Wednesday, 21 January 2009

ബരാക് ഒബാമക്കു എല്ലാ ആശംശകളും നേരുന്നു!

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ ഒരു പൗരനെന്ന നിലയിൽ എനിക്കു അൽപം "അഹംങ്കാരമുണ്ട്‌!.” എന്നാൽ ശ്രീ മമ്മൂക്കാ എന്നു എല്ലാവരും സ്നേഹപൂര്‍വം വിളിക്കുന മഹാസിനിമാനടൻ, ശ്രീ. മമ്മൂട്ടിയുടെ അഭിപ്രായപ്രകാരം എനിക്കു രാഷ്ട്രീയത്തെ പറ്റി പറയാൻ അധികാരമുണ്ടാവില്ല! കാരണം ഞാൻ ഇതു വരെ വോട്ടു ചെയ്തിട്ടില്ലല്ലോ!

ദാ ഈ മുൻപിൽ ഇരിക്കുന്ന ടീവി യിൽ സി എൻ എന്‍‌ -ല്‍‌ അമേരിക്കയിലെ പുതിയ പ്രസിഡന്റ്‌ ശ്രീമാൻ ബരാക്ക്‌ ഒബാമയുടേ സത്യ പ്രതിജ്ഞാചടങ്ങും അതിനോടനുബന്ധിച്ചുള്ള പ്രസിഡൻഷ്യൽ അഡ്രസ്സും (കടിഞ്ഞൂൽ പ്രസംഗം) കേട്ടുകൊണ്ടിരിക്കുകയാണു. അതില്‍‌ എന്നെ ഏറ്റവുംകൂടുതൽ ആകർഷിച്ച ചില കാര്യങ്ങൾ സൂചിപ്പിക്കുകയാണു ഈ പോസ്റ്റിലൂടെ!

ഒന്നു :-

പുതിയ അമേരിക്കൻ പ്രസിഡന്റിന്റെ ആദ്യ പ്രസ്ംഗത്തിൽ ഊന്നിപറഞ്ഞ ഒരു കാര്യം ദൈവം തന്ന സമത്വത്തിനുള്ള അവകാശം - അതു നിങ്ങൾ സ്വയം കേക്കൂക- അതു ഞാൻ ഇവിടെ ചേർത്തിട്ടുണ്ട്‌. ( താഴെ ഉള്ള വിന്‍ഡോയില്‍ “പ്ലേ >“ ക്ലിക്കു ചെയ്യുക)

രണ്ടാമതു,:-

ഭരണ കക്ഷിയോ പ്രതിപക്ഷമോ എന്ന വ്യത്യാസ്മില്ലാതെ, പൊതുജനങ്ങളുടേയും, മറ്റു നേതാക്കളുടേയും അഭിപ്രായ ശേഖരണത്തില്‍‌ എല്ലാവരും ഒരേപോലെ പറഞ്ഞു കേട്ട അഭിപ്രായം:-

"ബരാക്‌ ഒബാമ ആനേകം പ്രശ്‌നങ്ങളോടൊപ്പമാണു വൈറ്റ്‌ ഹൗസിലേക്കു വരുന്നത്‌, ഗഹനമായ അനേകം രഷ്ട്രീയ പ്രശ്നങ്ങളും, അതിനേക്കാൾ വലിയ സാംബത്തിക പ്രതിസന്ധിയും അദ്ദേഹത്തിന്റെ മുൻപിലുള്ള ഏറ്റവും വലിയ രണ്ട്‌ ബാധ്യതകളാണു. അതിനാൽ അദ്ദേഹത്തിനു ജനങ്ങളുടേ പിന്തുണ യാണു ഇപ്പോൾ ആവശ്യം" - എന്ന ഏകസ്വരത്തിലുള്ള സഹകരണ മനോഭാവവും.

അതു കേട്ടപ്പോള്‍ അറിയാതെ ഞാൻ നമ്മുടെ തിരഞ്ഞ്ടുപ്പുകളും അതിനുശേഷം വോട്ടെണ്ണലും, പിന്നീട്‌ ഒരു മന്ത്രിസഭ രൂപീകരിക്കുന്നതിനുള്ള ട്രപ്പീസും, ഗുസ്തിയും, അതിനിടയിൽ എത്രയോ ജനങ്ങളുടേ തലയും, കയ്യും കാലുമെല്ലാം കുരുതികൊടുക്കേണ്ടിയും വന്നേക്കാം എന്നെല്ലാമുള്ള നമ്മുടെ നാട്ടിലെ കാര്യവും ഒന്നു ആലോചിച്ചു പോയി.

മാത്രമോ- വഴിനീളെ "കള്ളുഷാപ്പിലെ വിഷം വാങ്ങി കുടിച്ചു സ്വയം ഭ്രാന്തന്മാരായി നടന്നു കീജേയ്‌ വിളിയും, വെല്ലുവിളികളും, പത്രങ്ങളിൽ തോറ്റവന്റേയും ജയിച്ചവന്റെയും ചോട്ട മുതൽ മോട്ട വരെ യുള്ള നേതാക്കളുടെ വിഴപ്പ്‌ അലക്കലുകളും വേരെ ഒരു വഴിക്കു!

പുതിയ യുഗപ്പിറവി നമ്മുടെ നാട്ടിലും വരാൻ പോകുകയാണല്ലോ! പാര്‍ലമെന്റ് തിരഞ്ഞെടുപ്പു അടുത്തില്ലേ? പിന്നെ അച്ചുമാമയെ എപ്പോഴാണു അദ്ദേഹത്തിന്റെ കൂട്ടത്തിലുള്ളവർ തന്നെ വലിച്ചു താഴെ ഇടുന്നതെന്നും പറയാനും പറ്റില്ലല്ലോ! :).!

നമ്മുടെ നേതാക്കന്മാർക്കും കുറച്ചെങ്കിലും സംസ്കാരത്തിന്റെ ആവശ്യകതയും, അച്ചടക്കവും, "സംസാര രീതിയും" കണ്ടു പഠിക്കാൻ പറ്റിയ അവസരമയിരുന്നു ഇന്നലത്തെ ഇനാഗ്രേഷൻ ചടങ്ങ‍ൂകൾ!

ബരാക് ഒബാമക്കു എല്ലാ ആശംശകളും നേരുന്നു!

അനേകം പ്രതീക്ഷകൾ അദ്ദേഹ്ത്തിൽ നിക്ഷിപ്തമാണു!

അതു പോലെ വെല്ലുവിളികളും...........

അദ്ദേഹത്തില്‍‌ അര്‍പ്പിച്ച പ്രതീക്ഷകള്‍‌ സഫലമാകാനും, വെല്ലുവിളികള്‍ തരണം ചെയ്യാനും ദൈവം സഹായിക്കട്ടെ!

1 comment:

ഒരു “ദേശാഭിമാനി” said...

പ്രിയപ്പെട്ട ഓബാമ
പുതിയ ചരിത്രം എഴുതിക്കുവാനുള്ള താങ്കളുടെ പ്രവർത്തനങ്ങൾ നന്മയുടേതാകട്ടേ......, ആശംസകൾ!