ഇതൊക്കെ നോക്കാൻ ഞങ്ങളിവിടെ ഉള്ളപ്പോൾ ഇതു പറയാൻ താനാരെടോ? എന്നെങ്ങാനും ചോദിച്ചാൽ എനിക്കു ഉത്തരമില്ല....! എങ്കിലും ഞാനും മറ്റു പലരേയും പോലെ ഒരു പിതാവാണു. എന്നിലെ പിതാവിന്റെ ആശങ്കകളാണു നിരന്തരം ഇതുപോലുള്ള കാര്യങ്ങൾ കാണുമ്പോൾ എന്നെ വിഷമിപ്പിക്കുന്നതും, ആവിഷമം ഇവിടെ പ്രകടിപ്പിക്കുന്നതും..
പലപ്പോഴും വർഷങ്ങൾക്ക് ശേഷം നാട്ടിൽ വരുമ്പോൾ ഞാൻ ജാതി മതഭേദങ്ങൾ മാറ്റിവെച്ച് എന്റെ മക്കളേ പോലെ തന്നെ കാണുന്ന പല ചെറുപ്പക്കാരേയും വൈകിട്ട് കാണുമ്പോൾ എന്തെന്നില്ലാത്ത മനപ്രയാസവും ആരോടെന്നില്ലാത്ത രോഷവും ആണു എനിക്കു അനുഭവപ്പെടുന്നത്.
സാധാരണ, മനോനില തെറ്റിയവരെ നമ്മൾ ആശുപത്രികളിലാക്കി ചികൾസിപ്പിക്കും. എന്നാൽ എന്റെ മക്കളേപ്പോലുള്ളവർ ....മനോനില തെറ്റിക്കാൻ പണം മുടക്കി "വിഷം" കഴിക്കുന്നു.... അതു വിവരക്കേടുകൊണ്ടോ...എന്തോ അഭിമാനമായും കരുതുന്നു....കഷ്ടം......കഷ്ടം തന്നെ!
ഈവാർത്ത നോക്കൂ:
പറവൂര്‍: മയക്കുമരുന്ന് ഗുണ്ടാസംഘം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ പൈപ്പ്, കമ്പിവടി തുടങ്ങിയ മാരകായുധങ്ങള്‍കൊണ്ട് അടിച്ചുകൊന്നു. പറവൂരിനടുത്ത് തത്തപ്പിള്ളി അത്താണി കോളനിയില്‍ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം.
മേഖലയിലെ മയക്കുമരുന്ന് ഗുണ്ടാത്തലവനായ തത്തപ്പിള്ളി വയലുപാടം ജിനാപ്പി(ജിനീഷ്)യുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ശനിയാഴ്ച രാത്രി 9.45ഓടെ എത്തി വീടുകയറി ആക്രമിച്ചത്. ( വാർത്ത ഇവിടെ നിന്നും തുടർന്ന് വായിക്കാം..)
ഈ പറയുന്ന മയക്കു മരുന്നു വിൽക്കുന്നവർ ആരെല്ലാമാണന്നു, അവിടെ താമസിക്കുന്ന എല്ലാവർക്കും അറിയാം...ആരും ഇല്ല എന്നു പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ഈ നാട്ടുകാർ അവിടത്തെ പഞ്ചായത്തു മെമ്പറുടെ സാക്ഷിമൊഴിയോടുകൂടി ഒരു പരാതി ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിലും, എക്സൈസ് ആഫീസിലും കൊടുത്താൽ അവർ ഇവരെ പുഷ്പം പോലെ പൊക്കി അഴികൾക്കുള്ളിലാക്കാം. ഈ പ്രദേശത്തുള്ള പോസുകാർക്കും ഇവരെ പറ്റി നല്ല നിശ്ചയും ഉണ്ടായിരിക്കും.
എന്നിട്ടും എന്തുകൊണ്ട് നമ്മൾ ഇതിനൊരു ശ്വാശ്വത പരിഹാരം കാണുന്നില്ല? കോടാനുകോടികൾ ഓരോ വർഷവും "ഭ്രാന്തനേപ്പോലെ മനോനിലതെറ്റിക്കാനും സ്വയം രോഗിയായി തീരാനും " ചിലവഴിക്കുന്ന വിഡ്ഡികൂശ്മാണ്ഠങ്ങളെ ഓർത്തു നെടുവീർപ്പിടുകയാണു.
സ്വന്തം അമ്മയ്ക്കും മക്കൾക്കും ഭാര്യക്കും തിന്നാൻ കൊടുക്കാതെ, മക്കളെ പഠിപ്പിക്കാൻ ശ്രദ്ധിക്കാതെ, വഴിയിൽ പട്ടി നക്കുന്ന വിലക്കു വാങ്ങിയ ഭ്രാന്തുമായി നടക്കുന്ന ഭ്രാന്തന്മാരുടെ നാട് .... ദൈവത്തിന്റെ സ്വന്തം നാട്!
Monday, 12 January 2009
വിലക്കു വാങ്ങിയ ഭ്രാന്തുമായി ദൈവത്തിന്റെ സ്വന്തം നാട്!
എഴുതിയതു ഒരു “ദേശാഭിമാനി” at 1/12/2009 02:21:00 am
Subscribe to:
Post Comments (Atom)
1 comment:
പോലീസില്‍ പരാതിപ്പെട്ടാല്‍ പേരിനു വേണ്ടി ഇത് മേടിച്ചടിക്കുന്ന “പാവങ്ങളെ” പിടിക്കും. താക്കീത് നല്കി പറഞ്ഞ് വിടും. പിന്നെ പരാതി പറഞ്ഞവരെ വഴിയിലോ, വീട്ടിലോ കയറി ഇതു പോലെ അവര്‍ തല്ലും, കൊല്ലും....
Post a Comment