Friday, 26 December 2008

ഞാനിപ്പ് പോസിറ്റീവായി ചിന്തിച്ചു തുടങ്ങി

എന്റെ പ്രിയപ്പെട്ട മദ്യപാനികളയായ സഹോദരീ സഹോദരന്മാരെ!

ഹാപ്പീ ക്രിസ്തുമസ്സ്(ഇന്നലെ പൂസ്സല്ലായിരുന്നോ- അതുകൊണ്ടാണു ഇന്നു പറേണേ)
നിങ്ങൾക്കു എന്റെ അകൈതവമായ ക്രുതജ്ഞത രേഖപ്പെടുത്തുന്നതിനാണു ഈ കുറിപ്പു എഴുതുന്നതു.

നിങ്ങളില്ലങ്കിൽ ഞങ്ങളില്ല, കേരളമില്ല, മന്ത്രിപണിചെയ്യാൻ ആളുണ്ടാവില്ല, സർക്കാ‍രാപ്പീസിൽ പണിക്കാ‍രുണ്ടാകില്ല, നിങ്ങളാണു താരം, അല്ല താരങ്ങൾ സഹോദരരേ...നിങ്ങളാണു!

നിങ്ങളുടെ ദേശസ്നേഹം ഞാൻ വാനോളം പുകഴ്ത്തുന്നു. നിങ്ങളിൽ പലരും, പകലന്തിയോളം പണി ചെയ്തു, സന്ധ്യ മയങ്ങുമ്പോളേക്കും കിട്ടിയ കാശുമായി പട്ടകട (ബാർ) വന്നു സ്വന്തം ബുദ്ധിയും,ശരീരവും നശിച്ചാലും വേണ്ടില്ല - നാടു നന്നാവട്ടെ എന്ന മഹനീയ വിചാരത്താൽ കിട്ടിയ കാശുകൊടുത്തു കിട്ടിയപട്ടയുമടിച്ചു കാനയിലും, റോഡിലും വീണ്, നാടിന്റെ സമ്പൽ സമർദ്ധിയെ കാക്കുന്ന നിങ്ങളുടെ ഹ്രുദയ വിശാലാതയെ നമിക്കട്ടെ!

ക്രിസ്തുമസ് എന്ന് ഈ പ്രത്യേകമായ സന്തോഷത്തിന്റ്റെ ദിവസം ആഘോഷത്തിന്റെ മാറ്റുകൂട്ടാൻ നിങ്ങൾ മദ്യമെന്ന “വിഷം” വങ്ങാൻ ചിലവഴിച്ചതു നാല്പത്തിഒന്നു കോടി മുപ്പ്ത്തി ഒൻപതു ലക്ഷം രൂപയാണു! അങ്ങനെ വീർപ്പുമുട്ടുന്ന സാമ്പത്തിക പരാധീനതയെ നിങ്ങളു അകമഴിഞ്ഞു സഹായിച്ചതിൽ കള്ളു മാഫിയയുടെ പേരിലും, കള്ളുവകുപ്പിന്റെ പേരിലും കള്ളവാറ്റുകാരുടെ ഖജനാവിന്റെ പേരിലും(ഇവരൊന്നും ഒരിക്കലും ഇതു പറയില്ല, നന്ദിയില്ലാത്തവർ) ഞാൻ നന്ദി രേഖപ്പെടുത്തുന്നു.

നിങ്ങളുടെ ഈ സഹകരണം പുതു വർഷപ്പുലരിയിലും ഉണ്ടാവുമെന്നു ഉറച്ചു വിശ്വസ്സിച്ചുകൊള്ളട്ടേ!

ഒരു കൊറച്ചു കണക്കു മനോരമ പറയും ദേ ഇവിടെ ഞെക്കി ഒന്നു വായിച്ചേ....

ഞാനിപ്പ് പോസിറ്റീവായി ചിന്തിച്ചു തുടങ്ങി... ആട്ടിയ വഴി പോയില്ലങ്കിൽ പോയ വഴിയേ ആട്ടുക എന്നല്ലെ ആരോ പറഞ്ഞിരിക്കുന്നതു!

4 comments:

ഒരു “ദേശാഭിമാനി” said...

കള്ള് കുടിയന്മാരില്ലങ്കിൽ കേരളസർക്കാർ തെണ്ടിപ്പോയേനെ!

ബാലചന്ദ്രന്‍ ചീറോത്ത് said...

കുടിയന്‍മാരെ മാത്രം കുറ്റപ്പെടുത്തരുത്. പണ്ടെന്നോ ഒരു ഇരുചക്രവാഹനം വാങ്ങിപ്പോയതിന്‍റെ പേരില്‍ ഇന്നും സെസ് അടയ്ക്കാന് ക്യൂ നില്‍ക്കുന്നവന്‍റെ മനപ്രയാസം ആദ്യം ഓര്‍ക്കുക. പിന്നെ, അതു മാറ്റാന് കുടിക്കുന്നവനെയും. കുടിയന്‍മാരെ സൃഷ്ടിക്കുന്നതു സര്‍ക്കാരാണ്. കുടിയന്‍മാരില്ലെങ്കില്‍ സര്‍ക്കാര്‍ ഖജനാവും കാലിയാകുമല്ലോ. അതാണു ഞങ്ങളുടെ സര്‍ക്കാര്‍ ഇങ്ങനെ ചില മനപ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നത്.

Manoj മനോജ് said...

കേന്ദ്രം പുറത്തിറക്കിയ ഒക്ടോബറിലെ കണക്ക് പ്രകാരം വളര്‍ച്ച കാണിച്ച ചുരുക്കം ചില മേഖലയില്‍ പ്രമുഖനാണ് ബിവറേജ്, പുകയില മേഖല.

ഏപ്രില്‍-ഓക്ടോബര്‍ ക്വാര്‍ട്ടറില്‍ രണ്ടക്കം കടന്ന (18.8%) ഏക മേഖല ബിവറേജ്, പുകയില മേഖല :) ഒക്ടോബറില്‍ മാത്രം 7.5% വളര്‍ച്ച. വ്യാവസായിക മേഖലയിലാണിവനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നിട്ടും ഒക്ടോബറിലെ ഇന്ത്യയുടെ വ്യവസായ വളര്‍ച്ച (അല്ല തകര്‍ച്ച) പൂജ്യത്തിന് താഴെ 0.4 ആണ് അപ്പോള്‍ ഇവന്റെ 7.5% ഇല്ലായിരുന്നെങ്കില്‍ വ്യവസായ തകര്‍ച്ച എവിടെ ചെന്നെത്തുമായിരുന്നു?

ഒരു “ദേശാഭിമാനി” said...

ബാലചന്ദ്രന്‍ ചീറോത്ത്,ബാലചന്ദ്രന്‍ ചീറോത്ത് വായിച്ചതിനും അഭിപ്രായങ്ങള്‍ പങ്കു വച്ചതിനും നന്ദി.


സര്‍ക്കാരുകള്‍ പോലും പണം വരുന്ന മാര്‍ഗ്ഗം ആണന്നു കണ്ടാല്‍, പൌരന്മാര്‍, ഭ്രാന്തന്മാരോ, അനാരോഗ്യരോ, എന്തിനു ചത്തു പോയാല്‍ പോലും ആ മാര്‍ഗ്ഗം വെടിയുകയില്ല. ഭരണത്തിന്റെ തലപ്പത്തു പിടിപാടുള്ളവരും, മുതലിറക്കാന്‍ കഴിവുള്ളവരും ഈ വിധത്തിലുള്ള ആസുര വ്യവഹാരങ്ങളില്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്യും. അപ്പോള്‍ ഭരണതലത്തിലെ സാമ്പത്തിക വിധഗ്ദ്ധന്മാര്‍ സര്‍ക്കാറിനെ ഉപദേശിച്ചുകൊടുക്കും‌ -
ചത്തവന്‍ - ചാത്തനും, കുറുമ്പനും,മറ്റുമാണു അവര്‍ ചാവട്ടെ,അങ്ങനെ കൊല്ലാനും, കുടുമ്പങ്ങള്‍ നശിപ്പിക്കാനുമുള്ള ലൈസന്‍സ് വിറ്റും സര്‍ക്കാരിനു പണം ഉണ്ടാക്കാം - സര്‍ക്കാരെന്നാല്‍ സമ്പന്നരെ സഹായിക്കുന്ന സംവിധാനമല്ലെ!

അതു കൊണ്ട് കുടിയന്മാരെ - കുടിക്കുക,,,, പറ്റുന്നവരെ കൊണ്ട് കുടിപ്പിക്കുക,