Wednesday, 11 June 2008

അങ്ങനെ കേരളം പലതുകൊണ്ടും വളരുകയാണു!

പടവാളിന്റെ ഉടമ, ശ്രീ അനൂപ്‌ എസ്‌ നായർ, .....

താങ്കൾ എന്നെയും, എന്നെപോലെ ബ്ലൊഗിൽ നിന്നും കാണാതിരുന്ന പലരേയും, ഓർമ്മിക്കുകയും, ഞങ്ങളെ പറ്റി അനേഷിക്കുകയും ചെയ്തു "ഒരു ബ്ലോഗർ എന്താകാണം" എന്ന തലക്കെട്ടിൽ എഴുതിയ ബ്ലോഗിനു നന്ദി പറയട്ടെ!

വ്യക്തിപരവും, ഔദ്യോഗികവും, പിന്നെ ശാരീരികമായ പലകാരണങ്ങളും കുറച്ച്‌ നാൾ മറി നിൽക്കാൻ ഇടയാക്കി.

പഴയ ബ്ലൊഗേൾസിൽ മിക്കവാറും ആളുകൾ സജ്ജീവാമായിതന്നെ ഉണ്ട്ല്ലോ! നവാഗതരായി ധാരാളം പേർ വന്നുകൊണ്ടുമിരിക്കുന്നു. അങ്ങനെ "ബ്ലോലോകം വളരുന്നു, വിദേശങ്ങളിൽ നിന്നും, സ്വന്തമാം നാട്ടിലേക്കു"....

അതിരിക്കട്ടെ!...

മനോരമ ദിനപത്രം, മാഫിയ കുടുംബത്തിൽ പെട്ട പുതിയ വർഗ്ഗ്ത്തിനു പേർ നൽകിയിരിക്കുന്നു.അതാണു "ആത്മീയ മാഫിയ!"

അങ്ങനെ കേരളം പലതുകൊണ്ടും വളരുകയാണു! അഭിമാനിക്കാം....

5 comments:

ഒരു “ദേശാഭിമാനി” said...

കള്ളു മാഫിയ
കഞ്ചാവു മാഫിയ
മണൽ മാഫിയ
മണ്ണു മാഫിയ
റിയൽ എസ്റ്റേറ്റ്‌ മാഫിയ
ബ്ലേഡ്‌ മാഫിയ
ഹവാല മാഫിയ
കള്ളകടത്തു മാഫിയ
കൈക്കൂലിമാഫിയ
വെള്ളാന മാഫിയ

പുതിയ ഇനം ആത്മീയമാഫിയ!

ഹൗ......... ഹെന്റമ്മേ........
ഇനിയുമുണ്ടു പല തരം മാഫിയകൾ

വേണു venu said...

മാഷേ, ബ്ലോഗു മാഫിയയും ഇറങ്ങിയല്ലോ.:)

ഒരു “ദേശാഭിമാനി” said...

അതെ ശ്രീ വേണു, ഈ "ഠ" വലുപ്പ്ത്തിലുള്ള ബ്ലോഗ്ഗിലും ഈ മാഫിയവൈറസ്സ്‌ കണ്ടതു, അത്ഭുതം തന്നെ! (കട്ടു തിന്നു പഠിച്ചവർക്കു കട്ടു തിന്നാലേ സുഖം വരൂ")

ജിജ സുബ്രഹ്മണ്യൻ said...

കേരളം എല്ലാ കാര്യത്തിലും ഇങ്ങനെ വളര്‍ന്നാല്‍ എന്താകും എന്ന ആശങ്ക ഉണ്ട്..ഒപ്പം നമ്മളും ഇങ്ങനെ തന്നെ വളരേണ്ടി വരുമോ ???

ഒരു “ദേശാഭിമാനി” said...

എന്തിനു കാന്താരികുട്ടീ? ഇതൊക്കെ ഭീരുക്കളുടെ സങ്കേതമാണു! സത്യത്തേയും, നീതിയേയും, ധർമ്മത്തെയും അഭിമുഖീകരിക്കാൻ ധൈര്യമില്ലാത്ത വെറും ഭീരുക്കൾ! ഈ ഭീരുക്കളുടെ എണ്ണം വളരുന്നതാണു ഇന്നത്തെ പ്രശ്നം. ധനം എന്ന മരുപ്പച്ച എല്ലാ സുഖവും തരും എന്നമോഹത്തിൽ പെട്ട്‌ പിൻപേ പായുന്ന ഇവരെ ആർക്കും തടുക്കാൻ പറ്റില്ല. വെകിളി പിടിച്ച കാട്ടുപോത്തിനെ തളക്കാൻ ആർക്കു പറ്റും? അവസാനം കള്ളശ്രീ സന്തോഷ്‌ നീല സ്വാമിയെപ്പോലെ കുഴിയിൽ വീഴുമ്പോൾ നിന്നു കൊള്ളും. പിന്നെ ചില കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ള ചിലർ ഉണ്ടു. ഒരു നേരമെങ്കിലും, മനസ്സുഖത്തോടെ ഇവർ കഴിയുന്നുണ്ടോ? കൊലക്കത്തിയോ, വെടി ഉണ്ടയോ പ്പ്പോഴാണു വരുന്നതെന്നു വല്ല ഉറപ്പും ഉണ്ടോ?

ഥ്ഹൂ..... (അവരുടെ മുഖത്തു തുപ്പിയതാണു)