തീവ്രവാദ്ത്തിനും ഭീകരതക്കും എതിരേ പോരാടുന്ന അമേരിക്കൻ സർക്കാറിനോടും,, നമ്മുടെ ഭാരത സർക്കാരിനോടും അതുപോലെ മറ്റു സമാനമായ രീതിയിൽ പൊരുതികൊണ്ടിരിക്കുന്ന എല്ലാ ലോകരാഷ്ട്രങ്ങളോ ടും വെല്ലുവിളിയൊടുകൂടിയ ഒരു അപേക്ഷ :
നിങ്ങൾക്കു ചങ്കൊറപ്പുണ്ടണ്ട്ങ്കിൽ അവധി വ്യാപാരവും, സ്റ്റോക്കുമാർക്കറ്റും, കമ്മോഡിറ്റി ട്രേഡിങ്ങും നിർത്തലാക്കുക! ഇതു തീവ്രവാദികളെപ്പോലെ തന്നെ സാധാരണക്കാർക്കും ദരിദ്രർക്കും ഭീഷണിയാണു. ഇതു ഇല്ലാത്ത വില ക്രുത്രുമമായി സ്രുഷ്ടിക്കുന്നതുമൂലം സാധാരണക്കാർക്കു ആഹാരം വരെ അക്രമവിലക്കു വാങ്ങേണ്ടി വരുന്നു. ലോകത്തു കൂടുതൽ ദരിദ്രരെ സ്രുഷ്ടിക്കുന്ന മെഷ്യനറിയാണു അവധിവ്യാപാര സംഘങ്ങളും, സ്റ്റോക്കുമാർക്കറ്റും.
(ഇതെ തൊട്ടു കളിക്കാൻ നിങ്ങൾക്കു പുളിക്കും എന്നു എനിക്കറിയാം...എന്നാലും,...)
വ്യാപാരങ്ങൽ നേരിട്ടു ഫിസിക്കൽ സ്റ്റോക്കിന്റെ ലഭ്യത അനുസരിച്ചു നിശ്ചയിക്കുന്ന ഒരു വ്യവസ്ഥിതി ആണു വേണ്ടതു. അല്ലാതെ ചൂതാട്ടക്കാരുടെ ലാഭനഷ്ടത്തിനനുസരിച്ചാകരുതു.
ധ്യൈര്യമുള്ളവർ ഇതിനെതിരേ സമരം ചെയ്യട്ടേ!
Sunday, 14 December 2008
വെല്ലുവിളിയൊടുകൂടിയ ഒരു അപേക്ഷ :
എഴുതിയതു ഒരു “ദേശാഭിമാനി” at 12/14/2008 02:38:00 pm
Subscribe to:
Post Comments (Atom)
4 comments:
ലോകത്തിന്റെ സമ്പത് വ്യവസ്ഥ ഇന്നു അവധിവ്യാപാരത്തിന്റേയും, ഷെയർമാർക്കറ്റിന്റെയും ഒഴുക്കനുസരിച്ചാണു നീങ്ങുന്നതു. ഇല്ലാത്ത സാധനത്തിനു വിലപറഞ്ഞു ഇലൿട്രൊണീക് മാധ്യമത്തിലൂടെ "ശൂന്യതയിൽ ശൂന്യമായ ചരക്കിനു ശൂന്യമായ പണം " കൊടുത്തുള്ള കച്ചവടമാണു ഇതു. ഇതിന്റെ ഇടയിൽ നിൽക്കുന്ന ബാങ്കുകൾ വരവുചിലവുകൾ പണമോ ആസ്ഥിയോ ഇല്ലാതെ കടലാസിലും കമ്പ്യൂട്ടറിലും കാണിക്കും എന്നാൽ, വാസ്ഥവത്തിൽ ഇതു മിധ്യയായ വ്യാപാരമാണു നടക്കുന്നതു. അവസാനം കണക്കിലുള്ള പണം ഇല്ലാതെ വരുമ്പോൾ ബാങ്കുകൾ മുങ്ങുന്നു. സാമ്പത്തികരംഗത്തു കുത്തകകളുടെ കളി ഇങ്ങ്നെ തീക്കളി ആകുന്നു. അമേരിക്കയിൽ ഇപ്പോഴും മുങ്ങൽ നാടകകം കഴിഞ്ഞിട്ടില്ല കഴിഞ്ഞ ആഴ്ച കൂടി രണ്ടു പ്രാദേശിക ബാങ്കുകൾ മുങ്ങി. നമ്മൾ കുറെ രക്ഷപ്പെട്ടത്റ്റു, നമ്മുടെ പൊതുമേഘല മുഴുവൻ മുതലാളിമാർക്കു കൊടുത്തു തുലക്കാത്തതുകൊണ്ടാണു -
റിലൈൻസു പോലുള്ള വമ്പന്മാർക്കു സാധാറണക്കാരോട് ഒരു പ്രതിബദ്ധദയൂം ഇല്ല. അവർ അവരുടെ ലാഭം മാത്രമേ ചിന്തിക്കൂൂ......
നടക്കുന്ന കാര്യമൊന്നുമല്ലെങ്കിലും പറഞ്ഞില്ലെന്ന് വേണ്ട,അല്ലേ സാറെ
നടക്കില്ലന്നും, ഇതു കേട്ടാല്‍ ആളുകള്‍ എനിക്കു വട്ടാണന്നും പറയും ഭൂമിപുത്രി. പക്ഷേ സത്യം ഇതാണു. എല്ലാം ക്രുത്രിമം. പണക്കാരുടെ കളിയില്‍ കഴിവില്ലാത്ത സാധാരണക്കാരും, പാവങ്ങളും indirect ആയിട്ടു ബലിയാടുകളാവുന്നു. ഇടതു പക്ഷക്കാര്‍ ഇതുപോലെയുള്ള കൊള്ളസംഘങ്ങള്‍ക്കെതിരെ എന്ത്യേ മിണ്ടാത്തതു? കാരണം അവരിലും ഉണ്ട് കരിമ്പൂച്ചകള്‍.
കടിച്ചു പറിക്കനില്ലാതെ കഞ്ഞിയും ചമ്മന്തിയും കുടിച്ചു ജീവിക്കാന്‍ , അതിലേക്കു തിരിച്ചു വരാന്‍ പറ്റുമോ?
Post a Comment