Thursday, 27 November 2008

ബോമ്പെയിൽ പല സ്ഥലത്തു സ്പോടനം


ബോമ്പെയിൽ പല സ്ഥലത്തു സ്പോടനം നടന്ന വാർത്ത കേട്ടുകൊണ്ടാണു ഇത് ടൈപ് ചെയ്യുന്നതു.

എന്റെ മനസ്സിൽ ഭയത്തൊടെ ഓടി എത്തിയതു നമ്മുടെ കൊച്ചുകേരളത്തിൽ ഈ മണ്ഡലക്കാലത്തും എല്ലാ ക്ഷേത്രങ്ങളും, റോഡുകളൂം, കവലകളും ജനതിരക്കുള്ളതായിരിക്കും. നമ്മുടെ സമധാനപാലകരും, സർക്കാരും ദയവു ചെയ്തു പൊതുജനസഹകരണത്തോടെ നമ്മുടെ നാടിന്റെ എല്ലാ മുക്കിലും മൂലയിലും വരെ സുരക്ഷിതമാണു എന്നു ഉറപ്പു വരുത്താൻ ശ്രദ്ധിക്കണമെന്നു അപേക്ഷിക്കുകയാണു. നമ്മുടെ കൊച്ചുകേരളത്തിലും“രാക്ഷസ സമൂഹം” അവരുടെ പ്രധാനപ്പെട്ട താവളമാക്കി കൊണ്ടിരിക്കുകയാണന്ന മാധ്യമവാർത്തകൾ പേടിപെടുത്തുന്നതാണു.

അതിനാൽ ദയവുചെയ്തു പൊതുജനങ്ങൾ പരമാവധി സൂക്ഷിച്ചും, നിയമപാലകരോട് കഴിവിന്റെ പരമാവധി സഹകരിച്ചും സഹായങ്ങൾ നൽകിയും, സംശയാസ്പദമായ എന്തും ബന്ധപ്പെട്ട അധികാരികളെ അറിയിച്ചും നമ്മുടെ നാടിനെ ദുഷ്ടസമുദായങ്ങളിൽ നിന്നും രക്ഷിക്കാൻ സഹകരിക്കണമെന്നു അപേക്ഷിക്കുകയാണു.

4 comments:

ഒരു “ദേശാഭിമാനി” said...

എല്ലാ ഭാരതീയരും ശക്തമായി ഭീകരാക്രമണങ്ങളെ അപലപിക്കുക. അതിനെതിരെ പ്രതികരിക്കുക.

Manoj മനോജ് said...

ഇതിനെതിരെ നടപടിയെടുക്കേണ്ടവര്‍ മിണ്ടാപ്പാറയായാല്‍ ജനങ്ങള്‍ എന്ത് ചെയ്യണം...
മന്മോഹന്‍ കഴിഞ്ഞ ദിവസം പറഞ്ഞതേയുള്ളൂ... ഇനി ഒരു സ്ഫോടനം താങ്ങുവാന്‍ നമുക്ക് കഴിയില്ല എന്ന്... ചൂടാറും മുന്‍പ് ദാ.... മൂക്കിന് താഴെ... വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും നരിമണ്‍ പോയിന്റില്‍... സി.ടി.യില്‍ ആണെങ്കില്‍ നാടിന്റെ വിവിധ ഭാഗത്ത് നിന്ന് വരുന്നവര്‍ തിങ്ങിനിറയുന്ന സ്ഥലവും!!!!

Unknown said...

പ്രിയ ദേശാഭിമാനീ, താങ്കളുടെ ഭയാശങ്കകളില്‍ ഞാനും പങ്കുചേരുന്നു. പക്ഷേ അടുത്ത സ്ഫോടനത്തിനായി നമുക്കു കത്തിരുന്നേ പറ്റൂ.

ബഷീർ said...

രാജ്യസുരക്ഷയില്‍ വന്ന വലിയ പാളിച്ചയും രാജ്യത്തിനകത്തു നിന്നുള്ള സഹായവും അന്വേഷണവിധേയമാക്കി യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക്‌ കഴിയട്ടെ.

ധീര ജവാന്മാര്‍ക്ക്‌ ആദരാജ്ഞലികള്‍