ജനദ്രോഹികളായ ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി കേസില്‍ മാതൃകാപരമായ ശിക്ഷവിധിച്ച ബഹുമാനപ്പെട്ട കോടതിവിധി മറ്റുള്ള ജനദ്രോഹികളായ ഇത്തിക്കണ്ണി ഉദ്യോഗസ്ഥ വെള്ളാനകള്‍ക്കു ഒരു പാഠമാകട്ടെ! ഇതിനേക്കാള്‍ വലിയ തെണ്ടിത്തരം കാണിച്ച് നാടിനെ വിറപ്പിക്കുന്ന മാഫിയാ കണ്ണികളായി പ്രവര്‍ത്തിക്കുന്ന അനേകം ഉദ്യോഗസ്ഥര്‍ ഉണ്ട് എന്ന കാര്യം ബഹുമാനപ്പെട്ട കോടതി മാധ്യമങ്ങളില്‍ കൂടി അറിയുന്നുണ്ടാവുമല്ലോ! ബഹു. കോടതിയില്‍ അങ്ങനെ ഉള്ളവരെ പറ്റി വ്യക്തമായ പരാതികള്‍ ഗുണ്ടാ ആക്രമണവും, കള്ളകേസുഭയവും മൂലം ആരും പരാതിപ്പെറ്റാതിരിക്കുവാനുള്ള സാഹചര്യം ഇന്നു നിലവില്‍ ഉണ്ടു. അവിടത്തെ വിവേചനാധികാരം ഉപയോഗിച്ചു ഇങ്ങനെ ഉള്ള സാമൂഹ്യദ്രോഹികള്‍ക്കു എതിരെ സ്വമേധയാ നടപടി എടുത്തു മാതൃകാപരമായി ശിക്ഷിക്കുവാന്‍ സാധിച്ചെങ്കില്‍ ആഗ്രഹിച്ചുപോവുകയാണു!
നീതിമാന്മാര്‍ ന്യായാധിപന്മാരായാല്‍, നാടു സുരക്ഷിതമാകും
2 comments:
ശിക്ഷ എത്ര ഇത്തിള്‍ക്കണ്ണികളെ കണ്ടിരിക്കുന്നു. ഇത്തിള്‍ക്കണ്ണികള്‍ എത്ര ശിക്ഷ കണ്ടിരിക്കുന്നു...
എന്നെ തല്ലരുതമ്മാവാ ഞാന്‍ നന്നാവൂലാ ;)
ഈക്കേസെന്തുകൊണ്ടോ കോടതിവരെയെത്തി.
ഇതിനേക്കാള്‍ ഗുരുതരമായ കുറ്റങ്ങള്‍ചെയ്ത പലരും അറസ്റ്റ്ചെയ്യപ്പെട്ടയുടനെ തന്നെവിട്ടയയ്ക്കപ്പെടുകയാണ്‍ പതിവ്-അവരുടെ രാഷ്ട്രിയമേലാളന്മാരുടെ ഒരൊറ്റഫോണ്‍വിളിയില്‍.
Post a Comment