Friday, 13 June 2008

സൂക്ഷിച്ചാൽ തനിക്കു കൊള്ളാം....... പിന്നെ കരയരുതു :(


ആട്‌, മാഞ്ചിയം, സന്യാസി സ്വാമി തുടങ്ങി പലവേഷങ്ങളിലും പറ്റിപ്പ്സഘങ്ങൾ വിദേശത്തുള്ള കേരളീയരെ കബളിപ്പ്പിച്ചു കോടികൾ മുക്കിയ വാർത്തകൾ എല്ലാവരും ഓർക്കുന്നുണ്ടല്ലോ!ഇപ്പസ്ഥിരം കാണുന്ന ഒരു പറ്റം സഘം ആണു
"ബിൽഡേർസ്സ്‌ എക്സ്‌പൊ".
ഈ പേരിൽ വിദേശത്തു വന്നു മോഹപ്പിക്കുന്ന വാഗ്ദ്വാനങ്ങളുമായി പലരും ചുറ്റികറങ്ങുന്നുണ്ട്‌. ഐ ടി യുടെ ലേബലിലും, അപ്പാർട്ടുമന്റ്‌ ഡെവലപ്പുമന്റ്‌ എന്ന രീതിയിലും എല്ലാം വിദേശത്തുള്ള മലയാളികളെ പങ്കാളികളാക്കി നാട്ടിലുള്ള പല വ്യവസായികളും, ഭൂമി വാങ്ങി കൂട്ടിയിട്ടുണ്ട്‌.

ഇതെല്ലാം ശരിക്കം, നിയമാനുസൃതമാണോ എന്നു ആരെങ്കിലും, തിരക്കാറുണ്ടോ? അനേക കോടികളുടെ ഇടപാടു ഇങ്ങനെ നടക്കുന്നുണ്ട്‌.

ഒരു പക്ഷേ എല്ലാം ശരിയായ രീതിയിൽ ആകാം.

എന്നാലും, പലപ്പോഴും ചൂടുവെള്ളത്തിൽ മുങ്ങിയ പൊള്ളിയിട്ടുള്ള "ആർത്തിപണ്ടാറങ്ങളോട്‌," ഒന്നു ശ്രദ്ധിച്ചോളാൻ പറയുകയാണു. വളരെ കലാപരമായി ആളെ കുപ്പിയിലിറക്കാൻ അറിയുന്ന മാനേജുമന്റ്‌ കോഴ്സുകൾ കഴിഞ്ഞവരാകാം ഇതിനായി സമീപിപ്പിക്കുന്നവർ.

ആളില്ലാത്ത വീടുകളുടെ എണ്ണം വർദ്ധിച്ചുവരുമ്പോഴും, (ഇതിനെ പറ്റി സർക്കാർ അന്വേഷിക്കുന്നുണ്ട്‌.) കുണുപോലെ ഉയരുന്ന ഫ്ലാറ്റുകൾ ഉത്തരം ഇല്ലാത്ത സമസ്യ ആണു.

(ഭൂമിയുടെ വില നിശ്ചയിച്ചുകൊണ്ടുള്ള പുതിയ നിരക്കുകൾ ഈ ഫ്ലാറ്റു നിർമ്മാതാക്കളെ സഹായിക്കാനല്ലേ എന്നു സംശയം ബലമായും ഉണ്ടു. സാധാരണക്കാരനയാ ഒരാൾക്കു വീടു വക്കാൻ ചെറിയ ഒരു സ്ഥലം വാങ്ങാൻ പുതിയ നിരക്കിൽ അസാധ്യമാണു. നിലവിലുള്ള വിലക്കു ഒപ്പം തന്നെ സ്റ്റാമ്പു ഡ്യൂട്ടി ആയി കൊടുക്കേണ്ടി വരും അപ്പോൾ ന്യായമായും അവർ ഫ്ലാറ്റു അന്വേഷിച്ചു പൊയിക്കോളു. ബുദ്ധി എപ്പ്ടടീീീീീ.....)

ഗ്ലോബലൈസേഷന്റെയും, ഫ്രീട്രേഡിന്റെയും എല്ലാം ഉപ ഉൽപന്നങ്ങളാണു ഈ പ്രതിഭാസങ്ങളും. ഭക്ഷ്യ ക്ഷാമവും വിലകയറ്റവും വരെ ഇതിൽ പെടും.

ബി ബി സി യിൽ ഇന്നലെ കേട്ടു ഇപ്പോൾ
" വാർ ഫോർ വെൽത്തി"ന്റെ കാലമാണു.
സമ്പത്തിനു വേണ്ടിയുള്ള യുദ്ധക്കാലം.....
നാമം .ജപിക്കൂ.... ഭയം മാറട്ടെ....

5 comments:

ഒരു “ദേശാഭിമാനി” said...

ഇപ്പോൾ " വാർ ഫോർ വെൽത്തി"ന്റെ കാലമാണു. സമ്പത്തിനു വേണ്ടിയുള്ള യുദ്ധക്കാലം.....

ലുട്ടാപ്പി::luttappi said...

മാഷെ...ഈ...ബിൽഡേർസ്സ്‌ ഒന്നും ഇപ്പൊൾ പൊട്ടി മുളച്ചു ഉണ്ടായതല്ല... ഇൻഡ്യയിലെ എല്ലാ സിറ്റികളിലും ഉണ്ട്.... പിന്നെ നമ്മൾ ബുദ്ധി ജീവികൾ ആയ മലയാളികൾ ആയതു കൊണ്ട് എന്തു വന്നാലും അതിനെ എതിർക്കുക എന്നതു രക്തത്തിൽ അലിഞ്ഞു പോയി.. ഇവിടെ ഉള്ള മിക്കവാറും ബിൽഡേർസ്സ്‌ നാഷണൽ ലെവലിൽ ഉള്ളവർ ആണു.. ഫ്ലാറ്റിലൊട്ടു മാറാതു ഈ ജനങ്ങൾ ഒക്കെ എവിടെ താമസിക്കണം...

മലമൂട്ടില്‍ മത്തായി said...

ഭൂമിക്കു ന്യായ വില എന്നത് നല്ല സംഗതി ആണ്. ഇതുവരെ ഉള്ള എല്ലാ ഭൂമി ഇടപാടുകളിലും 70% മുകളില്‍ കള്ളപണം ആയിരുന്നു, ഈ താങ്ങുവില വന്നതിനു ശേഷം നടക്കുന്ന ഇടപാടുകളില്‍ കല്ലപനതിന്റെ ശതമാനം കുറയും. ഒരു കാര്യം കൂടി, കേരളത്തിലെ ഒരു ഇടത്തരം പട്ടണത്തില്‍ പോലും ഇപ്പോള്‍ ഒരു സാധാരണകാരന് സ്ഥലം വാങ്ങി വീട് വെക്കാന്‍ സാധിക്കില്ല, അതിന് ഭൂ മാഫിയ മാത്രമല്ല കാരണം, ജനസഖ്യ വര്ധനവും ഒരു കാരണം ആണ്.

ഒരു “ദേശാഭിമാനി” said...

ലുട്ടപ്പി, മലമൂട്ടില്‍ മത്തായി,
കള്ള സ്വാമിമാരും, മറ്റൂ്‌ തരത്തിലുള്ള തട്ടിപ്പുകാരും പുതിയതല്ല. ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നതു, നല്ലരീതിയില്‍ നടക്കുന്ന സ്ഥാപനം എന്ന് തെറ്റായി ധരിപ്പിച്ചുകൊണ്ടാണു. വലിയിയ പേരും പെരുമയും ഉണ്ടായിഉരുന്ന എത്രയോ സ്ഥാപനങ്ങള്‍ തട്ടിപ്പിന്റെ പേരില്‍ പൂട്ടി മുതലാളിമാര്‍ അഴി എണ്ണി, ഗോതമ്പുണ്ട തിന്നു കിടക്കുന്നു?അതുകൊന്ടു ഇടപാടുഇകള്‍ നടക്കുന്നതിനു മുന്പു എല്ലാ സര്ക്കര്‍ രേഖയുടേയും അസ്സല്‍ പരിശോധിക്കുക.

നമ്മുടെ എല്ലാബിഡേര്സും നാഷനല്‍ ലവലില്‍ ഉള്ളതല്ല. എന്നാല്‍ വളരെ ചുരുക്കം പേര്‍ ആണു താനും. നമുക്കു "നല്ലൊരു ഡ്രൈനേജ് സിസ്റ്റം" പോലു മില്ല. 10 കൊല്ലം കഴിയുന്നതിനു മുമ്പുതന്നെ, മ്ഴക്കൂടുതലുള്ള നമ്മുടെ നാട്ടില്‍ മഴവെള്ളത്തില്‍ വിസര്ജ്യവസ്തുക്കള്‍ ഒഴുകി നടക്കുന്നതു കാണാം. അടിസ്ഥാന സകര്യങ്ങള്‍ മെച്ചപെടുത്താതെ ഉള്ള പ്രവര്ത്തനങ്ങള്‍ നാടിനു ഭാവിയില്‍ ആപത്ത് ആണു.

ന്യായവില നിശ്ചയിച്ചത് നല്ലകാര്യം തന്നെ. 10000 രൂപക്കു വിറ്റിരുന്ന സ്ഥലം ഒരു ആറിനു (2.4 സെന്റിനു) 130000 ആയാല്‍ (സെന്റിനു 54000 രൂപ) ആര്ക്കെക്നിലും 5 സെന്റ് സ്ഥലം വാങ്ങാന്‍ പറ്റുമൊ?

ഇതൊക്കെ കൂട്ടിവായിക്കുമ്പൊള്‍ ചില വലിയ ബില്‍ ഡേര്സിന്റെ കൈ ഇതിനു പുറകില്‍ ഉണ്ടോ എന്നു സംശയം തോന്നിയതു തെറ്റാവുമോ?

നിലാവെട്ടം said...

എന്തെല്ലാ ഇങ്ങള് ഈ എഴുതീക്കണത്. കിട്ട്യ ചാന്സ് വെച്ച് കാച്ചലാ അല്ലേ. എന്താ ചെയ്യാ എന്റെ ഒടയ തന്പുരാനേ