Wednesday 12 December 2007

അര്‍ഹതയില്ലാത്ത അപ്പകഷണം

നിങ്ങള്‍ അഭിമാനിയായ ഭാരതീയനോ, അതോ - വെറും ഒരു - നായരോ, നമ്പൂരിയോ, ഈഴവനോ, പുലയനോ, പറയനോ, റോമന്‍ കത്തോലിക്കനോ, ലത്തീനോ, ബാവാക്കരനോ, മെത്രാന്‍‌കാരനോ, സിയയോ, സുന്നിയോ, ലീഗോ, ഇടതോ, വലതോ, അല്ലങ്കില്‍ എണ്ണിയാലൊടുങ്ങാത്ത ഇതുപോലുള്ള അനേകം ഒന്നില്‍ ഏതെങ്കിലുമൊന്നില്‍ ഒന്നാണോ?


നിയമങ്ങള്‍ പൊളിച്ചെളുതേണ്ട കാലം കഴിഞ്ഞു. ജാതിയില്‍ അധിഷ്ടിതമായ ഒരു ഭരണസംവിധാനമാണു ഇന്നു ഉള്ളതു. നുന പക്ഷത്തിന്റെ പേരിലും, മറ്റു വിഭാ‍ഗീയ സംരക്ഷണത്തിന്റെ പേരിലും, സര്‍ക്കാര്‍ കൊടുക്കുന്ന ഇളവുകള്‍ അവസ്സാനിപ്പിക്ക്ണം! നിര്‍ഭാഗ്യവാന്‍‌മാരായ ദാരിദ്ര്യരേഖക്കു താഴെ ഉള്ളവര്‍ സര്‍ക്കരിന്റെ ഔദാര്യം അര്‍ഹിക്കുന്നു. ഈ ജനാധിപത്യരാജ്യത്തു, എല്ലാവര്‍ക്കും പഠിക്കാനും, ജോലി ചെയ്യാനും, വ്യാപാരങ്ങള്‍ നടത്താ‍നും അവസരമുണ്ടു. അല്ലാതെ കൃസ്ത്യാനികളും, മുസ്ലീമുകളും, ഹിന്ദുക്കളും വെവ്വേറെ നിയമപരിരക്ഷക്കുള്ളിലായാല്‍, ജനാധിപത്യം എന്ന് വാക്കിനു അര്‍ത്ഥമെന്തു?


അതുപോലെ തന്നെ, അധകൃത വര്‍ഗ്ഗം, പട്ടിക ജാതി, പട്ടികവര്‍ഗ്ഗം, എന്നിത്യാദി ലേബലുകള്‍, ഇന്നത്തെ കാലത്തു ജനങ്ങളില്‍ അപകര്‍ഷതാ ബോധം വളര്‍ത്തുകയും, അവരുടെ മുന്‌നിരയിലേക്കുവരുവാനുള്ള മോഹങ്ങളും സാഹചര്യങ്ങളും അവര്‍ക്കുകിട്ടുന്ന ചില്ലാറ സഹായങ്ങള്‍ മുലം മുരടിപ്പിക്കുകയും ചെയ്യും.


വോട്ടുബാങ്കുകളാണു ഇത്തരം വേര്‍തിരിവികള്‍ നില നിര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ഘടകം. അല്ലതെ ഒരു പിന്നോക്ക പ്രേമവുമല്ല! ഈ പിന്നോക്കങ്ങളെ പിന്നോക്കമായി നിലനിര്‍ത്തിയാലെ രാഷ്ട്രീയ കുറുക്കന്മാര്‍ക്കു മുന്നോക്കം പോകാന്‍ പറ്റൂ. മാത്രമല്ല ഉദ്യോഗസ്ഥന്മാര്‍ക്കും, തുക്കടാ നേതാക്കള്‍ക്കും ഈ പേരില്‍ അടിച്ചുമാറ്റാന്‍ ഇഷ്ടമ്പോലെ ഫണ്ടുകളും ഉണ്ടല്ലോ!


മനശാത്രത്തിലും, സാമൂഹ്യശാസ്ത്രത്തിലും, രാഷ്ട്രീയ ശാസ്റ്റ്രത്തിലും, ധനതത്വശാസ്ത്രത്തിലും നിയമങ്ങളിലും പ്രാവീണ്യമുള്ളവരുടെ കൂട്ടായ ഭരണത്തിനു മാത്രമെ ഈ അവസ്തക്കു മാറ്റം വരുത്തന്ന് പറ്റൂ.


അല്ലതെ, പാരയ്ക്കും, കരിംചന്തക്കും, കള്ളുനിര്‍മാണത്തിലും, ഗുണ്ടാപണിക്കും, മാത്രം പ്രാവീണ്യം നേടിയവര്‍ക്കു ഇതിനെപറ്റി ചിന്തിക്കാന്‍ പറ്റില്ല!

(ജനശക്തി ന്യൂസിനു “മതാധിപത്യ സങ്കുചിത വീക്ഷണങ്ങളെഎതിര്‍ത്ത് തോല്‍പ്പിക്കണം" എന്ന തലക്കെട്ടിലെഴുതിയ ബ്ലോഗിനുള്ള അനുബന്ധ മായ കമന്റു. - ദയവായി ആബ്ലോഗുകൂടീ വായീക്കുക)

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

"അര്‍ഹതയില്ലാത്ത അപ്പകഷണം"

ഏ.ആര്‍. നജീം said...

എന്ത് പറയാന്‍ ആരോട് പറയാന്‍....
എന്തെങ്കിലും മിണ്ടിയാല്‍ ഒന്നുകില്‍ അവരുടെ ആള് അല്ലെങ്കില്‍ ഇവരുടെ ആള്...