Wednesday, 21 November 2007

ബ്ലോഗുകള്‍ വായിക്കൂ

ഇന്നു ഇതു രണ്ടാമത്തെ ബ്ളോഗലാണു। കാരണം, ഇന്നുൊത്തിരി ബോഗ്‌ വായിച്ഛു। പലരുടെയും കാഴ്ചപ്പാടുകള്‍ വായിച്ഛറിഞ്ഞു। എത്രയെത്രവിഷയങ്ങള്‍, ഭൌതികം, ആധ്യാത്മികം, നിരീശരത്വം, രാഷ്ട്രീയം, കല, സാഹിത്യം, ആനുകാലികം, ശാസ്ത്രം, ജ്യോതിഷം, അങ്ങനെ എണ്ണിയാല്‍ തീരാത്ത വിഷയങ്ങള്‍ ഇവിടെ വരുന്നു- : അല്ലേ?! സാധാരണക്കാരനു സംവേദിക്കാന്‍ നല്ലൊരു വേദിയും, ഉപാധിയും ആണു ഇത്‌. വായിച്ഛുകൊണ്ടിരുന്നപ്പൊള്‍, തോന്നിയ ഒരു കാര്യമാണു, എല്ലാവരും എഴുതുന്നതു വായിക്കണം. എല്ലാത്തിലും, എന്തെല്ലാമൊ ഒക്കെ ഉണ്ടു. ഇതൊക്കെ വായിക്കുന്നതു കൊണ്ടുള്ള പ്രയോജനം എന്താണന്നു വച്ഛാല്‍, നമുക്കു നമ്മുടെ കാഴ്ച്ഛപ്പടുകളിലെ തെറ്റിനെ തിരുത്താന്‍ അവസരം കിട്ടിയേക്കാം. ചിലപ്പോള്‍ മറ്റുള്ളവരെ തിരുത്താന്‍ അവസരം കൊടുക്കാന്‍ പറ്റും