്‍ത്താ മാധ്യമങ്ങളേ - നന്ദി!
വീഡിയോക്കു “ റോയിട്ടേര്‍സി”നോടു കടപ്പാട്: