ഇന്ത്യയിലൊട്ടാകെ വന്‍കിട കുത്തകകള്‍ ആരംഭിക്കുവാന്‍ പോകുന്ന ചില്ലറ വ്യാപാര ശൃംഗല ആനേകലക്ഷം ചെറുകിട വ്യാപാരികളുടെ ജീവിതമാര്‍ഗ്ഗം ദുരിതപൂര്‍ണ്ണമാക്കും.
ഇതു പോലെയുള്ള പല ചെറുകിട വരുമാനമാര്ഗ്ഗങ്ങളിലും, കുത്തകക്കാര്‍ കൈവയ്ക്കും! ഇതു വീണ്ടും, കുറെ ആത്മഹ്ത്യാ വാര്തകള് കേള്‍പ്പിക്കാന്‍ ഇടവരുത്തും!
അതിനാല്‍ ഇതു പ്രാവര്‍ത്തികമാകാതിരിക്കാന്‍, എല്ലാസാധാരണക്കാരും കൂട്ടായി സഹകരിക്കണം. ഈ തരം സ്ഥാപനങ്ങള്‍ തുടങ്ങാന്‍ സ്ഥലം കൊടുക്കുന്നതു നിരുത്സഹപ്പെടുത്തുക, ഇവര്‍ തുടങ്ങിയ സ്ഥാപങ്ങളെ നിരാകരിക്കുകയും, അവരോടു ഒരു തരത്തിലും സഹകരിക്കുകയില്ല എന്ന തീരുമാനിക്കുക, എല്ലാ സിറ്റികളിലേയും സാധിക്കുന്നത്ര ചെറുകിടവ്യാപാരികളുടെ സംഘടന യുണ്ടാക്കി, മൊത്തമായി സാധനങ്ങള്‍ എടുത്തു കുറഞ്ഞ വിലക്കു ലഭീക്കുന്നതിനു ശ്രമിക്കുക, തുടങ്ങിയ കാര്യങ്ങളാണു ഈ വരാന്‍പോകുന്ന കൊടും വിപത്തില്‍ നിന്നും രക്ഷനേടാനുള്ള മാര്‍ഗ്ഗം. നിലവിലുള്ള് സമരമാര്ഗ്ഗങ്ങളോടൊപ്പം, ഇത്തരം പ്രവര്ത്തങ്ങള്ക്കുകൂടി ഊന്നല്‍ കൊടുക്കുക.
(ചെറുകിടക്കാര്‍ കുട്ടയിലിട്ട ഞണ്ടുകളേപോലെ മത്സരിച്ചു കാലുവാരാതെ, പരസ്പരം സഹകരിച്ചാലെ നിങ്ങള്‍ക്കു നിലനില്‍പ്പുള്ളൂ)
സ്നേഹത്തോടെ, ഒരു ദേശാഭിമനി
നോട്ട്: എനിക്കു വ്യാപാരമുണ്ടായിട്ടോ, മുതലാളികലളോടു വിരോധമുണ്ടായിട്ടോ അല്ല ഞാന്‍ ഇതു പറയുന്നതു. കുറേ പേരുടെ കണ്ണീര് കാണാന്‍ ഇടവരത്തരുതേ എന്ന പ്രാര്‍ത്ഥന യാണു!
Saturday, 8 December 2007
കൊടുംകാറ്റ് വീഴും മുമ്പേ....( a reminder!)
എഴുതിയതു ഒരു “ദേശാഭിമാനി” at 12/08/2007 03:08:00 pm
Labels: സാമൂഹ്യം
Subscribe to:
Post Comments (Atom)
3 comments:
ദേശാഭിമാനി...
തങ്കളുടെ ഈ നല്ല ചിന്തയുടെ...കൂടെ...പ്രാര്‍ത്ഥനകളോടെ
ഞാനും....
വളരെ ഗൌരവമുള്ള പ്രശ്നം തന്നെ... നാടിന്റെ പുരോഗതിയുടേ പേരില്‍... പൊന്തി വരുന്ന വന്‍കുത്തകകള്‍..ഗള്‍ഫ് രാജ്യങ്ങളില്‍...സാധാരണ കച്ചവടക്കാര്‍ക്ക് കുറച്ചൊന്നുമല്ല ഭീഷണിയായിരിക്കുന്നത്..
ചെറുകിട കച്ചവടക്കാരായ പല മലയാളികളും കടകള്‍ കിട്ടിയ വിലക്ക് കൊടുത്ത് കമ്പനികളില്‍ ജോലിക്ക് കയറുന്ന കഴ്ച്ച വര്‍ദ്ധിച്ചിരിക്കുന്നു...
ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതല്‍ പറയാന്‍ അറിവ് സമ്മതിക്കുന്നില്ല.. അറിവുള്ളവരുടെ മികച്ച അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍..വായിക്കാന്‍..കാത്തിരിക്കുന്നു
നന്മകള് നേരുന്നു
പുരോഗമനം. എങ്ങനെ പിന്നെ നടപ്പാക്കാം.?
എന്തായാലും കോടിക്കണക്കിനു ചെറുകിട വില്പനക്കാരെ ബാധിക്കുന്ന പ്രശ്നമാണ്.
Post a Comment