Sunday 20 January 2008

ആലോചിച്ചിട്ടു ഒരു പിടിയും കിട്ടുന്നില്ല!

കുറച്ചു ദിവസമായി എന്റെ അല്പ ബുദ്ധിയില്‍ ഒരു സംശയം കിടന്നു ശല്യം ചെയ്യുന്നു. എന്നെ സംബദ്ധിച്ചിടത്തോളം - പൂച്ചക്കു പൊന്നു ഉരുക്കുന്നിടത്തു എന്തു കാര്യം എന്ന പോലെ ആണ്.

സംശയം ഇതാണു, :- ഇപ്പോള്‍ കേരളത്തിന്റെ വ്യവസ്സായ തലസ്ഥാനത്തു അനേക കോടീ രൂപയുടെ നിക്ഷേപങ്ങള്‍ ബഹുരാഷ്ട്രകമ്പനികള്‍ നടത്തിവരികയാണല്ലോ!. ഇവ എല്ലാം, സ്വകാര്യ കമ്പനികളാണു. നമ്മുടെ സര്‍ക്കാരിന്റെ പങ്കാളിത്തം നിസ്സാരം മാത്രം! മിക്കതിലും ഒരു പങ്കാ‍ളിത്തവുമില്ല!.

ഈ സംരംഭങ്ങള്‍ക്കെല്ലൊം 100 കണക്കിനേക്കര്‍ ഭൂമിയാണു, നമ്മുടെ റവന്യൂ വകുപ്പു വില്‍ക്കുന്നതു. ഉദാഹരണത്തിനു കളമശേരിയിലെ സൈബര്‍ സിറ്റിക്കുവേണ്ടിയുള്ള സ്ഥലം തന്നെ എടുക്കാം. സര്‍ക്കാരിന്റെ പൊതുമേഘലാ സ്ഥാപനത്തിന്റെ സ്ഥലം സ്വകര്യ സ്ഥപനങ്ങള്‍ക്കു വില്‍ക്കുമ്പോള്‍, ഭാവിയില്‍, അവരുടെ ബിസിനസു ലാഭകരമല്ലന്നു പറഞ്ഞു പിന്‍‌വാങ്ങി സ്ഥലം മറ്റാവശ്യങ്ങള്‍ക്കു മറിച്ചു വില്‍ക്കുകയോ മറ്റോ ചെയ്യാന്‍ സാധ്യതകല്‍ ഇല്ലേ?

സര്‍ക്കാര്‍ പലകാര്യങ്ങളിലും തിടുക്കം കൂട്ടി കരാറുകള്‍ വയ്ക്കുമ്പോള്‍- അതിന്റെ പുറകില്‍ എന്തെങ്കിലും
കാര്യമുണ്ടോ എന്നു, നിയമജ്ഞര്‍ അന്വേഷിക്കേണ്ടതില്ലേ? ഇങ്ങനെ ഉള്ള ക്രയവിക്രയങ്ങള്‍ നടത്തുന്നതിനു മുമ്പു, തുട്ങ്ങാന്‍ പോകുന്ന സ്ഥാപനത്തിന്റെ നടത്തിപ്പുരീതികളും, അവര്‍ കൊടുക്കുന്ന ഗ്യാരണ്ടിയും, പൊതുജനങ്ങളുടെ കൂടീ അറിവിലേക്കു പരസ്യപ്പെടുത്തേണ്ടതല്ലേ?

ഇതിനു ഏറ്റവും നല്ല മാര്‍ഗ്ഗം, ഇത്തരം സംരംഭകര്‍ക്കു ഭൂമി ദീര്‍ഘ്കാല പാട്ടത്തിനു കൊടുക്കുന്നതല്ലേ? അപ്പോള്‍ സര്‍ക്കാര്‍ ഭൂമി അന്യധീനപ്പെടാതെയും, സ്ഥിരമായ വരുമാനവും സര്‍ക്കാരിനു ലഭിക്കില്ലേ?
കമ്പനികള്‍ക്കു മുടല്‍ മുടക്കും കുറയും, മാത്രമല്ല, ആതുകയുടെ പലിശയുടെ ഒരുചെറിയ അംശമേ പാട്ടത്തുകയായി സര്‍ക്കാരിനു നല്‍കേണ്ടിയും വരികയുള്ളു. അപ്പോള്‍ സംരഭകര്‍ക്കു കൂടുതല്‍ ലാ‍ഭവും അല്ലേ!

അതോ --------- ഇതിനുള്ളില്‍ ------വേറെ --------- എന്തെങ്കിലും ----?????????

സംശയം മാത്രമാണേ.............

5 comments:

ഒരു “ദേശാഭിമാനി” said...

"മിച്ചഭൂമിയില്‍പെട്ട 250 ഏക്കറില്‍ സ്വകാര്യ പങ്കാളിയെ കണ്ടെത്താത്തതിനെ തുടര്‍ന്ന് വി.എസ് സര്‍ക്കാര്‍ ബയോടെക്നോളജി, ആഭരണ, ഐ.ടി സെസുകള്‍ സ്ഥാപിക്കുന്നതിന്റെ പേരില്‍ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകള്‍ക്ക് പ്രതിഫലവും കൃത്യമായ വ്യവസ്ഥയും കൂടാതെ കൈമാറി. ഭൂമി നല്‍കിയതിന് പ്രതിഫലമായി എച്ച്.എം.ടിക്ക് സംസ്ഥാന സര്‍ക്കാര്‍ കനിഞ്ഞ നൂറേക്കറില്‍ 70 ഏക്കര്‍ ഇന്നലെ മുതല്‍ ഐ.ടി സൈബര്‍ സിറ്റിയുടെ മറവില്‍ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പിന് സ്വന്തവുമായി.
ഇതിനെല്ലാം കൂട്ടുനിന്ന വ്യവസായ തൊഴിലാളികള്‍ക്ക് വീടുവെക്കാന്‍ 30 ഏക്കറും കിട്ടിയിരിക്കുകയാണ്."

ഇടതുപക്ഷ പാര്‍ട്ടി നേതാക്കളും,ട്രേഡ്‌യൂണിയന്‍ നേട്താക്കളും കിട്ടിയ അവസരം സ്വന്തം സാമ്പത്തികലാഭത്തിനു വേണ്ടി എങ്ങനെയൊക്കെ ഉപയോഗിക്കമെന്നു കാണിച്ചു തരുന്ന പോലെ യുണ്ട് ഈ വാര്‍ത്തകള്‍ വായിക്കുമ്പോള്‍!

നമ്മൂടെ ലോകം said...

ദീപസ്തംഭം മഹാശ്ചര്യം!
എനിക്കും കിട്ടണം പണം

അങ്കിള്‍ said...

ദേശാഭിമാനി ചിന്തിച്ചതു പോലെ രായും പകലും ചിന്തിച്ച്‌ ഏറ്റവും നല്ല രീതിയിലുള്ളതെങ്ങനെയെന്ന്‌ ഉപദേശിക്കാന്‍ ഒരാളല്ല ഒരു മുഴുവന്‍ വകുപ്പിനെ തന്നെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്: ‘നിയമ വകുപ്പ്‌‘. ഈ വകുപ്പിന്റെ ഉപദേശം വാങ്ങി അതും കൂടി പരിശോധിച്ചു വേണം മറ്റു വകുപ്പുകള്‍ ഒരു തീരുമാനത്തിലെത്താന്‍.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കുമ്പോള്‍ ഈ കാണിക്കുന്ന തോന്നിയവാസങ്ങള്‍ക്കൊക്കെ ഒരു മറുപുറം ഉണ്ടെന്നോര്‍ക്കുക.

സ്മാര്‍ട്ട്‌ സിറ്റിക്ക്‌ വേണ്ടി കൊടുത്ത സ്ഥലം വില്‍ക്കുകയായിരുന്നില്ലല്ലോ. അപ്പോള്‍ അറിയാഞ്ഞിട്ടല്ല.

ഒരു “ദേശാഭിമാനി” said...

അങ്കിള്‍, എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യം, ഇങ്ങനെ പൊതുമുതല്‍ ദീര്‍ഘവീക്ഷണമില്ലാതെ കൈകാര്യം ചെയ്തു, നാടിന്റെ ആസ്തി വല്ലവന്റേയും കൈകളില്‍ ചെല്ലുന്നതു, നമ്മുടെ കോടതികളെങ്കിലും കണ്ടു പിടിച്ചു, വിലക്കേണ്ടതാണല്ലോ! ഇങ്ങനെ യുള്ള കാര്യങ്ങള്‍ തീര്‍ച്ചയായും, കോടതികള്‍ മാധ്യമങ്ങളിലൂടെ അറിയും. അപ്പോള്‍ പൊതുതല്പര്യം കണക്കിലെടുത്തു ബഹു. കോടതിക്കു ഇത്തരം നടപടികള്‍ സ്റ്റേ ചെയ്യിപ്പിച്ച് അന്വേഷണത്തിനു ഉത്തരവു ഇടാവുന്നതാണന്നതാണു എന്റെ അറിവ്.
“കാട്ടിലെ തടി - തേവരുടെ ആന” എന്ന പോലെ കാര്യങ്ങള്‍ പോയാല്‍, അടുത്ത സര്‍ക്കാര്‍ ഇതിന്റെ 10 ഇരട്ടി ആയിരിക്കും ചെയ്യുക. അവര്‍ ഇവരുടെ പ്രവര്‍ത്തിയെ ഉദാഹരണം കാണിച്ചു ആയിരിക്കും അതു ചെയ്യുക - നോക്കിക്കോളൂ.... വരാന്‍ പോണ കാര്യങ്ങളാണു ഇതെല്ലാം!

Manoj മനോജ് said...

ദേശാഭിമാനി,
താങ്കള്‍ ഉയര്‍ത്തിയ ചോദ്യം 7 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചോദിക്കണമായിരുന്നു... അന്നാണ് അന്നത്തെ കേന്ദ്ര ഗവണ്മെന്റ് ചില കമ്മറ്റികളെ നിയമിച്ചത്... ഇന്നും അവരുടെ റിപ്പോര്‍ട്ട് വെബില്‍ ഉണ്ട് (http://indiaimage.nic.in/pmcouncils/reports/disinvest/disinvest.html)
അന്ന് ഞാന്‍ ഉള്‍പ്പേടെയുള്ള കഴുതകള്‍ ശബ്ദം ഉയര്‍ത്താതിരുന്നതാണ് ഇന്ന് ഇങ്ങിനെയൊക്കെ സംഭവിക്കുന്നത്...