Friday, 29 February 2008
ഇത്തിക്കണ്ണികള്‍ക്കു ഒരു പാഠം
എഴുതിയതു ഒരു “ദേശാഭിമാനി” at 2/29/2008 10:31:00 pm 2 വായനക്കാരുടെ പ്രതികരണങ്ങൾ
Wednesday, 27 February 2008
കേരളാംബയെ സുന്ദരിയാക്കാന്‍ പറ്റുമോ?
മനുഷ്യസമൂഹത്തില്‍ സാംസ്കാരികമായും, ബുദ്ധിപരമായും, ഉണ്ടാകുന്ന പരിണാമങ്ങള്‍ പലതരം പുതിയ ജീവിതരീതിയും സ്വീകരിക്കാന്‍ സമൂഹത്തെ നിര്ബ്ബന്ധിതരാക്കും. പുതിയ സാങ്കേതിക വിദ്യകള്‍ നിത്യജീവിതത്തില്‍ സ്വാധീനം ചെലുത്തുകയും, സാവധാനം അവ ഒഴിച്ചുകൂടാന്‍ വയ്യാത്തവണ്ണം ജീവിതശലിയുടെ ഭാഗമായി മാറുകയും ചെയ്യും. കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലമായി, ഈ പരിണാമങ്ങളും, സങ്കേതികവിദ്യകളുടെ വൈവിധ്യവും, അവ ജീവിതരീതിയില്‍ വരുത്തുന്ന മറ്റങ്ങള്‍ അതിവേഗത്തിലാക്കിയിട്ടുണ്ട്. ഇതു ബൌദ്ധികമായ പുരോഗതിയുടെ പ്രതിഫലനമാണു. ഇതു പ്രകൃതിസഹജവുമാണു! അതു നല്ലതു തന്നെ! സഹര്‍ഷം പുരോഗതിയേയും, വികസനങ്ങളേയും നമുക്കു സ്വീകരിച്ചേ പറ്റൂ!
അതിനോടൊപ്പം തന്നെ, ഒരു മറുവശം കൂടി ഉണ്ട്! വികസനങ്ങള്‍ വികലമായി നടപ്പാക്കുമ്പോള്‍, വെളുക്കാന്‍ തേച്ചതു പാണ്ടാകാതെ കൂടി ശ്രദ്ധിക്കണം.
ഏതു വികസനങ്ങളും ഭൂമിയിലേ നടത്താന്‍ പറ്റൂ! അതിനു ഭൂമി വേണം. ഭൂപ്രകൃതിക്കു മാറ്റം അനിവാര്യം! കുന്നുകളും, കുഴികളും, സമനിലങ്ങളായി മാറണം. ഇതിനു ഒരു വേറെ ഒരു പ്രധിവിധിയും ഇല്ല! ഇവിടെ ആണു ശ്രദ്ധിക്കേണ്ടതു. നമ്മള് വികസനത്തിനായി ഭൂമിയില്‍ അടിച്ചേല്‍പ്പിക്കുന്ന രൂപമാറ്റങ്ങള്‍, മറ്റു പ്രകൃതിക്കു കൂടി സ്വീകാര്യമാകുന്ന രീതിയില്‍ ആകണം.
ഭൂമി നികത്തുമ്പോള്‍, വേണ്ടത്ര നീര്‍ചാലുകളും, തോടുകളും നിര്‍മ്മിക്കണം. അവ വര്‍ഷക്കാലത്തെ മഴവെള്ളം ഉള്‍ക്കെള്ളാന്‍ ശേഷി ഉള്ളതാകണം. അല്ലാത്ത പക്ഷം, വെള്ളകെട്ടും, വൃത്തികേടും നിറഞ്ഞ ഒരു ചുറ്റുപാടായിരിക്കും വികസനത്റ്റിനു ചുറ്റും ഉണ്ടാകുക. “ശരിയായ ഡ്രൈനേജ് സിസ്റ്റം” ഒന്നാമതായി ആസൂത്രണം ചെയ്യണം. അതിനു ശേഷം മാത്രമേ, ഫില്ലിങ്ങ്, കോമ്പൌണ്ട് വാള്, ബില്‍ഡിങ്ങു കണ്സ്റ്റ്ട്രക്ഷണ് എന്നുവക്കു അനുവാദം കൊടുക്കാവൂ എന്നാണു എന്റെ അഭിപ്രായം.
കേരളത്തില്‍ നൂറുകണക്കിനു നീര്‍ചാലുകളും, തോടുകളും ഉണ്ട്. സര്‍ക്കാരിനു എത്രചിലവു വന്നാലും, ഇവ വൃത്തിയാക്കി, ഇരുവശവും കോണ്‍ക്രീറ്റു ഭിത്തികെട്ടി, ആവശാനുസരണം ആഴവും,വീതിയും തീര്‍ത്തു, സുഗമായ നീരെഴുക്കു 100%വും ഉറപ്പാക്കന്ണം. ആതു പോലെ എല്ലാ തോടുകളുടേയും പുഴകളുടേയും തീരങ്ങളില്‍ പുറമ്പോക്കു ഭൂമി ധാരാളം ഉണ്ട്. അവ അതിരുകള്‍ തിരിച്ചു, വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കുകയുമാവാം. (കേരളത്തില്‍ ഒറ്റ കാന പോലും ശരിയായി തീര്‍ക്കാന്‍ സാധിച്ചിട്ടില്ല എന്ന കാര്യം മറന്നുകൊണ്ടല്ല ഇതെഴുതുന്നതു! മനസ്സിന്റെ ആശ കൊണ്ടാണ്)
ഇങ്ങനെ ഒരു ഭാഗത്തുനിന്നും വികസനത്തിനു വേണീ ചൂഷണം ചെയ്യുമ്പോള്‍, മറുകൈകൊണ്ട്, ഭൂമിയെ തലോടി സമാധാനിപ്പിക്കാനുമുള്ള ബാധ്യത നമുക്കു ഇല്ലേ?
“ബുദ്ധിമാന്മാരായ ഭൂമാഫിയകള്‍” വഴിയരികിലുള്ള ഭൂമി വാങ്ങി മതിലുകെട്ടി അതിനു പിന്നിലുള്ള ഭുമിയിലേക്കുള്ള മാര്‍ഗ്ഗങ്ങള്‍ ഇല്ലാതാക്കി, അതും “ചുളു വിലക്കു” വിഴുങ്ങാന്‍ വലവച്ചിരിക്കുന്നതു എങ്ങും കാണം. ഏതു ഭൂമിയുടെയുടേയും ചുറ്റുമതിലുകള്‍ പണിയാന്‍ അനുവദിക്കുമ്പോല്‍ സമീപത്തുള്ള മറ്റു വസ്തുക്കളിലേക്കു ശരിയായ ഗതാഗത സൌകര്യം ഉണ്ടോ എന്നു ഉറപ്പുവരുത്തണം. അതിനു നിലവിലുള്ള നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കണം.
ഇനിയും കൂടുതല്‍ വികസങ്ങള്‍ വന്നുകൊണ്ടെയിരിക്കും! എന്തെല്ലാമാണു ഇനിയും വരുവാനുള്ള സാധ്യത എന്ന് മുന്‍കൂട്ടി ഒരു മാസ്റ്റര്‍ പ്ലാന്‍ ഓരോ നഗരസഭകളും ഉണ്ടാക്കണം. അതിന്റെ അംഗീകരിച്ച രൂപരേഘ ജനങ്ങളെ അറിയിക്കുകയും ചെയ്യണം. അതു അവരെ നഷ്ടപ്പെടുന്നരീതിയിലുള്ള മുതല്മുടക്കിനിന്നും രക്ഷിക്കും.
വികസനം മൂലം കേരളാംബയെ “മൂക്കും മുലയും പോയ ശൂര്‍പ്പണഖ” യെപ്പോലെ ആകാതെ, മഹാലക്ഷ്മിയേപ്പോലെ ഐശ്വര്യവതിയായ സുന്ദരിയാക്കി ദൈവത്തിന്റെ സ്വന്തം നാടിനെ മാറ്റാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുമോ?
ഇപ്പോഴത്തെ വികസനം, ശാസ്ത്രീയാമായി നടപ്പാക്കാന്‍ ശ്രദ്ധിക്കാന്‍ സര്‍ക്കാരും, ഇതിനോടു ബന്ധപ്പെട്ട എല്ലാവരും ബാധ്യസ്ഥരാണു.!
എഴുതിയതു ഒരു “ദേശാഭിമാനി” at 2/27/2008 02:08:00 pm 3 വായനക്കാരുടെ പ്രതികരണങ്ങൾ
Friday, 22 February 2008
ന്യൂനപക്ഷ ക്ഷേമത്തിന് വകുപ്പ് വേണം
എല്ലാ ജാതി, മത, വര്‍ഗ്ഗപ്രീണനങ്ങളോടു എതിര്‍പ്പുള്ള ആളായി പോയി ഞാന്‍ എഴുതുന്ന കാര്യങ്ങളില്‍ അതു പ്രത്യക്ഷമായും പരോക്ഷമായും കാണാന്‍ സാധിക്കും. ഞാന്‍ കണ്ട മത ഭ്രാന്തന്മാരുടെ ലോകം എന്നെ അങ്ങനെ ആക്കിതീര്‍ത്തു- അതിനെന്നോടു വായനക്കാര്‍ ക്ഷമിക്കണം.
ന്യൂനപക്ഷ ക്ഷേമത്തിന് വകുപ്പ് വേണം
ശ്രീ പാലോളി മുഹമ്മദ് കുട്ടിയുടെ റിപ്പോര്‍ട്ട് വളരെ അധികം പഠിച്ചിട്ടായിരിക്കും അദ്ദേഹം ഈ റിപ്പോര്‍ട്ട് ഉണ്ടാക്കിയിരിക്കുക. ഒരു വിഭാഗത്തിന്റെ പിന്നോക്കാവസ്ഥ മാറ്റാന്‍ ആ വിഭാഗത്തിനു കുറെ സ്കൂളുകള്‍ അനുവദിച്ചതുകൊണ്ടു കാര്യമായോ? ഏതെങ്കിലും വിദ്യാലയം സാംബത്തിക ലാഭം ഉദ്ദേശിച്ചല്ലാതെ സ്വന്തം മതത്തിലെ കു ട്ടികളുടെ ഭാവിയെ കരുതി തുടങ്ങിയതായി അറിയാമോ? ആ സ്കൂളുനടത്തുന്ന മാനേജ്മെന്റിനല്ലാതെ മറ്റാര്‍ക്കെങ്കിലും എന്തെങ്കിലും സാമ്പത്തികലാഭം ഉണ്ടാകാറുണ്ടോ?
വിദ്യാഭ്യാസത്തിലെ പിന്നോക്കാവസ്ഥ് മാറാന്‍ സ്കൂളില്‍ കുട്ടികളെ വിട്ടു പഠിപ്പിക്കുവാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കുകയാണു വേണ്ടതു.
ഇപ്പോള്‍ തന്നെ നായന്മാരുടെ എന്‍ എസ്സ് എസ്സ് സ്കൂളുകള്‍, കൃസ്ത്യാനികളായിട്ടുള്ള വിവിധ വിഭാഗങ്ങളുടെ സ്കൂളുകള്‍, മുസ്ലീം സമുദായത്തിന്റെ സ്കൂളുകള്‍! ഏതു വിഭാഗത്തിന്റെ വിദ്യാലയമാണോ, ആവിഭാഗത്തിന്റെ മതസ്വാധീനം ആവിദ്യാലയങ്ങളുടെ അന്തരീക്ഷത്തില്‍ കാണുവാനും സാധിക്കും. വിദ്യാലയങ്ങള്‍ പരോക്ഷമായിട്ടാണങ്കിലും മത സ്ഥാപനങ്ങളായി തീരും.ആരും അംഗീകരിക്കില്ല എന്നു ഉറപ്പാണങ്കില്‍ പോലും, കാര്യങ്ങള്‍ നിര്‍ദേശിക്കാം!
1)വിദ്യാഭാസത്തിലുള്ള പിന്നോക്കാവസ്ഥ മാറ്റാന്‍ പ്ലസ് റ്റു വരെ യുള്ള വിദ്യാഭാസം നിയമം മൂലം നിര്‍ബ്ബന്ധമാകൂക.
2)ദാരിദ്യരേഖക്കു താഴെയുള്ള എല്ലാവര്ക്കും ഫീസും, പഠനോപകരണങ്ങളും സൌജന്യമാക്കുക
3)എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നും മതപരമായ ആചാരങ്ങളും, മത ചിഹ്നങ്ങളും നിര്‍ബ്ബന്ധ്മായും ഒഴിവാക്കുക.
4)കേരളത്തില്‍ വിദ്യാര്‍ത്ഥിളും ആദ്ധ്യാപകരുമില്ലാത്ത അനേകം സര്‍ക്കാര്‍ സ്കൂളുകള്‍ ഉണ്ടു. അവ പുനരുദ്ധരിക്കുക.
5) സര്‍ക്കാര്‍ സ്കൂളുകളികും, സ്വകാര്യസ്കൂളുകളിലും ഒരേ തരത്തിലുള്ള പഠന നിലവാരം ഉറപ്പുവരുത്തുക.
പച്ചപരമാര്‍ത്ഥം
(ന്യൂനപക്ഷം എന്നാല്‍ ഇവിടത്തെ മുതലാളിമാരും, രാഷ്റ്റ്രീയക്കാരും, മത നേതക്കന്മാരുമാണു. അവര്‍ എണ്ണത്തില്‍ കുറവ് ആയതിനാല്‍ അവരുടെ നിലനില്‍പ്പിനു വേണിയാണു എല്ലാം -ഭൂരിപക്ഷം എന്നാല്‍ ദരിദ്രനാരായണന്മാര് ഇതു പച്ചയായ സത്യം)
മതത്തില്‍ അധിഷ്ടിതമായ ന്യൂന ഭൂരിപക്ഷം മനുഷ്യനെ തമ്മില്‍തമ്മില്‍ അകറ്റിനിര്‍ത്താനും, മത നേതക്കള്‍ക്കു രാഷ്ട്രീയക്കാരോടു വില പേശാനുള്ള ഒരു തുറുപ്പു ചീട്ട്.
26ഉം(മുസ്ലീം) 20ഉം (ക്രിസ്ത്യന്‍)ശതമാനക്കാരുടെ വോട്ട് ആരു ഭരിക്കും എന്നു തീരുമാനിക്കുന്ന കാര്യത്തില്‍ നിര്‍ണ്ണായകപങ്കാണു വഹിക്കുന്നതു.
പിന്നെഉള്ള 52%ക്കാരില് ഒരു വിഭാഗം ഉണ്ടു, പുലര്‍ന്നാല്‍ അന്തിയാക്കാന് കഷ്ടപ്പെടുന്നവര്‍. തലമുറകളായിട്ട് അവര്‍ ന്യൂനപക്ഷമാണു. ദരിദ്രവാസികള്‍. അവര്‍ക്കു സംഘ്ടനയില്ല, തല എണ്ണി കാണിച്ചു കൊടുത്തു ഓട്ടിനു വിലയായി വിദ്യാലയങ്ങളും, മെഡിക്കല്‍ കോളേജുകളും വാങ്ങാന്‍ പറ്റിയ വ്യാപാര പരിചയമുള്ള പുരോഹിതരില്ല.
അവനു വക്കീലില്ല, കോടതി ഇല്ല.......... അവനു പലപ്പോഴും അവന് പോലും ആരുമല്ല!
ആര്‍ക്കും സ്വയം തനിക്കും വേണ്ടാത്ത വെറും ദരിദ്രവാസികള്‍!
എഴുതിയതു ഒരു “ദേശാഭിമാനി” at 2/22/2008 03:45:00 am 14 വായനക്കാരുടെ പ്രതികരണങ്ങൾ
Saturday, 16 February 2008
Wednesday, 13 February 2008
ന്യൂന പക്ഷമാണേ സഹായിക്കണേ!
ഗൂഗിളിന്റെ ബ്ലോഗ് സെര്‍ചില്‍ വരാത്തതുകൊണ്ടാണു വീണ്ടും ഒരു ലിങ്കു കൊടുക്കുന്നതു.
പോസ്റ്റു ഇവിടെ http://pvpnair.blogspot.com/2008/02/blog-post_1008.html
എഴുതിയതു ഒരു “ദേശാഭിമാനി” at 2/13/2008 10:59:00 pm 0 വായനക്കാരുടെ പ്രതികരണങ്ങൾ
ന്യൂന പക്ഷമാണേ സഹായിക്കണേ!
അതോ ഞാന്‍ ന്യൂനപ്ക്ഷക്കാരനാണു, മര്യാദക്കു പറഞ്ഞാല്‍ അനുസരിച്ചോ -ഏതാ ശരി?
എനിക്കും അതുപോലെ വായിക്കുന്ന എല്ലാവര്ക്കും ഓര്‍മ്മവച്ച നാള് മുതല്‍ കേഴ്ക്കുന്ന ഒരു അലമുറ ആണു ന്യൂനപക്ഷം -“ നൂനപക്ഷത്തെ അവഗണിച്ചു, ന്യൂനപക്ഷ്ത്തിനു അതില്ല - ഇതില്ല എന്നിങ്ങനെ” !
എന്നതാ ഈ ന്യൂനപക്ഷം? അംഗഹീനന്‍മാരോ, രോഗത്താന്‍ അവശരോ, അതോ മറ്റു തരത്തിലുള്ള വികലാംഗരോ- ഭരണഘടനയുടെ പ്രതേക ലാളനക്കും, അനുകമ്പക്കും പാത്രീഭൂതരാവാന്‍? ന്യൂനപക്ഷമെന്നു പറയുന്നവരിലെ ഭൂരിപക്ഷവും മറ്റുള്ളവരെ അപേക്ഷിച്ചു സമ്പത്തികമായും ദൈവസഹായത്താല്‍ നല്ലനിലയില്‍ തന്നെ!
വോട്ട് എന്ന തുറുപ്പു ചീട്ടു കാണിച്ചു, രഷ്ട്രീയത്തില്‍ വിലപേശുമ്പോള്‍, ഇളിഭ്യരാക്കപ്പെടുന്നത് ദരിദ്രനാരായണന്മാരായ ഒരു വലിയ വിഭാഗത്തെ അല്ലേ?
ഇന്ത്യയിലുള്ളവര്‍ ഇന്ത്യാക്കാര്‍ എന്നു കാണാന്‍ പറ്റാത്ത കാലത്തോളം ജനങ്ങളില്‍ ഐക്യമനോഭാവം വിദൂരമാകും. അപരിഷ്കൃത ജനതയേപ്പോലെ ജാതിയുടെയും മതത്തിന്റേയും വേര്‍തിരിവുണ്ടാക്കുന്ന - സര്‍ക്കാര്‍ രേഖകളില്‍ നിന്നും ജാതിമത കോളങ്ങള്‍ നീങ്ങുന്ന ഒരു കാലം എന്നെങ്കിലും വരുമോ?
അര നൂറ്റാണ്ടായി ഞാന്‍ എത്രതന്നെ ആലോചിച്ചിട്ടും ഒരു പിടിയും കിട്ടാത്ത ചേദ്യമാണു.
എഴുതിയതു ഒരു “ദേശാഭിമാനി” at 2/13/2008 06:12:00 pm 10 വായനക്കാരുടെ പ്രതികരണങ്ങൾ
കാന്‍സര്‍, ഹൃദ്രോഗം -ആദായ വില, ആദായവില.......
കാന്‍സര്‍, ഹൃദ്രോഗം തുടങ്ങി മാരക രോഗങ്ങള്‍ മാത്രം സംഭാവന ചെയ്യാന്‍ പറ്റുന്ന ഒരു ഉല്പന്നമാണു പുകയില ഉല്പന്നങ്ങള്. ലോകത്തുള്ള എല്ലാ സര്‍ക്കാരുകളും ഈ വ്യവസായത്തെ നിരുത്സാഹപ്പെടുത്തുന്നു. നമ്മുടെ കേന്ദ്രസര്‍ക്കാരും പുകയില ഉപയോഗത്തില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കുന്നതിനായി പല പ്രചരണവും നടത്തുന്നുണ്ട്. എന്നിട്ടും, ഇതാ നോക്കൂ, ഒരു പുതിയ വില്ലന്‍ പുതിയ ഉല്പന്നവുമായി - അതും അമേരിക്കയില്‍ നിന്നും വരുന്നു -
“ഇന്ത്യന്‍ പുകവലിക്കാര്‍ക്ക് പുതിയ സിഗരറ്റ്” മനോരമ വാര്‍ത്ത
ഇനി കേരള ഉല്പന്നം “ദിനേശ്ബീഡി സിഗററ്റു മോഡല്‍ കൂടുകളില്‍ കിട്ടും” മാതൃഭൂമി വാര്‍ത്ത
സ്വദേശി ആവട്ടെ, വിദേശിയൊ ആവട്ടെ, പുകയില ഉല്പന്ന വ്യാപാരികളും കിഡ്നിയും കരളും ഹൃദയവും കട്ടു വില്‍ക്കുന്നവരില്‍ നിന്നും വിഭിന്നരല്ല! ഒരു കൂട്ടര് അവയവങ്ങള്‍ വിറ്റു കാശാക്കുന്നു. മറ്റവര് അതു നശിപ്പിച്ചു കാശാകുന്നു!
എന്താ ഇതിന്റെ ഒക്കെ അര്‍ത്ഥം?
എഴുതിയതു ഒരു “ദേശാഭിമാനി” at 2/13/2008 03:21:00 pm 0 വായനക്കാരുടെ പ്രതികരണങ്ങൾ
Monday, 11 February 2008
ബ്ലോഗുകളിലെ അമിത വേഷഭൂഷാധികള്‍
ഒരു ചെറിയ അഭിപ്രായം ആണു. ഭൂരിഭാഗം ബ്ലോഗുകളും ഭേദപ്പെട്ട ഉള്ളടക്കം ഉള്ളവയാണു എന്നതു സന്തോഷത്തിനു് വകനല്കുന്നു.
സ്വതവേ സുന്ദരിയായ കുട്ടിയെ വേഷം കെട്ടിച്ചു കോലം കെടുത്തുന്ന പോലെ, ചില ബ്ലോഗുകളില്‍ ഡക്കറേഷന്റെ അതിപ്രസരവും, ഫോണ്ടുകളുടെ ചെറുപ്പവും വായനക്കു ബുദ്ധിമുട്ടാക്കുന്നുണ്ട്. ചിലപ്പോള്‍ അക്ഷരങ്ങളുടെ നിറവും, പേജും വളരെ സാമ്യമുള്ള നിറങ്ങളില്‍ കാണാറുണ്ട്. അതും അങ്ങനെ ചെയ്യുന്നവര്‍ ശ്രദ്ധിച്ചാല്‍ വായിക്കുന്നവര്‍ക്കു സൌകര്യമാകും!
നമ്മുടെ മക്കളെ നല്ലപോലെ വേഷം ചെയ്യിപ്പിക്കണമെന്നു തോന്നും. പക്ഷേ, മറ്റുള്ളവര്‍ക്കു അഭിനന്ദിക്കാന്‍ കൂടി ആവട്ടേ!
എഴുതിയതു ഒരു “ദേശാഭിമാനി” at 2/11/2008 11:52:00 pm 9 വായനക്കാരുടെ പ്രതികരണങ്ങൾ
Sunday, 10 February 2008
മരിച്ചിട്ടും ജീവനുള്ളവര്‍
കിട്ടുന്ന അവസരങ്ങള്‍ മുതലാക്കുന്നവരെ ബുദ്ധിമാന്മാര് എന്നാണു വിളിക്കാറ്. അതുകൊണ്ടാണു അധികാരത്തിലിരിക്കുമ്പോള്‍ പൊന്തന്‍ മാട പോലെയുള്ള മക്കളെയും ബന്ധുക്കളേയും പിന്‍ഗാമികളാക്കനോ, അല്ലങ്കില്‍ ഉയര്‍ന്ന അധികാരസ്ഥാനങ്ങളില്‍ പ്രതിഷ്ടിക്കുവാനോ ചിലര്‍ ശ്രമിക്കുന്നതും, പിന്നീട് പരാജയ്പ്പെട്ട് നാണക്കേടിലെത്തുന്നതും.
എത്രവലിയ ഉയരങ്ങളില്‍ എത്തിയാലും, എത്ര സമ്പാദിച്ചുകൂട്ടിയാലും ഒരാള്‍ക്കു ഒരു ദിവസം ഒരു കിലോ ആഹാരം പോലും വേണ്ട ജീവിക്കാന്‍! ആ ജീവനാണങ്കിലോ, ദശാംശം അര ശതമാനം പോലും ഉറപ്പില്ല എത്രനേരം കൂടി ഈ ശരീരത്തില്‍ ഉണ്ടാകുമെന്നു! ജനിച്ചാല്‍ ഉറപ്പിച്ചു തീരുമാനിക്കവുന്ന ഒരേ ഒരു സത്യമേ ഉള്ളു - മരണം!
ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ സഹജീവികളെ ബഹുമാനിക്കുന്നതും, അംഗീകരിക്കുന്നതും അഭിമാനക്കുറവാണു പലര്‍ക്കും!
ഒരു കാര്യം ഞാന്‍ പറയട്ടെ! ഇവര്‍ മരിച്ചേ കഴിഞ്ഞു! സാധാരണക്കാരുടെ മനസില്‍ ഇവര്‍ മരിച്ച് ചീഞ്ഞു നാറി കഴിഞ്ഞു!
അര്‍ഹതയോടെ അധ്വാനത്തില്‍ഊടെ ലഭിക്കുന്നതു സന്തോഷത്തോടെ സ്വീകരിച്ചും, സമൂഹത്തിനു സന്തോഷം പകര്‍ന്നും, ജീവിക്കാന്‍ സാധിക്കുന്നവര്‍ ഭാഗ്യവാന്മാര്. അവരെ ഒരു തലമുറ എങ്കിലും സ്നേഹത്തോടെ സ്മരിക്കും. അവര്‍ ജീവിക്കും!
മാതൃഭൂമിയിലെ ഈ സദ്വാര്‍ത്ത് ഒന്നു ശ്രദ്ധിക്കു!
എഴുതിയതു ഒരു “ദേശാഭിമാനി” at 2/10/2008 03:15:00 pm 4 വായനക്കാരുടെ പ്രതികരണങ്ങൾ
Friday, 8 February 2008
After looooooong 10 days!
കഴിഞ്ഞ 10 ദിവസമായി ഒരു വരി ഞാന്‍ പോസ്റ്റു ചെയ്തിട്ട്! എഴുതാന്‍ ധാരാളം വിഷയങ്ങള്‍ ഉണ്ടു, അതില്‍ നിന്നും എന്തു എഴുതണം എന്നു ഒരു വിഭ്രാന്തി! കൂടെ സമയക്കുറവും! അതിനാല്‍ കുറച്ചുദിവസത്തേക്കു ഒരു വായനക്കാരന്റെ തലത്തിലേക്കു സ്വയം ഉയര്‍ന്നിരിക്കുകയാണു.
എഴുതിയതു ഒരു “ദേശാഭിമാനി” at 2/08/2008 05:52:00 pm 1 വായനക്കാരുടെ പ്രതികരണങ്ങൾ