Friday, 30 November 2007

കാലം -- കലികാ‍ലം!

പണ്ടു എഷ്യാനെറ്റിലോ മറ്റോ ഒരു സംസ്കാരശൂന്യമായ പരിപാടി നടത്തിക്കണ്ടിരുന്നു. ആളുകളെ തേജോവധം ചൈയ്തു സുഖിക്കുകയും, അതു ചാനല്‍കാര്‍ക്കു വിറ്റ്‌ കാശുണ്ടാക്കുകയും ചെയ്യുമ്പൊള്‍, അതു മൂലം, മാനസികമായി എത്രമാത്രം ജനങ്ങള്‍ പീഠിപ്പിക്കപ്പെട്ടിരുന്നു എന്നു ഈ നാറിയ പരിപാടിക്കാര്‍ ചിന്തിച്ചിരിക്കുമോ? ആ പരിപാടി നടത്തിയവന്‍ ഒരു സിനിമയില്‍ അഭിനയിച്ചു കണ്ടു. ഒരു പാട്ടു സീന്‍ ആരോ ബ്ളൊഗില്‍ ഇട്ടിട്ടുമുണ്ടു. ഇനി ഇതുമതി, ഒരുപണിയുമില്ലാതെ, വായില്‍നോക്കി നടക്കുന്ന വര്‍ക്കു കണ്ടു പഠിക്കാന്‍, -- അതായതു, തെണ്ടിത്തരം കാണിച്ചാലും, ആളുകള്‍ അംഗ്ഗീകരിക്കുകയും, അത്‌ ചിലപ്പൊള്‍, ഉയരങ്ഗളിലെത്തിക്കുകയും ചെയ്യും എന്നു!



പാട്ടിണ്റ്റെ സീന്‍, 'ഗാനശാഖി" എന്ന ബ്ളോഗ്‌ സന്ദര്‍ശിക്കുക! കാലം, കലികാലം!

മൂല്യച്യുതിയുടെ വിഷമത്തോടെ,
നിങ്ങളെ പ്പോലെയുള്ള ഒരു ദേശാഭിമാനി!