Tuesday, 30 December 2008

ഇപ്പോഴെ മുതല്‍ ഇതൊന്നു മനസ്സിലാക്കിയാല്‍‌ ....

മാന്ദ്യം നേരിടാന്‍ ഭക്ഷണപ്പൊതി ശീലമാക്കണമെന്ന്‌ സ്‌കോറ്റിയ ബാങ്ക്‌

ടൊറോന്‍േറാ: സാമ്പത്തികമാന്ദ്യത്തെ നേരിടാന്‍ പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കണമെന്ന്‌ കനേഡിയന്‍ ബാങ്ക്‌.

മാന്ദ്യത്തെ നേരിടാന്‍ ഒരുങ്ങാന്‍ ബാങ്ക്‌ പുറത്തിറക്കിയ ലഘുലേഖയിലാണ്‌ ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്‌. ചെലവുകുറയ്‌ക്കാനും കടങ്ങള്‍കഴിയുന്നതും വീട്ടാനും എല്ലാദിവസവും പുറത്തുനിന്നും ഭക്ഷണം കഴിക്കുന്നത്‌ ഒഴിവാക്കാനും നിര്‍ദേശിച്ചിരിക്കുന്നത്‌ സ്‌കോറ്റിയ ബാങ്കാണ്‌. 50 രാജ്യങ്ങളില്‍ ശാഖകളുള്ള സ്‌കോറ്റിയ കാനഡിയിലെ രണ്ടാമത്തെ വലിയ ബാങ്കാണ്‌. ജീവിത ചെലവുകുറച്ച്‌ ആ തുക കടം വീട്ടാനോ സമ്പാദ്യത്തിനോ ഉപയോഗിക്കണമെന്നാണ്‌ ബാങ്ക്‌ നിര്‍ദേശിച്ചിരിക്കുന്നത്‌. കടങ്ങളുടെ പലിശനിരക്കിനെക്കുറിച്ച്‌ സ്വയം ബോധ്യവാനാകണം. പുറത്തുനിന്നും കഴിക്കുവാനായി വീട്ടില്‍ നിന്നുള്ള ഭക്ഷണപ്പൊതി ശീലമാക്കണമെന്നും ബാങ്ക്‌ ഉപദേശിക്കുന്നു. മാസികകളുടെയും മറ്റും വരിസംഖ്യയിലും കുറവുവരുത്താനും ബാങ്ക്‌ നിര്‍ദേശിക്കുന്നുണ്ട്‌. പകരം ലൈബ്രറികള്‍ സന്ദര്‍ശിക്കാനാണ്‌ ഉപദേശം. : ഇത്രയും മാത്രുഭൂമിയിലെ വാര്‍ത്തയാണു.

മേല്‍‌ പറഞ്ഞ കാര്യം പണ്ടേ മുതല്‍‌ ശീലമാക്കിയിരുന്നെങ്കില്‍‌ ഇന്നു കാണുന്ന സാമ്പത്തിക പ്രതിസന്ധി ഒരു പക്ഷേ ഉണ്ടാകുമായിരുന്നില്ല.

വീട്ടീള്‍‌ നിന്നും രണ്ടോ മൂന്നോ കിലോമീറ്റര്‍‌ ദൂരെയുള്ള ജോലിസ്ഥലത്തേക്ക് ജോലിക്കാര്‍‌ ബൈക്കില്ലാതെ പോകില്ല. ചിലര്‍ക്കു കാറുതന്നെ വേണം. കുട്ടികള്‍ക്കു സ്കൂള്‍ബസിലോ തിക്കിതിരക്കി ഞെരിഞ്ഞമർന്നു തന്നെ പോകണം. ഇത്രയും ചെറിയ ദൂരം നടന്നു പോകാനെ ഉള്ളു. ആരോഗ്യത്തിനും, പരിതസ്ഥിതിക്കും, മടിശീലക്കും ഈ ചെറുദുരങ്ങൾ നടന്നു പോയാല്‍‌ എത്രയോ നല്ലതു. എന്നാൽ അവരെങ്ങനെ നടക്കും? മനുഷ്യരെ മടിയന്മാരാക്കി മാറ്റി മുതലാളിമാര്‍‌ അവരെ കറവപശുക്കളാക്കിതീര്‍ത്തിരിക്കുകയല്ലേ?
മടിയുടെ കൂടെ പൊങ്ങച്ചവും അവര്‍‌ വിതരണം ചെയ്യും പരസ്യത്തിലൂടെ. മനുഷ്യന്റെ ഈഗോയെ മുതലെടുക്കുന്ന പരസ്യങ്ങള്‍! അതേറ്റുപിടിക്കാൻ വിവരം കെട്ട ചില വീട്ടമ്മമാരും, അവരുടെ ട്രെയിങ്ങിൽ അമുൽ‌പാലും, ടിൻഫുഡും കഴിച്ചു വളരുന്ന വളരുന്ന (വിവരവും ബുദ്ധിയും ഒഴിച്ചു) കുറെ പിള്ളാരും! :)

ഇനിയെങ്കിലും പഠിക്കുക.... ചുറ്റും കാണുന്ന അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് ഇനിയും മുന്നോട്ട് പോയില്ലങ്കിൽ, ഭൂമി നരകതുല്യമാവും!

ആര്‍ഭാടമല്ലല്ലോ സന്തോഷം തരുന്നതു! മനശാന്തിയല്ലേ! ആരോഗമുള്ള ശരീരം, അത്യാവശ്യ സമ്പാദ്യം, വ്രുത്തിയോടെ വീട്ടിലുണ്ടാക്കിയ ആഹാരം, മറ്റു മനുഷ്യരെ സഹായിക്കാനുള്ള സന്‍‌മനസ്സ്, മറ്റുള്ളവരുടെ സംത്രുപ്തി കാണാനുള്ള ആഗ്രഹം.... ഇത്രയുമൊക്കെയുണ്ടോ, .... വെരി ഗുഡ്! അയാൾ ഒരു ആവരേജ് മനുഷ്യനായി!

നമ്മുടെ നാട്ടിലുള്ളവര്‍‌ ഇപ്പോഴീകാണുന്ന വികസനപ്രവർത്തനത്തോടനുബന്ധിച്ചു “പത്തു പുത്തൻ” കണ്ട് നെഹ്ലിക്കാതെ, ഇപ്പഴേ മുതല്‍ ഇതൊന്നു മനസ്സിലാക്കിയാല്‍‌ .... വരുന്ന തലമുറക്കു നല്ലതു.



5 comments:

ഒരു “ദേശാഭിമാനി” said...

പലപ്പോഴും പല പുതിയ ഉൽ‌പ്പന്നങ്ങളും വരുമ്പോൾ ഉല്പാദകർ അത് ജനങ്ങൾക്കു വെറുതെ തരുന്ന ഒരു സമ്മാനം പോലെ തോന്നും അവരുടെ വിപണന തന്ത്രങ്ങളുടെ അജണ്ട കണുമ്പോൾ! ഉദാഹരണത്തിനു, ടാറ്റായുടെ നാനോ വരുന്നെന്നു പറഞ്ഞ് ഇറക്കിയ “ചൂണ്ട” ശ്രദ്ധിച്ചോ?

പാവപ്പെട്ടവർക്കുള്ള വണ്ടി! പുതുവത്സര സമ്മാനം!


ഈ “തീപ്പട്ടീ” പോലുള്ള സാധനം വാങ്ങി നേരേ ചൊവ്വേ ഗതഗത നിയമം പോലും നടപ്പിൽ വരുത്താനും, തിരക്കുകൊണ്ട് വീർപ്പൂമുട്ടുന്ന വഴികളുടെ വീതികൂട്ടാനും, സാധിക്കാത്തിടത്തു എങ്ങനെ ഇതു ഉപയോഗിക്കും? എത്ര അധികം തുക “ഇന്ധനം” എന്ന കുന്ത്രാണ്ടത്തിനു വേണ്ടി ഇന്ത്യ ചിലവാക്കേണ്ടി വരും? വല്ലവന്റേയും സുഖ്ത്തിനോടിക്കുന്ന വണ്ടിയിലൊഴിക്കുന്ന കുന്ത്രാണ്ടത്തിനു വിലക്കൂടിയാൽ അതീടാക്കുന്നത് അത്താഴപട്ടിണിക്കാരൻ വാങ്ങുന്ന ഉള്ളിക്കും, മുളകിനും വിലകൂട്ടിയും.....


കഴിവതും ദൂരയാത്രകൾ പൊതുവാഹനങ്ങളിലും, ചെറു യാത്രകൾ കാൽനട അല്ലങ്കിൽ സൈക്കിൾ എന്നിവയിലും ഒതുക്കാൻ സാധാരണക്കാരും ഇടത്തരക്കാരും ശ്രദ്ധിച്ചാൽ വളരെ നന്ന്. ഇടത്തരക്കാർക്കു “പണമില്ലങ്കിലും പണക്കാരനെന്നു തോന്നിപ്പിക്കാനുള്ള പങ്ക പാടിലാണു” വണ്ടീം കിണ്ടീം കടം വാങ്ങി തുലയുന്നതു!

നിവർത്തിയുണ്ടങ്കിൽ ആഹാരം വീട്ടിൽ നിന്നും കഴിക്കുക. ഹോട്ടലാഹാരം 99% ശുചിത്വമില്ലാത്ത സാഹചര്യങ്ങളിലാണു ഉണ്ടാക്കുന്നതു. മാരകരോഗങ്ങൾ വരെ ചിലപ്പോൾ പിടിപെട്ടേക്കാം. ദൂരയാത്രകൾ പോകുമ്പോൾ കേടാകാത്ത ആഹാ‍രം കൂ
ടെ കരുതുക. നിവർത്തികേടുണ്ടങ്കിൽ മാത്രം പുറത്തെ ആഹാരം കഴിക്കുക.

(ഞാനെന്തിനാ വല്ലവന്റേം നോക്കണെ... മടയൻ)

Typist | എഴുത്തുകാരി said...

സമയോചിതമായ, ശ്രദ്ധിക്കപ്പെടേണ്ട ഒരു പോസ്റ്റ്.

rinipoet said...

ആര്‍ഭാടമല്ലല്ലോ സന്തോഷം തരുന്നതു! മനശാന്തിയല്ലേ! ആരോഗമുള്ള ശരീരം, അത്യാവശ്യ സമ്പാദ്യം, വ്രുത്തിയോടെ വീട്ടിലുണ്ടാക്കിയ ആഹാരം, മറ്റു മനുഷ്യരെ സഹായിക്കാനുള്ള സന്‍‌മനസ്സ്, മറ്റുള്ളവരുടെ സംത്രുപ്തി കാണാനുള്ള ആഗ്രഹം.... ഇത്രയുമൊക്കെയുണ്ടോ, .... വെരി ഗുഡ്! അയാൾ ഒരു ആവരേജ് മനുഷ്യനായി!

rinipoet said...

ആര്‍ഭാടമല്ലല്ലോ സന്തോഷം തരുന്നതു! മനശാന്തിയല്ലേ! ആരോഗമുള്ള ശരീരം, അത്യാവശ്യ സമ്പാദ്യം, വ്രുത്തിയോടെ വീട്ടിലുണ്ടാക്കിയ ആഹാരം, മറ്റു മനുഷ്യരെ സഹായിക്കാനുള്ള സന്‍‌മനസ്സ്, മറ്റുള്ളവരുടെ സംത്രുപ്തി കാണാനുള്ള ആഗ്രഹം.... ഇത്രയുമൊക്കെയുണ്ടോ, .... വെരി ഗുഡ്! അയാൾ ഒരു ആവരേജ് മനുഷ്യനായി!

ഒരു “ദേശാഭിമാനി” said...

Typist | എഴുത്തുകാരി,
rinipoet

വന്നതിനും വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി!

സമാധാനപൂർണ്ണമായ ഒരു പുതുവത്സരം ആശംസിക്കുന്നു!