Tuesday, 20 November 2007

നമ്മുടെ നാട്ടിലെ ഓ..രേ കാര്യേ!

ഇന്ത്യയിലെ യുവാക്കള്‍ മറ്റുള്ള രാജ്യങ്ങളിലുള്ളവരെ അപേക്ഷിച്ചു കൂടുതല്‍ സന്തുഷ്ടരാണന്ന വാര്‍ത്ത എല്ലാവരേയും സന്തോഷിപ്പിക്കും. എന്നാല്‍, ഇതിനൊരു മറുവശം കൂടി ഉണ്ടു. സര്‍വേ നടത്തിയവര്‍ ഓഫീസുകളിലും, ജോലിസ്ഥലങ്ങളിലും സര്‍വേ നടത്തിയായിരിക്കും ഇതു വിലയിരുത്തിരിക്കുന്നതു. അവര്‍ തീര്‍ച്ചയായും സന്തുഷ്ടരായിക്കും. എന്നാല്‍ ജോലി ഇല്ലാത്ത യുവാക്കളൂടെ ബാഹുല്യം ഏറെയുണ്ടു. അവരെകൂടി സന്തോഷിപ്പിക്കണ്ടെ? നമ്മുടെരാഷ്ട്രീയ നേതാക്കള്‍, അധികാരത്തിനു വേണ്ടിയും, പേരിനു വേണ്ടിയും തമ്മില്‍ വടംവലി നടത്തുന്ന സമയത്തില്‍ നിന്നു കുറച്ചു ഈ ഹതഭഗ്യരുടെ ഭാവിക്കുവേണ്ടി എന്തെങ്കിലും ചെയ്യുവാന്‍ പറ്റുമൊ എന്നു കൂടി അലോചിച്ചാല്‍ നന്നായിരുന്നു. കുട്ടികളെ പഠിപ്പിക്കാന്‍ പണമില്ലതെ ആത്മഹത്യ ചെയ്യുന്ന രക്ഷകര്‍ത്താക്കളും, ജീവിതം കുട്ടികളുടെ ഭാവിക്കു വേണ്ടി മാത്രമായി ജീവിക്കുന്നവരും കൂടുതല്‍ നമ്മുടെ ഇന്ത്യയില്‍ തന്നെയായിരിക്കും. ഇങ്ങനെയുള്ള രഷകര്‍താക്കളെ, വയസ്സുകാലത്തു വൃദ്ധ്സദനങ്ങളിലും, ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടി മനോരോഗാശുപത്രികളിലാക്കി , തങ്ങളുടെ സന്തതികള്‍ക്കുവേണ്ടി അമേരിക്കയിലും, യൂറോപ്പിലും, താമസ്സിക്കുന്ന വരും കൂടുതല്‍ ഉള്ളതും, നമ്മുടെ നാട്ടില്‍ തന്നെയാണു. ***************ഇന്നത്തെ വേരൊരു പ്രധാന വാര്‍ത്ത, ശ്രീ. അച്ചുതാനന്തന്‍, ജട്ജ്ജിയെ വിമര്‍ശിച്ചതില്‍ ഉള്ള നീറിപുകയുന്ന അമര്‍ഷമാണത്രെ വേറൊരു "വിധ്വാന്‍" ജട്ജ്ജിക്കു. ന്യയാധിപന്‍മാര്‍, വിവേകമുള്ളരായിരിക്കണം. ജട്ജിയുടെ കസേരയില്‍ ഇരുന്നാല്‍ വിവേകം ഉണ്ടാവുകയില്ല്‌. അതു തലച്ചോറില്‍ നിന്നും വരണം. കഷ്ടപെടുന്ന നാടിണ്റ്റെ നാട്ടെല്ലായ കര്‍ഷകരുടെ വയറ്റത്തടിച്ചിട്ടുവേണൊ ഈ തരം ദേശദ്രോഹകരമായ വിധി പ്രസ്താവിക്കന്‍. ഇവനൊന്നും ഈ പണിക്കല്ല പോകേണ്ടതു, കൂട്ടികൊടുപ്പിനും, കൂലിതല്ലിനു പോകുന്നവര്‍ക്കുപോലും, നാടിനോടു ഇതില്‍ കൂടുതല്‍ മര്യാദ കാണിക്കും. ഇവരെയൊക്കെ നാട്ടുകാര്‍ കൈകാര്യം ചെയ്താല്‍ പോലും, അത്ഭുതപ്പെടേണ്ട! ***************

No comments: