Wednesday 21 November 2007

നാം മുന്നോട്ട്>>>!

സ്വാമി ശരണം! പണം കൈകാര്യം ചെയ്യാന്‍ അവസരം കിട്ടുന്നതു ഒഴിവാക്കാന്‍ ആരും തയ്യാറാകാറില്ല। എന്താ കാര്യം? ചക്കരക്കുടത്തില്‍ കൈ ഇട്ടാല്‍ ഒന്നു നക്കാനെങ്കിലും കിട്ടും!
-----------------------------------------------------------------------------------

പണം കൊടുത്തു പൂജ ചെയ്യന്‍ തിരുമേനിമാര്‍ മത്സരിക്കുകേ, ഹായ്‌! ഭഗവാനെ ഭജിച്ചു സായുജ്യം അടയുക എന്നൊരു ഏര്‍പ്പടാണൊ അതിനു പിന്നിലുള്ള്‌ ചേതോവികാരം? അതൊ നാലു കാശുണ്ടാക്കാമോന്നു എന്നുള്ളതാണൊ?
-----------------------------------------------------------------------------------

ഹിന്ദുക്കളുടെ അമ്പലങ്ങളുടെ ചുമതല ഏറ്റെടുത്ത ദേവസ്വം ബോര്‍ഡിണ്റ്റെ ഭരണം കൈയാളാന്‍ എന്താ ഒരു മത്സരം! ശിവ ശിവോ ശിവ!! അത്മാര്‍തമായി, ഒന്നിച്ചു നില്‍ക്കാന്‍ ഒരു കൂട്ടയ്മയുമില്ലാത്ത ഹിന്ദുക്കളുടെ പേരിലുള്ള സ്ഥാപനങ്ങളില്‍ ചോദിക്കാനും പറയാനും ആരും മെനക്കേടുകയില്ലല്ലോ! കൈയിട്ടു വാരം, കാലിട്ടു തട്ടാം!
-----------------------------------------------------------------

കേരളത്തിലെ ഒന്നേകാല്‍ കോടി ഹിന്ദുക്കള്‍ ഒന്നിച്ചു നിന്നാല്‍, അതിണ്റ്റെ ഒരു ശക്തി എന്തായിരിക്കും? ഒരിക്കലും രാഷ്ട്രീയക്കാര്‍ അതിനു സമ്മതിക്കുകയില്ലല്ലോ? അങ്ങനെ ഒരിക്കലും ആവാതെ ഇരിക്കാന്‍, നമ്മുടെ സര്‍ക്കാരിണ്റ്റെ എല്ല രേഖകളിലും, "ജാതി" എന്ന ഒരു കോളവും വച്ചു കൊടുത്തിട്ടുണ്ടു। ആ ജാതിയാണു, ഈ ജാതിയാണു എന്നൊക്കെ പറഞ്ഞു, തമ്മില്‍ തല്ലി കൊട്ടയിലിട്ട ഞണ്ടുകളെപ്പോലെ, പരസ്പരം കാലുവാരിക്കൊണ്ടിരുന്നാല്‍, മറ്റുള്ള്‌ കുറുക്കന്‍മാര്‍ക്കു കൈയിട്ടുവാരാന്‍ ഇഷ്ടം പോലെ അവസരം കിട്ടൂം!

---------------------------------------------------------------------------------
നല്ല വിദ്യഭ്യാസമുള്ള നാടണു നമ്മുടെ। പക്ഷെ, അതിണ്റ്റെ വിവേകം കാണിക്കാന്‍ മിനക്കെടാറില്ല്‌! എല്ലാവരും കുറച്ചുകൂടെ ഉത്സാഹിച്ചു നമ്മുടെ പൈതൃുകം കളയാതെയുള്ള്‌ ഒരു പുരോഗമനം ഉണ്ടവാന്‍ ശ്രമിക്കണം। പണത്തിനും, പുരോഗമനത്തിനും, വേണ്ടി ഓടുന്നതിനിടയില്‍ കൈയില്‍ നിന്നു പല സാധനങ്ങളും, വീണു പോകുന്നുണ്ടു। പ്രധാനപ്പെട്ട്‌ സംസ്കാരം, ഭാഷ, നമ്മുടെ പ്രക്രുതിക്കനുസരിച്ചുള്ള ജീവിതരീതി, പരസ്പരബഹുമാനം, മത്രുഭക്തി്‌ പിത്രുഭക്തി്‌, ഗുരു ഭക്തി, വ്യായാമം, കുട്ടികലുള്ള കുട്ടിത്തം, ഒക്കെ പോയി! പകരം, പാസ്ചാത്യരുടെ ജീവിതരീതിയും, ലൈഗിക അരാജകത്വവും, ഒക്കെ ഇമ്പോര്‍ട്ടു ചെയ്തു ച്ല്ലിട്ടു സൂക്ഷിക്കുന്നുണ്ടല്ലോ! നന്നയി വരട്ടെ!
-----------------------------------------------------------------------------------